കേസില്ലായിരുന്നുവെങ്കിൽ ദിലീപ് മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ ആയേനെ : രാജൻ മണക്കാട് 

നടൻ ദിലീപിനെ ഏറെ  കാലമായി അടുത്തറിയാവുന്ന പ്രൊഡക്ഷൻ കൺട്രോളർ രാജൻ മണക്കാട് ദിലീപിനെ  കുറിച്ച് ഒരു  അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ ഉള്ളവർ തന്നെ ദിലീപ് ഒരിക്കലും എഴുന്നേറ്റ് വരരുതെന്ന രീതിയിൽ ദിലീപിനോട് പെരുമാറിയത് പോലെ തനിക്ക് തോന്നിയെന്നാണ് നടന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിക്കവെ രാജൻ മണക്കാട്  പറഞ്ഞത്.

പഞ്ചാബി ഹൗസി’ന്റെ ഷൂട്ടിങ് സമയത്ത് ദിലീപ് വലിയ താരമൊന്നുമായിരുന്നില്ല. പക്ഷെ ആ സിനിമ ജനങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. കഥാപാത്രം വളരെ രസകരമായി ദിലീപ് ചെയ്തു. അത്തരം കഥാപാത്രം ദിലീപിന് മാത്രമെ ചെയ്യാൻ കഴിയുകയുള്ളുവെന്ന് തോന്നുന്നുവെന്നും രാജൻ പറയുന്നു. ആ സിനിമയിൽ പുള്ളി അഭിനയിക്കുന്നതൊക്കെ തനിക്ക് ഓർമയുണ്ട്. ദിലീപും ഹരിശ്രീ അശോകനുമെല്ലാം സീനിന് ഇടയിൽ ചിലതൊക്കെ കയ്യിൽ നിന്ന് ഇടും. അന്ന് പഞ്ചാബി ഹൗസ് വലിയ രീതിയിൽ കളക്ഷൻ കിട്ടിയ സിനിമയാണ്.

ദിലീപിന് പോലീസ് കഥാപാത്രമൊന്നും ചെയ്യാൻ കഴിയില്ല. കാരണം അതിനുള്ള ലുക്കില്ല എന്നും  പക്ഷെ പൃഥ്വിരാജിന് അത്  സാധിക്കുമെന്നും രാജൻ മണക്കാട് പറയുന്നു. അതുപോലെ ദിലീപിന്റെ സിനിമ സെലക്ഷനെല്ലാം സൂപ്പറായിരുന്നുവെന്നും  കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അഭിനയിക്കുമെന്നും, ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് നമുക്ക് വ്യക്തമല്ല. പക്ഷെ എന്തുകൊണ്ടോ ചില ഇൻസിഡന്റുകൾ അ​ദ്ദേഹത്തിലേക്ക് പോയി. അതുകൊണ്ടാണ് ദിലീപിനെ എല്ലാവരും കുറ്റക്കാരനായി കാണുന്നത്.

ഈ സംഭവങ്ങൾ ദിലീപിന്റെ കരിയറിനേയും വല്ലതെ ബാധിച്ചുവെന്നാണ് രാജൻ മണക്കാടിന്റെ അഭിപ്രായം.  എന്നോട് ഇഷ്ടം കൂടാമോ’ എന്ന സിനിമയുടെ  സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ എങ്ങനെയായിരുന്നുവോ  സമീപനം അത് തന്നെയാണ് ഇപ്പോൾ കണ്ടാലും ദിലീപ് കാണിക്കുന്നത്. അടുത്ത് വന്ന് സൗഹൃദത്തോടെ സംസാരിക്കും. മധു സാറിന്റെ നവതിയാഘോഷത്തിൽ വെച്ച് സംസാരിച്ചിരുന്നു. പുള്ളിക്ക് നമ്മളെ ഓർത്ത് വെക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ നോക്കുമ്പോൾ ദിലീപിന്റെ ആ സ്വഭാവം നല്ലതാണ്.

ഉർവശിയും കൽ‌പനയും അന്നും ഇന്നും ഒരേ രീതിയിൽ  പെരുമാറുന്നവരാണ്. കേസും വിവാദവുമില്ലായിരുന്നുവെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ നിൽക്കുമായിരുന്നു ദിലീപ്. മലയാള ഇന്റസ്ട്രി ഭരിച്ചേനെ… അതിനുള്ള കഴിവുണ്ട്. താരങ്ങളുടെ ഇടയിൽ തന്നെ ദിലീപിനെ ഒതുക്കാൻ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് തനിക്ക് സംശയം. ഒരിക്കലും എഴുന്നേറ്റ് വരരുതെന്ന രീതിയിൽ ദിലീപിനോട് പെരുമാറിയത് പോലെ തോന്നി.

പൃഥ്വിരാജിനും മുമ്പ് ഈ ഒരു അനുഭവം ഉണ്ടായിരുന്നുവല്ലോ എന്നും  രാജൻ മണക്കാട് പറഞ്ഞു. നടൻ ബൈജുവിനെ കുറിച്ചും രാജൻ സംസാരിച്ചു. ബൈജുവിന് ഇപ്പോൾ സിനിമയിൽ ഒരു റേഞ്ച് വന്നു. അടുത്തിടെയായി നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. അത് അസ്സലായി ചെയ്യുകയും ചെയ്തു. ധാർഷ്ട്യം ഇല്ലായിരുന്നുവെങ്കിൽ കുറച്ച് കൂടി ബൈജുവിന്റെ റേഞ്ച് മാറിയേനെ. എടുത്തടിച്ചത് പോലുള്ള മറുപടി ബൈജുവിന്റെ സ്വഭാവമാണ്. ചിലരുടെ സ്വഭാവം മാറ്റിയെടുക്കാൻ പറ്റില്ലല്ലോ.

ജഗതി ശ്രീകുമാറിന് ബൈജുവിനെ വലിയ ഇഷ്ടമല്ല. കക്ഷത്ത് കട്ടവെച്ചവനെന്നാണ് ബൈജുവിനെ കുറിച്ച് ജഗതി പറയാറുള്ളതെന്നും അനുഭവങ്ങൾ പങ്കിട്ട്  രാജൻ മണക്കാട് പറഞ്ഞു.

അതേസമയം ഒരു കാലത്ത് പൊന്നുംവിലയുണ്ടായിരുന്ന നായക നടനായിരുന്നു ദിലീപ്.  വർഷങ്ങളുടെ പ്രയത്നവും അതിന് പിന്നിലുണ്ട്. സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച ദിലീപ്  സഹനടനായി ക്യാമറയ്ക്ക് മുന്നേലേക്കെത്തി. പിന്നീട് പതിയെ നായക വേഷങ്ങൾ ചെയ്ത് തുടങ്ങി. ഇന്ന് നായക നടനും നിർമാതാവും തിയ്യേറ്റർ ഓണഷിപ്പുമെല്ലമായി ദിലീപ് മലയാള സിനിമയിലാകെ വ്യാപിച്ച് കിടക്കുന്നു. എന്നാൽ കേസും വിവാദവും വന്നശേഷം ദിലീപ് സിനിമകൾ വേണ്ടത്ര വിജയം നേടാതെയാണ് തിയേറ്ററുകൾ വിടുന്നത്. രാമലീലയ്ക്കുശേഷം നല്ലൊരു ഹിറ്റ് സൃഷ്ടിക്കാൻ നടനായിട്ടില്ല. കുടുംബങ്ങളെ ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ എത്തിച്ചിട്ടുള്ളത് ദിലീപാണ്. എന്നാൽ ഇന്ന് ഒരു സിനിമ വിജയിപ്പിക്കാൻ വലിയ  പ്രമോഷൻ നടത്തിയാലും ദിലീപിന് കഴിയുന്നില്ല. സ്ക്രിപ്റ്റ് സെലക്ഷനിലെ പോരായ്മയാണ് തുടരെയുള്ള ദിലീപ് സിനിമകളുടെ പരാജയത്തിന് കാരണമായി പ്രേക്ഷകർ പറയുന്നത്.