ഗായിക ദുർഗ്ഗയുടെ ആദ്യ വിവാഹത്തിൽ സംഭവിച്ചതെന്ത് ? പ്രണയവിവാഹം തകർന്നതെങ്ങനെ ?

ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായിമാറിയ ​ഗായികയാണ് ദുർ​ഗ വിശ്വനാഥ്. 2008 ഏപ്രിൽ 19ന്‌ നടന്ന ഐഡിയ സ്റ്റാർ സിങ്ങർ മെഗാഫൈനലിൽ  ഒന്നാം നേടിയത് പിന്നണി ​ഗായകൻ നജീം അർഷാദും രണ്ടാം സ്ഥാനം ദുർഗ വിശ്വനാഥിനുമായിരുന്നു.

സ്റ്റാർ‌ സിങറിനുശേഷം ചില സിനിമകളിൽ പിന്നണി പാടാൻ ദുർ​ഗയ്ക്ക് സാധിച്ചു. മമ്മൂട്ടി ചിത്രം പരുന്തിലാണ് ആദ്യമായി ​ദുർ​ഗ പിന്നണി പാടിയത്. ഇപ്പോഴും സ്റ്റേജ് ഷോകളും മറ്റുമായി ​ദുര്ഗ  തിരക്കിലാണ്.

എന്നാൽ തന്റെ വ്യക്തി ജീവിതം എന്നും സ്വാകാര്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഗായിക ദുര്‍ഗ്ഗ വിശ്വനാഥ്. കഴിഞ്ഞ ദിവസമാണ് ദുര്ഗ രണ്ടാമതും വിവാഹിതയായത്. താരത്തിന്റെ വിവാഹ വാര്‍ത്ത പലര്‍ക്കും സര്‍പ്രൈസായിരുന്നു. ദുര്‍ഗ്ഗയുടെ ആദ്യ വിവാഹം വേര്‍ പിരിഞ്ഞതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നേരത്തെ താരത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളോടൊന്നും ദുര്‍ഗ്ഗ പ്രതികരിച്ചിരുന്നില്ല.

ഡെന്നീസ് എന്നാണ് ദുര്‍ഗ്ഗയുടെ ആദ്യ ഭര്‍ത്താവിന്റെ പേര്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ബിസിനസുകാരനായ ഡെന്നിസുമായുള്ള ദുര്‍ഗ്ഗയുടെ വിവാഹം നടക്കുന്നത് മ്യൂസിക് റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ സമയത്താണ്. ഇതരമതസ്ഥനുമായുള്ള താരത്തിന്റെ വിവാഹത്തെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. ഇരു മതാചാരപ്രകാരവും അന്ന് വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. ആ ബന്ധത്തില്‍ ദുര്‍ഗ്ഗയ്ക്ക് ഒരു മകളുമുണ്ട്. മിന്നുവെന്നാണ് മകളുടെ പേര്. ഗായികയെ പോലെ തന്നെ ഒരു കൊച്ചു ഗായികയാണ് മകളും.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷത്തോളമായി ആദ്യ ഭര്‍ത്താവും ദുര്‍ഗയും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഇതുവരെയും തന്റെ വിവാഹ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് താരം എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ദുര്‍ഗ്ഗയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ പഴയൊരു അഭിമുഖത്തില്‍ ഡെന്നിസിനെക്കുറിച്ച് ദുർഗ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.

”ഡെന്നിസ് ചേട്ടന്‍ കോണ്‍ട്രാക്ടര്‍ ആണ്. എല്ലാവര്‍ക്കും അറിയാം ഞങ്ങളുടേത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ദൈവം സഹായിച്ച്, പാട്ടില്‍ മാത്രമല്ല എല്ലാ കാര്യത്തിലും ഒരുപാട് പിന്തുണയ്ക്കുന്ന ആളാണ് ഡെന്നിസെന്നും എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല”എന്നാണ് അന്ന് ദുര്‍ഗ്ഗ പറഞ്ഞത്.

അതേസമയം താരത്തിന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പിന്നാലെ  കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ട് ദുര്‍ഗയും എത്തിയിരുന്നു. നിരവധി പേരാണ് ദുര്‍ഗയ്ക്കും ഭര്‍ത്താവിനും ആശംസകളുമായി എത്തിയത്.

വിവാഹ ശേഷമുള്ള റിസപ്ഷനില്‍ മകളെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രങ്ങളും ദുര്‍ഗ പങ്കുവച്ചിട്ടുണ്ട്. ‘ഗുരുപരമ്പരയുടെയും ബന്ധു ജനങ്ങളുടെയും അനുഗ്രഹത്താല്‍ ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഇന്നലെ ഞങ്ങള്‍ പുതിയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചു എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ദുര്‍ഗ കുറിച്ചത്. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് വരന്‍. ഗുരുവായൂരമ്പലത്തിൽ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. റിജു ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ്. ദുര്‍ഗയുടേയും റിജുവിന്റെയും സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മലയാളത്തിലെ റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ ഏറ്റവും ജനപ്രീതി നേടിയ ഷോയായിരുന്നു സ്റ്റാര്‍ സിംഗര്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു റിയാലിറ്റി ഷോയല്ല, തങ്ങളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായി മാറിയൊരു അനുഭവമാണ്. ഇന്നും സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ തുടരുന്നുണ്ട്. എങ്കിലും പഴയ കാലത്തെ സീസണുകളും മത്സരാര്‍ത്ഥികളും മറക്കാതെ തന്നെ ആരാധകരുടെ മനസിലുണ്ട്. അങ്ങനെ ആരാധകര്‍ ഇപ്പോഴും മറക്കാത്ത ശബ്ദവും പാട്ടുകാരിയുമാണ് ദുര്‍ഗ്ഗ വിശ്വനാഥ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ തന്റെ വേറിട്ട ശബ്ദം കൊണ്ടും ശബ്ദത്തിലെ എനര്‍ജി കൊണ്ടും ആരാധകരെ നേടിയസ താരമാണ് ദുര്‍ഗ്ഗ. പിന്നീട് സിനിമയിലും പാടിയിട്ടുണ്ട്. ഭക്തി ഗാന രംഗത്തും ദുര്‍ഗ്ഗ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലും സജീവമാണ് ദുര്ഗ വിശ്വനാഥ്‌.