
ദിലീപ് ഇന്ന് പവർ ഗ്രൂപ്പിൽ ഇല്ല പക്ഷെ പ്രതാപകാലത്തുണ്ടായിരുന്നു സംവിധയകാൻ വിനയൻ പറയുന്നു. മലയാള സിനിമ വ്യവസായം ദിലീപിൻറെ കാൽ ചുവട്ടിലായിരുന്ന കാലത്തെ കുറിച്ചാണ് താൻ പറയുന്നത്. 20-20 സിനിമ നിർമ്മിക്കുന്ന സമയത്ത്, ഒരു വലിയ പടം നിർമ്മിക്കണമെന്ന് വേറെ പല സൂപ്പർ സ്റ്റാറുകള്‍ പോലും വിചാരിച്ചിട്ട് ദിലീപിനാണ് അതിന് അവസരം ലഭിച്ചത്, കാരണം ദിലീപിന് അത്ര ബന്ധങ്ങളുണ്ട്. ആ സിനിമ നിർമ്മിച്ചതിനു ശേഷമാണ് ദിലീപ് മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ സ്വാധീനമുള്ള വ്യക്തിയായി മാറിയത് വിനയൻ പറയുന്നു.

നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ലോബിയുടെ ശക്തി കുറഞ്ഞത്. ദിലീപ് സൂപ്പർ പദവിയിലെത്തുന്നതിന് മുമ്പ് പത്തോളം സിനിമകൾ നടനോടൊപ്പം ചെയ്തിരുന്നു, ദിലീപിന്റെ സിനിമ എടുത്ത് നോക്കിയാല്‍ കൂടുതല്‍ എന്റെ സിനിമകളാണെന്ന് തോന്നും. രാക്ഷസ രാജാവ് വരേയുള്ള സിനിമകളാണ് ചെയ്തെത്തത് . 40 ലക്ഷം വാങ്ങിയതിന് ശേഷം സംവിധായകന് ഡേറ്റ് കൊടുക്കാതിരുന്ന സംഭവം ഉണ്ടായിട്ടുണ്ട്. മാക്ട അസോസിയേഷൻ തുടങ്ങിയ സമയത്ത് ഉയർന്ന് വന്ന പരാതിയിൽ നടപടിക്കായി ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇതോടെ, ദിലീപ് തന്നെ ഒതുക്കാൻ ശ്രമിച്ചു

അങ്ങനെയാണ് മാക്ട അസോസിയേഷനിൽ നിന്നും താൻ രാജി വെച്ചത്. പുതിയ അസോസിയേഷൻ തുടങ്ങിയും എന്നും അദ്ദേഹം തുറന്നടിച്ചു.അന്ന് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമ വ്യവസായം. അന്ന് സോഷ്യൽമീഡിയിൽ തനിക്കെതിരെ അവഹേളനവും നടന്നിരുന്നൂ. ഓർക്കുട്ടിലൂടെ വി ഹേറ്റ് ക്യാമ്പയിനും ആരംഭിച്ചു. ഇതിനെല്ലാം നേതൃത്വം നൽകിയത് ദിലീപ് ആയിരുന്നു. ഈ പവർ ലോബിയുടെ സ്വാധീനം കുറച്ചെങ്കിലും ഇല്ലാതായത് നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ്.











