
കുറച്ച് കാലമായി തകർച്ച മാത്രമുള്ള ബോളിവുഡിന് ആശ്വാസമായ ചിത്രമാണ് സ്ത്രീ 2. ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ശ്രദ്ധ കപൂര്റും രാജ് കുമാര്‍ റാവും എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മറ്റൊരു നേട്ടം കൂടെ പേരിലാക്കിയിട്ടുണ്ട്. മൂന്നാം വാരത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളില്‍ ബാഹുബലി 2 ഹിന്ദി ഡബ്ബിന്‍റെ റെക്കോർഡ് ആണ് സ്ത്രീ 2 തകർത്തത്.
70.02 കോടി എന്ന ബാഹുബലി 2വിന്‍റെ റെക്കോഡാണ് സ്ത്രീ 2 മറികടന്നത്. മൂന്നാം വാരം കഴിഞ്ഞ് നാലാം വാരത്തിലേക്ക് കടക്കുന്ന സ്ത്രീ 2 ഈ വാരാന്ത്യത്തിലും മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം സ്ത്രീ 2 ആഗോള ബോക്സോഫീസില്‍ 725 കോടിയാണ് നേടിയിരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ ഗ്രോസ് 606 കോടിയാണ്.
ബോളിവുഡിലെ സമീപകാല സൂപ്പര്‍ഹിറ്റ് ആണ് സ്ത്രീ 2. മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ ചിത്രമാണ് സ്ത്രീ 2. 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്.











