രഞ്ജിത്തിനെതിരായ പരാതി വ്യാജമോ ? തെളിവുകളുമായി അഡ്വ .ശ്രീജിത്ത് പെരുമന 

സംവിധായകൻ രഞ്ജിത്തിനെതിരായ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് അഭിഭാഷകൻ. പരാതിയിൽ സംഭവം നടന്നത് 2012 ലാണെന്നാണ് യുവാവ് പറയുന്നത് . എന്നാൽ പീ‍ഡനം നടന്നതായി ആരോപിക്കപ്പെടുന്ന ബാംഗ്ലൂർ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത് 2015 ലാണ് , അഭിഭാഷകന്റെ വെളിപ്പെടുത്തൽ.

ബാംഗ്ലൂർ എയർപോർട്ട് പരിസരത്തെ താജ് ഹോട്ടലിൽ വച്ച് 2012 ൽ സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതി. അഡ്വ ശ്രീജിത്ത് പെരുമാനയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങ്നീയാണ്… .

‘ഹേമ തിയേറ്റെഴ്സ് നീല ആരോപണങ്ങൾ വീണ്ടും ഗർഭം കലക്കി പോലെ പൊട്ടുന്നു . സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചുവെന്ന് ഇരയായ യുവാവ് ആരോപിച്ചത് ഉത്ഘാടനം ചെയ്യാത്ത ഹോട്ടലിൽ വെച്ച് ; പീഡനം നടന്നുവെന്ന് ആരോപിക്കുന്നതിന് 3 വർഷങ്ങൾക്ക് ശേഷമാണ് ബാംഗ്ലൂർ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്യുന്നത്.

സംവിധായകൻ രഞ്ജിത്തിനെതിരായ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതി വ്യാജമാണെന്ന സംശയത്തിന് ബലമേറുന്നു.. പരാതിയിൽ പീഡന സംഭവം നടന്നത് 2012 ലാണെന്നും എന്നാൽ പീഡനം നടന്ന വർഷത്തിനു ശേഷം 2015 ൽ മാത്രമാണ് ബാംഗ്ലൂർ താജ് ഹോട്ടൽ ഉത്ഘാടനം ചെയ്തത് എന്നുമാണ് രേഖകൾ വ്യക്തമാക്കുന്നത് എന്നത് തികച്ചും ഞെട്ടിക്കുന്നതാണ്’ എന്നാണ് ശ്രീജിത്ത് പെരുമന പറയുന്നത് .

അതേസമയം യുവാവിന്റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർജാമ്യം ലഭിച്ചിരുന്നു . 30 ദിവസത്തെ താൽക്കാലിക മുൻകൂർ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് അറസറ്റ് തടഞ്ഞതായി കോടതി വ്യക്തമാക്കി.

മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് ജാമ്യം ലഭിച്ചത്. സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.  2012ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നാണു യുവാവിന്റെ ആരോപണം. ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ലോക്കേഷൻ പാക്കപ്പ് നടക്കുന്ന സമയത്തായിരുന്നു സംഭവം. ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നു ഡിജിപിക്കു നൽകിയ പരാതിയിൽ യുവാവ് പറഞ്ഞു. തന്നെ വിവസ്ത്രനാക്കിയശേഷം ചിത്രങ്ങളെടുത്ത് രഞ്ജിത് ഒരു നടിക്ക് അയച്ചതായും യുവാവ് വെളിപ്പെടുത്തിയിരുന്നു.