ആസിഫ് അലി നായകനായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ആദ്യാവസാനം ദുരൂഹതയൊളിപ്പിച്ച, വെെകാരികമായി മനസ്സിനെ സ്പർശിക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ ആണ് ചിത്രം. അപർണ ബാലമുരളി നായികയായെത്തുന്ന ചിത്രത്തിൽ വിജയരാഘവനാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’യ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കിഷ്കിന്ധകാണ്ഡം കണ്ടു.. എന്തൊരു സിനിമയാണത്.. ക്ലാസ്സിക്… ലോക സിനിമ പ്രേക്ഷകരെ.. ഒന്നിങ്ങോട്ട് നോക്കിക്കോളൂ.. ദേ ഞങ്ങളുടെ മലയാളത്തിലെ ഒരു വേൾഡ് ക്ലാസ്സ് മൂവി എന്നാണ് സ്മിത സല്ലേഷ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം.
കിഷ്കിന്ധകാണ്ഡം കണ്ടു.. എന്തൊരു സിനിമയാണത്.. ക്ലാസ്സിക്… ലോക സിനിമ പ്രേക്ഷകരെ.. ഒന്നിങ്ങോട്ട് നോക്കിക്കോളൂ.. ദേ ഞങ്ങളുടെ മലയാളത്തിലെ ഒരു വേൾഡ് ക്ലാസ്സ് മൂവി.. ബാഹുൽ രമേശ് എന്ന തിരക്കഥകൃത്തിനോടാണ്.. ഞാൻ നിങ്ങളുടെ കട്ടഫാനായി മിഷ്ടർ.. എപ്പടി ഡാ..ഇന്ത മാതിരി ഒരു സ്ക്രിപ്റ്റ്.. അസൂയ വരുന്നു.. സ്നേഹം വരുന്നു… ദിൻജിത് അയ്യപ്പൻ.. ഒരു രക്ഷേമില്ല ഇഷ്ടാ.. സിനിമ കഴിഞ്ഞു കണ്ണീരു തൊണ്ടയിൽ വന്നടിഞ്ഞു ശ്വാസം കിട്ടാതെ ഇരുന്നു പോയി.. എഴുത്തുകാരാ.. നിങ്ങൾ എഴുതിയതിനെ എങ്ങനെ ദൃശ്യവൽക്കരിക്കണമെന്ന് നിങ്ങളെക്കാൾ ആർക്കറിയാനാണ്.. ആ പ്രകൃതിയെയും, അതിലെ മനുഷ്യരുടെ ഇമോഷൻസിനെയും കൂട്ടിയിണക്കി.. ആ സിനിമയെ ഒരു മിസ്റ്റീരിയസ് പോയട്രി പോലെ അവതരിപ്പിച്ച ആ ടാലെന്റിന് ബിഗ്സല്യൂട്ട് സർ… ബാക്ക് ഗ്രൗണ്ട് സ്കോർ.. ഒന്നും പറയനില്ലപ്പാ…ആസിഫ്.. നിങ്ങളുടെ കണ്ണ് കലങ്ങിയപ്പോഴൊക്കെ ഞങ്ങളുടെ നെഞ്ചു കലങ്ങി പോയി ട്ടോ… നിങ്ങളിലെ നടൻ ഒരു മികച്ച സംവിധായകന്റെ കയ്യടക്കത്തിൽ വൈഡൂര്യം പോലെ തിളങ്ങുന്നത് കണ്ടു.. വിജയരാഘവൻ, അപർണ്ണ, ജഗദീഷ്… എല്ലാരും പെർഫോമൻസ് കൊണ്ട് അത്ഭുതപെടുത്തി.. ക്ലൈമാക്സ് ഒക്കെ ശരിക്കും.. കരച്ചിലും, ഗുസ് ബംബ്സും കൂടിയുള്ള ഒരു വൻ അനുഭവമാരുന്നു..സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ആ സിനിമ നൽകിയ എല്ലാ ഇമോഷൻസിനെയും ഒരു വിങ്ങലോടെ ഹൃദയത്തിൽ ചുമക്കുന്നു.. Feel proud about u dears…നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകനും മിസ്സ് ചെയ്യാതിരിക്കുക.. ഈ ക്ലാസിക് സിനിമ അനുഭവം.. അത് അനുഭവിച്ചു മാത്രം അറിയാനാവുന്നത്











