
തനിക്കെതിരായ പീഡന പരാതിയില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. പുറത്തുവന്ന സ്ത്രീയുടെ മൊഴി വ്യാജ പരാതിയാണെന്നും പരാതിക്കാരിയായ പെൺകുട്ടിയെ അറിയില്ല, കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല എന്നുമാണ് നിവിൻ പൊളി പറയുന്നത്.
മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും സത്യം തെളിയും വരെ നിയമപോരാട്ടം നടത്തുമെന്നും നടൻ കൂട്ടിച്ചേർത്തു. നിവിൻ പോളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ‘തനിക്കെതിരെ കേസെടുത്ത ഒരു വാർത്ത എല്ലാ മാധ്യമങ്ങളിലും കാണുന്നുണ്ട്. അത് സംഭവം തീർത്തും വ്യാജമാണെന്ന് അറിയിക്കട്ടെ. പെട്ടെന്ന് വാർത്ത കണ്ടപ്പോള്‍, തന്നെ അത് ബാധിച്ചുവെന്നും നമുക്ക് കുടുംബം ഉള്ളതല്ലേ. തന്‍റെ ഭാഗത്ത് ന്യായമുണ്ട് എന്നും നിവിൻ പൊളി പറയുന്നു. താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് ഓടി ഒളിക്കേണ്ട കാര്യമില്ലയെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടുകയും ഏതറ്റം വരെയും പോരാടുമെന്നും താരം പറയുന്നു’. മാത്രമല്ല ശാസ്ത്രീയ ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും എന്റെ ഭാഗത്ത് നൂർ ശതമാനം സത്യം ഉള്ളത് കൊണ്ടാണ് ഇങ്ങനെ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കാൻ തയ്യാറായതെന്നും നിവിൻ പൊളി വ്യകത്മാക്കി.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതിയിലാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം മൂന്നുങ്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് യുവതിയോട് വരാന്‍ ആവശ്യപ്പെട്ടെന്നും ദുബായിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്.
എഫ്‌ഐആര്‍ പ്രകാരം ആറ് പ്രതികള്‍ കേസിലുണ്ട്. ആറാമത്തെ പ്രതിയാണ് നിവിന്‍ പോളി. നിര്‍മ്മാതാവ് എകെ സുനില്‍ ആണ് രണ്ടാം പ്രതി. ശ്രേയ എന്ന പെൺകുട്ടിയാണ് ഒന്നാം പ്രതി. കുട്ടന്‍, ബഷീര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള നടിമാരുടെ തുറന്നു പറച്ചിലുകളുടേയും പരാതികളുടേയും തുടര്‍ച്ചയാണ് നിവിന്‍ പോളിക്കെതിരായ പരാതിയും.
നേരത്തെ ജയസൂര്യ, ബാബുരാജ്, സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, സുധീഷ് എന്നീ നടന്‍മാര്‍ക്കെതിരെയും രഞ്ജിത്ത്, വികെ പ്രകാശ്, ഹരിഹരന്‍ തുടങ്ങിയ സംവിധായകര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. രഞ്ജിത്തിനും വികെ പ്രകാശിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ പശ്ചാത്തലത്തില്‍, വിദേശത്തുള്ള നടന്‍ ജയസൂര്യ അവിടെ തന്നെ തുടരുകയാണ്. അതേസമയം ആരോപണത്തിന് പിന്നാലെ സിദ്ധീഖ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. തുടങ്ങിയവര്‍ക്കെതിരേയും പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.











