
മലയാള സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടി ചാർമിള, . നിര്‍മ്മാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും , സംവിധായകന് ഹരിഹരന് അഡ്ജസ്റ്റ്മെന്റ് ചോദിച്ചുവെന്നും ചാര്‍മിള പറയുന്നു. മലയാളത്തിലെ പ്രമുഖ വാർത്താ മാധ്യമത്തിനോടായിരുന്നു ചാർമിളയുടെഈ പ്രതികരണം. നിര്‍മ്മാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, അര്ജുനന് പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ നിര്‍മാതാവ് എംപി മോഹനന് ബലാത്സംഗത്തിന് ശ്രമിച്ചത് ചാര്‍മിള പറയുന്നു.

അയാൾ മാത്രമല്ല അയാൾക്കൊപ്പം അഞ്ചാറ് പേര് ഉണ്ടായിരുന്നു എന്നും ചാർമിള പറയുന്നു. പീഡന ശ്രമത്തിനിടെ താൻ മുറിയില്‍ നിന്ന് ഇറങ്ങിയോടി, തനിക്ക് മാത്രമല്ല അന്ന് തന്റെ അസിസ്റ്റന്റ് ആയ സ്ത്രീയ്ക്കും മോശം അനുഭവം ഉണ്ടായി, കൂടാതെ തന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. തന്റെ കൂടെ ഉണ്ടായിരുന്ന ആണ് അസിസ്റ്റന്റിനെ അവർ തല്ലി. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടു നിന്നു എന്നും ചാർമിള വെളിപ്പെടുത്തുന്നു.ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയപ്പോള്‍ പുറത്തു കണ്ട ഓട്ടോ ഡ്രൈവറാണ് തന്നെ രക്ഷിച്ചത് എന്നും ചാർമിള പറയുന്നു.

താന്‍ രക്ഷപ്പെട്ടെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ബലാത്സംഗത്തിന് ഇരയായി, താന്‍ അന്നാരോടും ഇതൊന്നും പറഞ്ഞിരുന്നില്ലാ. കാരണം അവരൊന്നും തന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നുമാണ് ചാര്‍മിള പറയുന്നത്. പൊള്ളാച്ചിയില്‍ ആ സിനിമയിലെ പാട്ട് ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം എന്നും താരം പറയുന്നു. ഹോട്ടലിലേക്ക് വരികയായിരുന്നു. കേരളത്തില്‍ വെച്ചും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ചാര്‍മിള പറയുന്നത്. സുധീര്‍,ഷൗഫിക്കര്‍ എന്ന ദുബായില്‍ നിന്നുള്ള നിര്‍മ്മാതാക്കളായിരുന്നു ഇതിനു പിന്നില്‍ എന്നാണ് ചാര്‍മിള പറയുന്നത്. ഇത്തരത്തില്‍ പല അനുഭവങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട്. പലരുടേയും പേര് വെളിപ്പെടുത്താന്‍ തനിക്ക് സാധിക്കില്ലെന്നും താരം പറയുന്നു. അതേസമയം സംവിധായകന് ഹരിഹരനെതിരേയും ചാര്‍മിള ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. ”പൂരം എന്ന സിനിമയില്‍ അഭിനയിച്ച വിഷ്ണു എന്ന നടന് ഉണ്ടായിരുന്നു. അദ്ദേഹം എന്നും തനിക്ക് ചേട്ടനാണ്. പുള്ളി തന്നെ സംവിധായകന് ഹരിഹരനെ പരിചയപ്പെടുത്തി തന്നു. അദ്ദേഹം തന്നോട് വളരെ മാന്യമായി പെരുമാറി. എന്നാല്‍ താന്‍ വഴങ്ങുമോ എന്ന് വിഷ്ണുവിനോട് ചോദിച്ചു” എന്നാണ് ചാര്‍മിള പറയുന്നത്. പടമേ വേണ്ട വിട്ടേക്കെന്ന് വിഷ്ണുവിനോട് താന്‍ പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ചാർമിള പറയുന്നു. തന്നെ മാത്രമല്ല വിഷ്ണുവിനെയും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും ചാർമിള പറയുകയാണ്











