
കഴിഞ്ഞ ദിവസം പിതാവ് സുരേഷ് ഗോപിയെക്കുറിച്ച് അഭിമാനത്തോടെ മകൻ മാധവ് സുരേഷ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അമ്മ രാധികയെക്കുറിച്ച് സംസാരിക്കുകയാണ് മാധവ്.
അച്ഛനേക്കാൾ അമ്മയ്ക്കൊപ്പമാണ് താനും സഹോദങ്ങളും കൂടുതൽ സമയം ചെലവഴിച്ചതെന്ന് മാധവ് പറയുന്നു. അച്ഛൻ കരിയറിലെയും രാഷ്ട്രീയത്തിലെയും തിരക്കുകൾ കാരണം സ്വന്തം ജീവിതത്തിലെ സമയം ത്യാഗം ചെയ്ത് വർക്ക് ചെയ്യുന്ന ആളായിരുന്നുവെന്നും അതുകൊണ്ട് തന്നെ സ്വാഭാവികമായി വീട്ടിൽ ഒരാൾ ത്യാഗം ചെയ്യേണ്ടി വന്നുവെന്നും വീട് നിലനിർത്താൻ എല്ലാം മാറ്റി വെച്ച് നിന്നത് അമ്മയാണ് എന്നും മാധവ് പറയുന്നു. ആ അമ്മയുമായാണ് താൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത്. അച്ഛനെ എത്രയറിയാം എന്ന് ചോദിക്കുന്നതിനേക്കാൾ അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ തനിക്ക് കൂടുതൽ സംസാരിക്കാൻ പറ്റുമെന്നുംമാധവ് പറയുന്നുണ്ട്.
ഈ തലമുറയിൽ ഒരുപാട് പ്രാധാന്യം കിട്ടാത്ത കാര്യമുണ്ട്. ഒരു വിവാഹം നടക്കുമ്പോൾ രണ്ട് പേർക്കും ഉത്തരവാദിത്വമുണ്ട്. സുരേഷ് ഗോപി പ്രൊവൈഡർ ആയിരുന്നു. പുറത്ത് പോയി എല്ലാം ത്യജിച്ചു. അദ്ദേഹം കൊണ്ട് വരുന്നത് നിലനിർത്താൻ അതേ പോലെ ത്യാഗം ചെയ്ത ആളാണ് രാധിക സുരേഷ് എന്നും അമ്മ എല്ലാ രീതിയിലും സ്വന്തം മക്കൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ആളാണ് എന്നും അച്ഛന്റെ സാന്നിധ്യം ഇല്ലെന്ന് തോന്നിക്കാതിരിക്കാൻ അമ്മയെക്കൊണ്ട് പറ്റുന്ന എല്ലാം ചെയ്തിട്ടുണ്ട്. ആ ത്യാഗം ഈ തലമുറയിൽ കാണാറുണ്ടോ എന്നും മാധവ് സുരേഷ് ചോദിക്കുന്നു. താൻ കണ്ട് വളർന്നത് എല്ലാം ത്യജിച്ച് മക്കൾക്കും കുടുംബത്തിനും വേണ്ടി നിൽക്കുന്ന അമ്മയെയാണെന്നും മാധവ് സുരേഷ് പറയുന്നു.

അമ്മ തനിക്കും ചേട്ടനും തന്ന ഉപദേശത്തെക്കുറിച്ചും അഭിമുഖത്തിൽ മാധവ് സംസാരിച്ചു. തങ്ങൾ നാല് മക്കളുടെയും വിദ്യാഭ്യാസത്തിൽ അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും തങ്ങൾ എല്ലാവരും ഡിഗ്രി പൂർത്തിയാക്കിയതാണ്. അമ്മക്ക് ഞങ്ങൾ മക്കൾ ഓഫീസ് ജോലിക്ക് പോകണമെന്നാണ് ആഗ്രഹിച്ചത് , സിനിമയല്ലായെന്നും മാധവ് സുരേഷ് പറയുന്നു.
മാധവ് ജനിക്കുന്നതിന് മുമ്പ് തനിക്ക് നഷ്ടപെട്ട ചേച്ചി ലക്ഷ്മിയെ കുറിച്ചും മാധവ് സംസാരിച്ചു. കാറിൽ അച്ഛനും ഇരട്ട സഹോദരങ്ങളിൽ ഒരാളും അമ്മയും ഉണ്ടായിരുന്നുവെന്നും ആ ആക്സിഡന്റിൽ അമ്മയ്ക്കും ഗുരുതരമായ പരിക്ക് പറ്റിയതാണ് എന്നും അമ്മയുടെ മുട്ടിന് ഇപ്പോഴും മുഴുവൻ പ്രശ്നമാണ്. അന്നത്തെ പരിക്കിൽ ഇന്നും ‘അമ്മ അനുഭവിക്കുന്നുണ്ടെന്നാണ് മാധവ് സുരേഷ് പറയുന്നത്.
തന്റെ അച്ഛനെതിരെ വരുന്ന സൈബറാക്രമണത്തിൽ കടുത്ത എതിർപ്പ് മാധവ് സുരേഷിനുമുണ്ട്. സ്വന്തം ഭർത്താവിനെക്കുറിച്ച് ഓരോ കാര്യങ്ങൾ മീഡിയ പറയുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് എന്റെ അമ്മയാണ് എന്നും അവിടെ കാണിക്കേണ്ട ധൈര്യമുണ്ട്. അമ്മ എന്തിലൂടെയൊക്കെ കടന്ന് പോയെന്ന് ഇന്നെനിക്ക് സങ്കൽപ്പിക്കാം. ഒരിക്കലും തങ്ങളിലേക്ക് അമ്മ അത് കാണിച്ചിട്ടില്ലയെന്നും അച്ഛൻ നേരിടുന്ന പ്രശ്നങ്ങൾ അച്ഛൻ ഇന്നും ഞങ്ങളോട് സംസാരിക്കാറില്ല. അവർക്കെന്നും നമ്മൾ അവരുടെ മക്കളാണെന്നും അച്ഛന്റെയും അമ്മയുടെയും മനോധൈര്യത്തെയും താൻ അഭിനന്ദിക്കുന്നെന്നും മാധവ് സുരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്ന പുതിയ താര പുത്രനാണ് മാധവ് സുരേഷ്. ചേട്ടൻ ഗോകുൽ സുരേഷും പിതാവ് സുരേഷ് ഗോപിയും മാധവിന് പിന്തുണ നൽകിക്കൊണ്ട് ഒപ്പമുണ്ട്. ‘കുമ്മാട്ടിക്കളി’യാണ് മാധവ് സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർകെ വിൻസെന്റ് സെൽവയാണ്. അരങ്ങേറ്റ ചിത്രം കുമ്മാട്ടിക്കളിയുടെ പ്രാെമോഷൻ തിരക്കുകളിലാണ് ഇപ്പോൾ മാധവ് സുരേഷ്. തുടക്കക്കാരനാണെങ്കിലും വളരെ പക്വതയോടെയാണ് മാധവ് സംസാരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്.











