ആദ്യം ഈ സിനിമ മുരളിയെ വെച്ച് ചെയ്യാൻ തീരുമാനിച്ചു എന്നാൽ നായകനായി എത്തിയത് സുരേഷ് ഗോപി; സംഭവത്തെ കുറിച്ച് സംവിധായകൻ ജോമോൻ 

ജോമോൻ സംവിധാനം ചെയ്യ്ത ‘കടലോരക്കാറ്റ്’ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചത് നടൻ സുരേഷ് ഗോപി ആയിരുന്നു, എന്നാൽ ഈ ചിത്രത്തിൽ ആദ്യം നടൻ മുരളിയെ ആയിരുന്നു തീരുമാനിച്ചതെന്നും എന്നാൽ സ്വാഭാവികമായി അതിൽ സുരേഷ് ഗോപിയാണ് അഭിനയിച്ചതെന്നും സംവിധയകാൻ ജോമോൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തമ്പി കണ്ണന്താനത്തിന്റെ പല സിനിമകളും താൻ ആയിരുന്നു അസോസിയേറ്റ് ഡയറക്റ്റ് ആയി വർക്ക്  ചെയ്യ്തിരുന്നത്, അങ്ങനെ ഇരിക്കുമ്പോൾ അദ്ദേഹം എഴുതിയ ഒരു കഥ തനിക്ക് തരാമെന്ന് പറഞ്ഞിരുന്നു.

അങ്ങനെയാണ് തനിക്ക് കടലോരക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞത്. അന്ന് മുരളിയുടെ ആധാരം എന്ന ചിത്രം ഹിറ്റ് ആയ സമയമാണ്, അതുകൊണ്ട് കടലോര കാറ്റ് എന്ന ചിത്രത്തിൽ മുരളിയെ നായകനാക്കാൻ തമ്പി കണ്ണന്താനം തീരുമാനിച്ചു, ആ കാര്യം എന്നോട് പറഞ്ഞു എന്നാൽ കഥ വായിച്ചപ്പോൾ അത് മുരളിക്ക് യോജിച്ചതല്ല എന്ന് എനിക്ക് തോന്നി. ഈ കഥ മുരളിയേക്കാൾ യോജിച്ചത് സുരേഷ് ഗോപിക്കാണെന്ന് തോന്നി, ഈ കാര്യം തമ്പി കണ്ണന്താനത്തിനോട് പറഞ്ഞു.

അപ്പോൾ അദ്ദേഹം പറഞ്ഞു സുരേഷ്‌ഗോപിയെ കിട്ടേണ്ട എന്ന്, എന്തായാലും സുരേഷ് ഗോപിയോട് കാര്യം അവതരിപ്പിച്ചു അദ്ദേഹം ഓക്കേ പറഞ്ഞു. ഈ കഥപാത്രം ഒരു മീൻ പിടുത്തക്കാരൻ ആണ് പിന്നീട് അയാൾ പണക്കാരൻ ആകുന്നു, അപ്പോൾ ഈ രണ്ടു സ്റ്റയിലും ഈ കഥാപാത്രത്തിന് ഉണ്ടാകണം, മുരളിയെ സംബന്ധിച്ച് ഒരു കോട്ടും സ്യൂട്ടും ധരിച്ച് നിൽക്കുന്ന ലുക്ക് അദ്ദേഹത്തിന് ചേരില്ലെന്ന് എനിക്ക് തോന്നി. ആ ലുക്കിലും മീൻകാരൻ ലുക്കിലും ഒരേപോലെ ​ഗംഭീരമായി ചെയ്യാൻ സാധിക്കുന്നത് സുരേഷ് ​ഗോപിക്കാണെന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെയാണ് സുരേഷ് ഗോപി കടലോര കാറ്റ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്.