
ചെറിയ പ്രായത്തില്‍ സ്കൂളിൽ വെച്ച് ചേട്ടന്മാർ തന്നെ മോശമായി സ്പരിശിച്ചതിനെപ്പറ്റിപറയുകയാണ് നടൻ പ്രശാന്ത് അലക്സാണ്ടർ. നടന്റെ ഈ ഈ വെളിപ്പെടുത്തലുകള്‍ ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുകയാണ്. സ്കൂളില്‍ വച്ച് തന്റെ ശരീരത്ത് പിടിച്ചോണ്ടിരുന്ന ചേട്ടന്മാര് തനിക്കൊരു ട്രോമയാണ് ഉണ്ടാക്കി തന്നത്. ചെറുപ്പത്തില്‍ താന്‍ നല്ല തടിയനായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് ചേട്ടന്മാരുടെ ഇടയിലാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന താനിരുന്നത്. ഈ ചേട്ടന്മാരുടെ ഒരു തമാശ തന്നെ കാണുമ്പോള്‍ മാറില്‍ കയറി പിടിക്കുന്നതായിരുന്നു

വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം. ആദ്യം ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്ക് മനസിലായില്ല. വീട്ടില്‍ അമ്മാവന്മാര് സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നത് പോലെ ഇവര്‍ക്ക് തന്നോട് ഇത്രയും സ്നേഹം തോന്നാന്‍ മുന്‍പരിചയം ഒന്നുമില്ലല്ലോ എന്ന് ചിന്തിച്ചു. പിന്നെ വേദനിച്ച് തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ലെന്നും അവര്‍ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാകുന്നത്. അവരതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും തനിക്കറിയില്ല. പക്ഷേ ആ ക്ലാസിലേക്ക് പരീക്ഷ എഴുതാന്‍ പോകാന്‍ തനിക്ക് പേടിയായി. ടീച്ചര്‍മാരോട് പരാതി പറഞ്ഞൂടേ എന്ന് നിങ്ങള്‍ക്ക് ചോദിക്കാം. താന്‍ ടീച്ചര്‍മാരുടെ മുറിയുടെ അടുത്ത് വരെ പോകുകയും ചെയ്യുമായിരുന്നു. പക്ഷേ ഇത് താന്‍ പറഞ്ഞാല്‍ ടീച്ചര്മാര് അവരോടിത് ചോദിക്കും. അതിന്റെ പേരില്‍ വീണ്ടും അവർ തന്നെ എന്തെങ്കിലും ചെയ്താലോ എന്നൊരു പേടിയുണ്ടായിരുന്നു. സ്കൂളിലും ക്ലാസിലും മാത്രമല്ലേ ടീച്ചര്‍മാര്‍ക്ക് തന്നെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. പുറത്തിറങ്ങിയാല്‍ അങ്ങനെയാവില്ലല്ലോ എന്ന് കരുതി. അവര്‍ ശരീരത്ത് പിടിക്കുമ്പോള്‍ വിടു, ചേട്ടാ എന്നൊക്കെ പറഞ്ഞ് താന്‍ സഹിക്കും.

പക്ഷേ തനിക്ക് ഇത് ഒരു ട്രോമ തന്നു. അതിനെ അതിജീവിക്കുന്നതിന്റെ ഭാഗമായിട്ടാവും താൻ ഒരു സീനിയറെ തല്ലിയിട്ടുണ്ട്, അവര്‍ക്കെതിരെ ഒരു ഗ്യാങ്ങിനെ തന്നെ താന്‍ ഉണ്ടാക്കിയെടുത്തു. ദുര്‍ബലനല്ലെന്ന് കാണിക്കാന്‍ ശ്രമിച്ചാണ് താന്‍ സ്കൂളിലെ ലീഡറായത്. താന്‍ ലീഡറായതിന് ശേഷം ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോന്ന് താന്‍ നോക്കിയിട്ടില്ല. തന്റെ അനുഭവമാണ് താന്‍ പറഞ്ഞതെന്നും പ്രശാന്ത് അലക്സാണ്ടർ പറയുന്നു.











