
മലയാള സിനിമയിൽ ഒരുകാലത്തു തിളങ്ങി നിന്ന നടിയാണ് ഷീല. ഇപ്പോൾ താരം തന്റെ ആരാധകനിൽ നിന്നും ലഭിച്ച ഒരു മോശ സംഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു ഓൺലൈൻ ചാനലിനെ നൽകിയ അഭിമുഖത്തിൽ. തന്നോടുള്ള ഒരു ഇഷ്ടത്തിന്റെ പുറത്തെ ഒരു ആരാധകൻ നിർമാതാവ് ആകാൻ സിനിമയിലെത്തി, അയാളുടെ ആഗ്രഹം എന്ന് പറയുന്നത് എന്നെ ഒന്ന് തൊടണം, കെട്ടിപിടിക്കണം അത്ര തന്നെ. അയാൾക്ക് എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞുകൊണ്ടാണ് സിനിമ നിർമ്മിക്കാനായി എത്തിയത് ഷീല പറയുന്നു.

അയാൾ അമേരിക്കയിലുള്ള ആളാണ് അയാൾ എന്റെ വീട്ടിൽ എത്തി, എന്നിട്ട് പറഞ്ഞു ഒരു സിനിമ നിർമ്മിക്കണം നായികനിങ്ങൾ, ഒരു പത്തിദിവസമേ എനിക്ക് ലീവുള്ളൂ, അതിനുള്ളിൽ ഷൂട്ടിങ് തുടങ്ങണമെന്ന്. ആദ്യം ഒരു പാട്ടാണ്, ആരുടെയോ കൈയിൽ നിന്നും അയാൾ പാട്ട് വാങ്ങി, എനിക്ക് പകുതി പണവും നൽകി. അങ്ങനെ ഞാൻ ലൊക്കേഷനിലേക്ക് ചെന്ന് ആദ്യ൦ ഒരു ഫസ്റ്റ് നൈറ്റ് ഷോട്ട് ആണ്, ഞാൻ മേക്കപ്പ് ചെയ്തു ഇരിക്കുവാണ്.

അവിടൊരു കട്ടിലൊക്കെ ഇട്ടിട്ടുണ്ട്. അയാള്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും. അങ്ങനെ ഷൂട്ടിങ്ങ് തുടങ്ങി. പുള്ളി എന്നെ പിടിച്ച് കട്ടിലേക്ക് തള്ളിയിടുന്നു. ഉടനെ പുള്ളി എന്റെ മുകളിലേക്ക് വീഴുന്നു. അങ്ങനെ അദ്ദേഹം എന്റെ ശരീരത്തേക്ക് തൊടുകയും പിടിക്കുകയുമൊക്കെയാണ്. ഒരു റേപ്പ് സീനിലേത് പോലെ അദ്ദേഹത്തെ ഞാന്‍ തള്ളി മാറ്റേണ്ടതായി വന്നു. അടുത്ത ഷോട്ട് എന്താണെന്ന് ചോദിച്ചപ്പോള്‍ പുള്ളി എന്നെ കര്‍ട്ടന്റെ പിന്നിലേക്ക് വിളിച്ചോണ്ട് പോയി. എന്നിട്ട് ഇനി നിങ്ങള്‍ എന്നെ കൈയ്യില്‍ പിടിച്ച് വലിക്കണം എന്നൊക്കെ പറഞ്ഞു, ഇതെന്തിനാണ് മാറി നിന്ന് പറയുന്നത്. അവിടെ വെച്ച് തന്നെ പറഞ്ഞാല്‍ പോരെന്ന് ചോദിച്ചു. ഓരോ ഷോട്ടിനും പുറകില്‍ പോയി നിന്ന് പറയേണ്ടതില്ലല്ലോ. ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ഞാന്‍ ചോദിച്ചു. അന്ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്ത് മണി വരെ കെട്ടിപ്പിടിക്കുക, കട്ടിലില്‍ വീഴുന്നു, തുടങ്ങിയ ഷോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പിറ്റേന്ന് രാവിലെ ഞാന്‍ മേക്കപ്പ് ഇട്ട് റെഡിയായി ഇരിക്കുകയാണ്. മണി പത്തും പതിനൊന്നുമൊക്കെ കഴിഞ്ഞിട്ടും ആരും വിളിക്കുന്നില്ല. പ്രൊഡക്ഷന്‍ മാനേജരോട് ഞാന്‍ വിളിച്ച് ചോദിച്ചു. അയാള്‍ പടം എടുക്കാന്‍ ഒന്നും വന്നതല്ല. നിങ്ങളെ ഒന്ന് തൊടുകയും കെട്ടിപ്പിടിക്കുകയും ചെയ്യാന്‍ വേണ്ടി വന്നതാണ്. സാധാരണഗതിയില്‍ ഞാന്‍ തൊടാന്‍ സമ്മതിക്കില്ലല്ലോ. അതുകൊണ്ട് സിനിമ എടുക്കാനെന്ന വ്യാജേന വന്നു. കുറേ കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യ്തത് ഷീല പറയുന്നു












