ജയം രവിയും ആരതി രവിയും വേർപിരിയുന്നു, കാരണം വ്യക്തമാക്കി ജേർണലിസ്റ് അന്തനൻ

നടൻ ജയം രവിയുടെയും ഭാര്യ ആരതിയുടെയും വിവാഹ മോചനത്തിനുള്ള കാരണം തിരക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. കഴിഞ്ഞ കുറേ നാളുകളായി ആര്‍തി വിവാഹ മോചനത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും ജയം രവിക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ആര്‍തി ഡിലീറ്റാക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ പതിയെ എല്ലാം കെട്ടടങ്ങിയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി ആരാധകര്‍ വിലയിരുത്തുകയായിരുന്നു. അങ്ങനെ ആശ്വസിച്ചിരിക്കുന്നതിനിടെയാണ് താരം ഔദ്യോഗികമായി തന്നെ വിവാഹ മോചനം പ്രഖ്യാപിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് രവിയും ആര്‍തിയും പിരിയാന്‍ തീരുമാനിച്ചതെന്ന് വ്യക്തമല്ല. ഇതിനോടകം തന്നെ പല അഭ്യൂഹങ്ങളും കിംവദന്തികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ജയം  രവിയും ആര്‍തിയുടെ അമ്മയും തമ്മിലുള്ള തര്‍ക്കമാണ് ഒരു കാരണമായി പറയപ്പെടുന്നത്. ജയം രവി ‘സൈറണ്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിന് അധികം പണം ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം എന്നാണ് പറയപ്പെടുന്നത്. ആര്‍തിയുടെ അമ്മ സുജാത ആയിരുന്നു ആ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. മാത്രമല്ല മറ്റു പ്രൊഡക്ഷനില്‍ രവി അഭിനയിക്കരുതെന്നും സുജാത ആവശ്യപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതേ ചൊല്ലിയുള്ള തര്‍ക്കം രവിയുടേയും ആര്‍തിയുടേയും ദാമ്പത്യ ജീവിതത്തെ ബാധിച്ചതായാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിനിടെ ഈ വിഷയത്തില്‍ ജേണലിസ്റ്റ് അന്തനന്‍ ചില വസ്തുതകള്‍ മുന്നോട്ട് വച്ചത് ശ്രദ്ധ നേടിയിരുന്നു. ആര്‍തിയുടെ അമ്മയോട് ജയം രവി പണം ചോദിക്കുന്നത് ഇത്ര വലിയ കാര്യമല്ല. കാരണം സാമ്പത്തികപരമായി രവിയേക്കാള്‍ മുന്നിലാണ് സുജാത. പക്ഷേ അവിടെ മറ്റൊരു കാര്യമുണ്ട്. അതായത് ആര്‍തിക്ക് എപ്പോഴും ജയം രവിയെ സംശയമായിരുന്നുവെന്നും അതിനാല്‍ ആര്‍തി എപ്പോഴും ജയം രവിയെ ഫോണില്‍ വിളിച്ചു കൊണ്ടേയിരിക്കും. ഏതെങ്കിലും കാരണവശാല്‍ ജയം രവി ഫോണ്‍ എടുത്തില്ലെങ്കില്‍ ആ ഷൂട്ടിംഗ് സെറ്റില്‍ ഉള്ള ആരെ വേണമെങ്കിലും ആര്‍തി വിളക്കുമായിരുന്നുവെന്നും അതിപ്പോള്‍ ഛായാഗ്രഹകനായാലും സംവിധായകനായാലും ആര്‍തിക്ക് ആരെയും പേടിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഒരു പക്ഷേ ആരും ഫോണ്‍ എടുത്തില്ലെങ്കില്‍ അടുത്ത നിമിഷം തന്നെ ആര്‍തി ലൊക്കേഷനില്‍ എത്തുമെന്നും ഇത്തരത്തില്‍ ഫോണ്‍ എടുക്കാതിരിക്കുന്നത് പതിവ് ആയപ്പോള്‍ ആര്‍തിക്ക് ജയം രവിയോടുള്ള സംശയം പിന്നേയും കൂടുതലായിയെന്നും അതാണ് ഇപ്പോള്‍ വേര്‍പിരിയല്‍ വാര്‍ത്ത വരെ എത്തിയത് എന്നാണ് നേരത്തെ അന്ധനൻ പറഞ്ഞത്. അല്ലാതെ പണം കിട്ടാത്തതിന് ഇവര്‍ എന്തിന് പിരിയണം?’ എന്നും അന്തനന്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍ സാമ്പത്തിക പ്രശ്‌നമല്ല, മറിച്ച് ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ചൊരു നടിയുമായുള്ള ജയം രവിയുടെ അടുപ്പമാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം 2009 ലായിരുന്നു ആർതിയും ജയം രവിയും തമ്മിലുള്ള വിവാഹം നടന്നത്. ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവര്‍ക്കുള്ളത്. ആരതിയും ജയം രവിയും പിരിയാന്‍ പോകുന്നതായി ഏറെ നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് താരവും ആരതിയും പ്രതികരിച്ചിരുന്നില്ല.

വിവാഹ മോചനം എന്നത് പെട്ടെന്നുള്ള തീരുമാനമല്ലെന്നും ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും ജയം രവി കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം മാധ്യമങ്ങളും ആരാധകരും തങ്ങളുടെ വിവാഹ മോചനത്തിന്റെ പശ്ചാത്തലത്തില്‍ കിംവദന്തികളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും താരം കുറിപ്പിള്‍ പറയുന്നുണ്ട്. സിനിമയിലൂടെ ആളുകളെ രസിപ്പിക്കുക എന്നതാണ് തന്റെ ജോലി. എക്കാലത്തും അത് തുടരും. തനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും പിന്തുണയുമെല്ലാം ഇനിയും കൂടെ തന്നെ വേണമെന്നും ജയം രവി പറയുന്നുണ്ട്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നുണ്ട്.