
നിരന്തരം സോഷ്യല്‍ മീഡിയയില്‍ നിന്നും ആക്രമണം നേരിടേണ്ടി വരാറുള്ള സഹോദരിമാരാണ് ഗായിക അമൃത സുരേഷും അഭിരാമി സുരേഷും. ഇതുവരെയുള്ള തങ്ങളുടെ ജീവിതത്തില്‍ സംരക്ഷണം നല്‍കാനായി ആരും വന്നിട്ടില്ലെന്നും ആകെ സഹായമായി വന്നത് നടന് സുരേഷ് ഗോപിയാണ് എന്നും പറയുകയാണ് ഇരുവരുമിപ്പോൾ.
സുരേഷ് ഗോപി ചെയ്ത നല്ല കാര്യത്തിന്റെ പേരിലും തങ്ങളെ പരിഹസിച്ചവരുണ്ടെന്നാണ് അമൃതയും അഭിരാമിയും പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ പുതിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരസഹോദരിമാര്‍.

സോഷ്യല്‍ മീഡിയ അറ്റാക്ക് എന്റെ കരിയറിനെ ഒത്തിരിയധികം ബാധിച്ചിട്ടുണ്ടെന്നാണ് അമൃത സുരേഷ് പറയുന്നത്. പിന്നണി ഗായികയായി നോക്കുമ്പോള്‍ എനിക്ക് വളരെ കുറച്ച് ഹിറ്റുകളെ കിട്ടിയിട്ടുള്ളുവെന്നും തനിക്ക് അതില്‍ മാത്രം ഫോക്കസ് ചെയ്യാനോ അതിലേക്ക് ഇറങ്ങി തിരിക്കാനോ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ തനിക്കൊരുപാട് ഇഷ്യൂസും തടസ്സങ്ങളും ഉണ്ടാക്കാന്‍ ആളുകള്‍ ശ്രമിച്ചിട്ടുണ്ട് എന്നും അമൃത തുറന്നു പറയുന്നു .
അതിൽ അത്തരക്കാര്‍ വിജയിക്കുകയും ചെയ്തെന്ന് പറയാമെന്നും അമൃത പറയുന്നു. മാത്രമല്ല താന്‍ അഭിനയിക്കുന്ന സമയത്ത് അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അഭിരാമിയും പറയുന്നു. അന്ന് തന്നെ മെയിന്‍ ക്യാരക്ടറിലേക്ക് വിളിച്ചെങ്കിലും പിന്നീട് സെക്കന്‍ഡ് ക്യാരക്ടറിലേക്ക് ആക്കിയത് ചില ആളുകള്‍ വിളിച്ച് പറഞ്ഞത് കൊണ്ടാണ് എന്നും ഉള്ളിലെ കളികളൊക്കെ ഒരുപാടുണ്ട് പറയനെന്നും അനിയത്തി അഭിരാമിയും വെളിപ്പെടുത്തി .
2007 ല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ ഇപ്പോള്‍ 2024 വരെ എത്തി നില്‍ക്കുമ്പോഴും അതിജീവിച്ച് വരികയായിരുന്നുവെന്നും ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ ആ അമൃതയാണെന്ന് പറയാറുണ്ട് , അത് കേൾക്കുമ്പോൾ തനിക്ക് അഭിമാനമുണ്ടെന്ന് അമൃത സുരേഷ് പറയുന്നു.
ശരിക്കും ഒരു ഗോഡ്ഫാദര് ഇല്ലാത്തത് കൊണ്ടാണെന്നാണ് കരിയറിൽ ശോഭിക്കാൻ കഴിയാത്തതെന്നാണ് അഭിരാമി പറയുന്നത് . തങ്ങളെ പുഷ് ചെയ്യാനോ സംരക്ഷിക്കാനോ ആരും വന്നിട്ടില്ലയെന്നും പിന്നെയും എടുത്ത് പറയാനാണെങ്കില്‍ സുരേഷ് ഗോപിയും ഭാര്യ രാധികയുമാണ് അത്തരത്തിൽ തങ്ങളെ സഹായിച്ചതെന്നും ഇരുവരും പറയുന്നു .
എന്നാൽ അതിലും ചില കഥകളുണ്ടെന്നും അഭിരാമി പറയുന്നു. ‘ഐഡിയ സ്റ്റാര്‍ സിംഗറിലെ ചേച്ചിയുടെ ആദ്യത്തെ പ്രകടനത്തിന് നല്ല മാര്‍ക്ക് കിട്ടിയപ്പോൾ പക്ഷേ ഡ്രസ്സിന് മാര്‍ക്ക് കുറവായിരുന്നു. അത് കേട്ട് സുരേഷ് ഗോപി വിളിച്ചിരുന്നു , ഇനി അമൃതയ്ക്ക് കോസ്റ്റിയൂമിന്റെ കാര്യത്തില്‍ മാര്‍ക്ക് കുറയില്ലെന്ന് പറഞ്ഞു, അങ്ങനെയാണ് കോസ്റ്റിയൂം സുരേഷ് ഗോപി സ്പോണ്സര് ചെയ്യുന്നത്’ .

പക്ഷെ ‘പണ്ട് തുണിയും മണിയും ഇല്ലാതിരുന്നവരാണെന്നാണ് അതിനെ പറ്റി ആളുകള്‍ പറഞ്ഞു പരിഹസിച്ചത്’ . തങ്ങളുടേത് ഭയങ്കര ആഢംബര കുടുംബമൊന്നുമല്ല. മിഡില്‍ക്ലാസ് കുടുംബമാണ് ഞങ്ങൾ സിബിഎസ്ഇ സ്കൂളില്‍ പഠിച്ചു. അച്ഛന് കുറേ വര്‍ഷം ഫ്രാന്‍സിലായിരുന്നു. അച്ഛനെ കുറിച്ചുള്ള ഈ കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അച്ഛന് എവിടെയായിരുന്നു എന്ന് തങ്ങള്‍ കണ്ടിട്ടുണ്ടെന്നായി കമന്റുകള്‍, അതിന് മറുപടിയായി അച്ഛന് വിദേശത്ത് നിന്നുമെടുത്ത ചിത്രങ്ങള്‍ ഞാന്‍ അയച്ച് കൊടുത്തുവെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. ഇനിയിപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പറയുന്നത് പോലെ വളരെ താഴ്ന്ന നിലയില്‍ നിന്നും വളര്‍ന്ന് വന്നെന്ന് വിചാരിക്കൂ… അത് വലിയ കാര്യമല്ലേയെന്നും താനത് അഭിമാനത്തോട് കൂടി പറയുമെന്നാണ് അമൃത സുരേഷ് പറയുന്നത്.
മലയാളികൾക്കെല്ലാം സുപരിചിതരായ പാട്ടുകാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. അഭിരാമിയുടെ ക്രിയേറ്റീവ് മ്യൂസിക്കും അമൃതയും പാട്ടും ഒന്നിനൊന്ന് മികച്ചതാണ്. പാട്ടിൽ നിന്ന് വ്യത്യസ്തമായി അഭിരാമി സ്വന്തമായി ഒരു റെസ്റ്റോറന്റ് ആരംഭിച്ചിരുന്നു. മഞ്ജു വാര്യർ ഉൾപ്പെടെ പല സെലിബ്രിറ്റികളും അവിടെ എത്തിയിരുന്നു. സ്നേഹം ഉള്ളതു പോലെ നിരവധി വിമർശനങ്ങളും ഇരുവർക്കുമെതിരെ ഉയരാറുണ്ട് . ഏറ്റവും കൂടുതൽ മോശം കമന്റുകൾ കേൾക്കുന്നത് പഴയ പാട്ടുകൾ റീമേയ്ക്ക് ചെയ്യുമ്പോഴാണ്. അത്തരത്തിൽ അമൃതയും അഭിരാമിയും ചെയ്ത പല പാട്ടുകൾക്കെതിരെ മോശം കമന്റുകൾ വന്നിട്ടുണ്ട്. പഴയ പാട്ടുകളെ നശിപ്പിക്കുന്നു എന്ന രീതിയിലാണ് പലരും ഇവർക്കെതിരെ ശബ്ദമുയർത്തിയത്.











