ആരും  കരുതുന്നത് പോലെ വസ്ത്രം മാറൽ മാത്രമല്ല കാരവാനിനുള്ളില്‍ നടക്കുന്നത്. ചിലപ്പോള്‍ താരങ്ങള്‍ ലൈംഗിക ബന്ധത്തില്‍ വരെ ഏര്‍പ്പെടാറുണ്ട്; ഷക്കീല 

ഇപ്പോൾ മലയാള സിനിമയെ ആകെ ഉലച്ച സംഭവമാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നത്. ഇപ്പോൾ നടി ഷക്കീല സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.താന്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് ഡ്രസ്സ് മാറാന്‍ പോലും നല്ലൊരു സ്ഥലം കിട്ടിയിരുന്നില്ല.  ചില സ്ഥലങ്ങളില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ തങ്ങള്‍ക്ക് വലിയ ഡ്രസ് ഇട്ടിട്ട് അതിന്റെ ഉള്ളിലൂടെ മറ്റൊന്ന് മാറേണ്ടി വന്നിട്ടുണ്ട് , അത്ശരിക്കും ഒരു  വേദനആയിരുന്നു നടി പറയുന്നു.

അന്നൊക്കെ ഇപ്പോഴുള്ള പോലെ കാരവാനുകള്‍ ഇല്ലായിരുന്നുവെന്നും പലരും കരുതുന്നത് പോലെ വസ്ത്രം മാറുന്നത് മാത്രമല്ല കാരവാനിനുള്ളില്‍ നടക്കുന്നത്. ചിലപ്പോള്‍ താരങ്ങള്‍ ലൈംഗിക ബന്ധത്തില്‍ വരെ ഏര്‍പ്പെടാറുണ്ട്. പക്ഷേ താനവരെ കണ്ടിട്ടില്ല.എന്നാൽ  ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പലതവണ തന്റെ ചെവിയില്‍ വന്നിട്ടുണ്ട് ,ലൊക്കേഷനിൽ അന്നും സ്ത്രീകൾക്ക് ലൊക്കേഷനിൽ തുണി മാറാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ചില സമയത്ത് അതിനു പറ്റാത്ത  സാഹചര്യമുണ്ടായിട്ടുണ്ട്

മലയടിവാരത്തിലോ, തടാകക്കരയിലോ  ഷൂട്ടു ഉണ്ടെങ്കിൽ  വസ്ത്രം മാറാനായി ടവ്വൽ പിടിച്ചു തരും. ഞാനൊക്കെ അങ്ങനെ ഡ്രസ്സ് മാറിയിട്ടുണ്ട്. അവിടെ വേറെ വഴിയില്ല. ഇന്ന് കാരവാൻ ഉണ്ട്. പക്ഷേ ഡ്രസ്സ് ചേഞ്ചിംഗിന്  മാത്രമാണോ അതുപയോഗിക്കുന്നത് അല്ല  അതിനകത്ത് എല്ലാം നടക്കുന്നുണ്ട്. ഡിന്നർ, ലഞ്ച്, സെക്സ് എല്ലാം നടക്കും. ഞാനതിനെ കുറിച്ച്  കേട്ടിട്ടുണ്ട് ഷക്കീല പറയുന്നു,