മിഥുനത്തിലെ ഉർവശിയെ പോലെ താനും പെരുമാറാറുണ്ട് ; വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് സ്വാസികയും പ്രേമും

ഈ വർഷം ആദ്യമായിരുന്നു സിനിമാ-സീരിയൽ താരങ്ങളായ സ്വാസിക വിജയിയുടെയും പ്രേം ജേക്കബിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ ഏറെ പിന്നിട്ടെങ്കിലും ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിൽ ഒന്നും അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഇരുവരും ഒരുമിച്ച് എത്തി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ആദ്യത്തെ ഓണം സ്വാസികയുടെ വീട്ടിലായിരുന്നുവെന്നും തന്റെ വീട്ടിൽ ഓണം വലുതായി ആഘോഷിക്കാറില്ലെന്നും പ്രേം പറയുന്നു. ആഘോഷങ്ങൾ സ്പെഷ്യലാക്കണമെന്ന് ആ​ഗ്രഹിക്കുന്നയാളാണ് താനെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ ആ​ദ്യത്തെ ഓണം വീട്ടിൽ ​ഗംഭീരമാക്കിയെന്നും സ്വാസികയും പറഞ്ഞു.

പിന്നീടാണ് ഇരുവരും പ്രണയത്തെ കുറിച്ചും വിവാ​ഹത്തിനുശേഷമുള്ള ജീവിതത്തെ കുറിച്ചും സംസാരിച്ചത്. തങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നില്ലയെന്നും സംസാരിച്ച് മനസിലാക്കി സിങ്കായതാണ് എന്നും താൻ സ്വാസികയെ ആദ്യമായി കാണുമ്പോൾ സ്വാസിക സ്റ്റേറ്റ് അവാർഡ് നേടിയ സമയമായിരുന്നു. ‘മനംപോലെ മം​ഗല്യം’ സീരിയലിൽ ഒരു റീപ്ലേസ്മെന്റ് പോലെയാണ് താൻ വന്നതെന്നും അതുകൊണ്ട് തന്നെ സ്വാസികയ്ക്ക് ഓപ്പോസിറ്റ് നിന്ന് അഭിനയിക്കാൻ തനിക്ക് പേടിയായിരുന്നുവെന്നും പ്രേം പറയുന്നു. ഇത്രയും വലിയൊരു നടിയാണല്ലോ എന്ന  ടെൻഷനായിരുന്നു കൂടുതലുമെന്നും എന്നാൽ സംസാരിച്ച് തുടങ്ങിയപ്പോൾ  പാവമാണ് ജാഡയൊന്നുമില്ലെന്ന് മനസിലായിയെന്നും കൂടുതൽ സംസാരിച്ചപ്പോൾ വൈഫ് മെറ്റീരിയലാണെന്നും മനസിലായെന്നും ഡൗണായിരുന്ന ടൈമിലെല്ലാം സ്വാസിക എനിക്കൊപ്പം നിന്നിരുന്നുവെന്നും പങ്കാളിയായി സ്വാസികയെ കൂടെ കൂട്ടിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രേം ജേക്കബ് പറഞ്ഞു.

സ്വാസിക ഹൈപ്പറാണ്. എന്നാൽ താൻ ഇൻട്രോവർട്ടാണ്. കൺസിഡറേഷൻ കൂടുതൽ കൊടുക്കണമെന്നതാണ് ഇപ്പോൾ സ്വാസികയുടെ പ്രധാന പരിഭവമെന്നും പ്രേം പറയുന്നു. പിന്നീട് സ്വാസികയാണ് സംസാരിച്ചത്. പ്രേമിക്കുന്ന സമയത്ത് പ്രേം ഭയങ്കര കൊഞ്ചലായിരുന്നു. എപ്പോഴും ഇങ്ങനെ തന്നെയായിരിക്കുമോ എന്നൊക്കെ താൻ അന്ന് ചിന്തിച്ചിരുന്നുവെന്നും പ്രേമിക്കുന്ന സമയത്ത് പ്രേം പറയുമായിരുന്ന വാക്കുകളൊന്നും എന്നാലിപ്പോൾ പറയാറില്ലയെന്നും സ്വാസിക പറയുന്നു.

പഴയ മെസേജും ഇപ്പോഴത്തെ മെസേജും തമ്മിൽ വ്യത്യാസമുണ്ട്. അതേ കുറിച്ച് ചോദിക്കുമ്പോഴാണ് തങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നതെന്നും എന്തെങ്കിലും പ്രേം പറഞ്ഞാൽ മിഥുനം സിനിമയിൽ ഉർവശി പഴയ കത്ത് എടുത്ത് കാണിക്കുന്നതുപോലെ ഞാൻ പഴയ മെസേജും വോയിസും എടുത്ത് കാണിക്കുമെന്നും രസകരമായി സ്വാസിക പറയുന്നു. പഴയ ചാറ്റ് ഡിലീറ്റാക്കേണ്ട സമയമായി എന്നായിരുന്നു ഇതിന് മറുപടിയായി പ്രേം പറഞ്ഞത്.

മാത്രമല്ല ഒരുങ്ങി ഇറങ്ങി കഴിയുമ്പോൾ ചോദിച്ചാൽ മത്രമെ നന്നായിട്ടുണ്ടെന്ന് പ്രേം പറയൂവെന്ന പരാതിയും സ്വാസികയ്ക്കുണ്ട്. വിവാഹശേഷം തനിക്ക് ലൈഫിൽ ഒരു ചിട്ട വന്നുവെന്നും സ്വാസിക പറയുന്നു. മറ്റൊരാൾ കൂടി ലൈഫിലേക്ക് വന്നുവെന്നത് പരി​ഗണിച്ചാണ് താൻ ഇപ്പോൾ പെരുമാറുന്നതെന്നും  താൻ‌ എന്ത് നിസാര കാര്യം പറഞ്ഞാലും കേട്ടിരിക്കാനുള്ള മനസ് പ്രേമിനുണ്ട് എന്നും  ആദ്യത്തെ വിദേശ ഡാൻസ് ഷോയ്ക്ക് താൻ പ്രേമിനെ കൊണ്ടുപോയിരുന്നുവെന്നും എന്നാൽ ഷോ കഴിഞ്ഞിട്ട് എന്റെ പ്രകടനത്തെ കുറിച്ച് കാര്യമായൊന്നും പ്രേം പറഞ്ഞില്ല. അതിന്റെ പേരിൽ ഞാൻ വഴക്കുണ്ടാക്കിയിരുന്നുവെന്നും സ്വാസിക പറയുന്നു.

ഇൻട്രോവർട്ടായതുകൊണ്ട് തന്നെ അധികം സംസാരിക്കാതെ ഒറ്റയ്ക്ക് ഇരുന്ന് റിലാക്സ് ചെയ്യുന്ന കൂട്ടത്തിലാണ്  പ്രേം. താൻ അഭിനയത്തിലേക്ക് എത്തിയതിനെകുറിച്ചുള്ള ചോദ്യത്തിനും പ്രേം മറുപടി നൽകുന്നുണ്ട്. നടനാകണമെന്ന് താൻ ഒരിക്കലും വിചാരിച്ചിട്ടില്ലയെന്നും  ടൈം പാസിനാണ് മോഡലിങ് ചെയ്ത് തുടങ്ങിയതെന്നും സീരിയലിൽ എത്തിയപ്പോൾ അഭിനയിക്കാൻ അറിയില്ലായിരുന്നു. സംവിധായകൻ ചീത്ത വിളിക്കുമായിരുന്നുവെന്നും മൂന്ന് മാസം സ്ട്ര​ഗിൾ ചെയ്തിട്ടാണ് അഭിനയവും ഡയലോ​ഗ് ഡെലവറിയും എല്ലാം പഠിച്ചതെന്നും പ്രേം പറയുന്നു .   ഇമോഷണൽ സീൻ ചെയ്യാനൊന്നും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ‌ തെലുങ്കിലും തമിഴിലും വരെ സീരിയലുകൾ ചെയ്യുന്നുണ്ടെന്നും പ്രേം കൂട്ടിച്ചേർത്തു.

‘മനം പോലെ മംഗല്യം’ എന്ന സീരിയലിന്റെ സെറ്റിൽ വെച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലായത്. വിവാഹശേഷം നടത്തിയ യാത്രകളുടെ വിശേഷങ്ങളെല്ലാം ഇരുവരും യുട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടെങ്കിലും രണ്ടുപേരും അവരവരുടെ സീരിയലും സിനിമയുമെല്ലാമായി തിരക്കിലാണ്. വളരെ വിരളമായി മാത്രമാണ് ഒരുമിച്ച് നിൽക്കാനും സമയം ചിലവഴിക്കാനും ഇരുവർക്കും അവസരം ലഭിക്കുന്നത്. പക്ഷെ ഇത്രയേറെ തിരക്കുണ്ടായിട്ടും ഇരുവരും ആദ്യത്തെ ഓണം ഒരുമിച്ച് ​ഗംഭീരമായി ആഘോഷിച്ചു. പ്രേമിന്റെ വീട്ടിൽ ഓണം ​വലുതായി ആഘോഷിക്കാറില്ലെന്നതിനാൽ ആദ്യത്തെ ഓണം സ്വാസികയുടെ വീട്ടിലാണ് രണ്ടുപേരും ചേർന്ന് ആഘോഷിച്ചത്. ഏത് പരിപാടിയും ആഘോഷമാക്കണമെന്ന കാര്യത്തിൽ നിർബന്ധമുള്ളയാളാണ് സ്വാസിക.