
തന്റെ മകൾ പാപ്പുവിനെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാല നിരന്തരം മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണം. ഇപ്പോഴിതാ അച്ഛൻ നിരന്തരമായി അമ്മയ്ക്കെതിരെ നൽകുന്ന അഭിമുഖങ്ങളും ആരോപണവും കാരണം താൻ വിഷമിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരുടെയും മകൾ അവന്തിക എന്ന പാപ്പു.
അച്ഛൻ പറയുന്നതിലൊന്നും സത്യമില്ലെന്നും തന്നേയും അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിട്ടുണ്ടെന്നും ആ മുഖം കാണാൻ പോലും താൽപര്യപ്പെടുന്നില്ലെന്നും അവന്തികയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നു.
അച്ഛൻ ബാലക്കെതിരെ ഗുരുതരമായ ആരോപണങ്ങളും മകൾ വിഡിയോയിൽ ഉന്നയിക്കുന്നുണ്ട്. ‘തന്നേയും എന്റെ മുഴുവൻ കുടുംബത്തേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാൻ സംസാരിക്കാൻ പോകുന്നത് എന്നും യഥാർത്ഥത്തിൽ തനിക്ക് ഇതിനെ പറ്റി സംസാരിക്കാൻ പോലും താൽപര്യമില്ല എന്നും അവന്തിക പറയുന്നു. തനിക്ക് ഇത് വളരെ സെൻസിറ്റീവായ ടോപ്പിക്കാണ് . അമ്മയും എന്റെ കുടുംബം മുഴുവനും സങ്കടപ്പെടുന്നത് കണ്ട് തനിക്ക് മടുത്തുവെന്നും മാത്രമല്ല എന്നേയും ഇത് ഒരുപാട് എഫക്ട് ചെയ്യുന്നുണ്ട്. കാരണം സ്കൂളിൽ പോയാലും വെറുതെ യുട്യൂബ് നോക്കിയാലുമെല്ലാം തന്നെ പറ്റി വെറുതെ ഇതിങ്ങനെ വന്നുകൊണ്ടിരിക്കുമെന്നും അമ്മയേയും എന്നേയും പറ്റി തെറ്റായ ആരോപണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് എന്നും അവന്തിക പറയുന്നുണ്ട്. ആ കേട്ടത് ശരിയാണോ, ഇവർ പറഞ്ഞത് ശരിയാണോ എന്നിങ്ങനെയൊക്കെ ചിലപ്പോൾ സ്കൂളിൽ പോകുമ്പോൾ തന്റെ ഫ്രണ്ട്സ് തന്നെ എന്നോട് ചോദിക്കാറുണ്ട് എന്നും എനിക്ക് അതിന് പലപ്പോഴും ഉത്തരം പറയാൻ പറ്റുന്നില്ലയെന്നും എല്ലാവരുടെയും വിചാരം ഞാനും എന്റെ അമ്മയും ബാഡാണ് എന്നാണ് എന്നും പക്ഷെ സത്യം അതൊന്നുമല്ലയെന്നും അവന്തിക പറയുന്നു.

താൻ സംസാരിക്കാൻ പോകുന്നത് തന്റെ അച്ഛനെ പറ്റിയാണ്. എന്റെ അച്ഛൻ എന്നെ കുറിച്ച് കുറേ വീഡിയോസും ഇന്റർവ്യൂസും ചെയ്തിട്ടുണ്ട്. “എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ മിസ് ചെയ്യുന്നു എന്നെല്ലാം അതിൽ പറയുന്നത് കേട്ടിട്ടുണ്ട് , തനിക്ക് ഗിഫ്റ്റ്സ് ഇപ്പോഴും കുറേ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞ് കുറേ വീഡിയോസുണ്ട്”. പക്ഷെ അതിലൊന്നും സത്യമില്ലഎന്നാണ് അവന്തിക പറയുന്നത്. തന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. കാരണം എന്നേയും അമ്മയേയും അമ്മാമ്മയേയും ആന്റിയേയും മെന്റലിയും ഫിസിക്കലിയും അച്ഛൻ ടോർച്ചർ ചെയ്തിട്ടുണ്ട് എന്നും ഞാൻ കുഞ്ഞായിരുന്നപ്പോൾ മദ്യപിച്ച് അച്ഛൻ വീട്ടിൽ വരികയും എന്റെ അമ്മയെ തല്ലുകയും ചെയ്യുമെന്നും തനിക്ക് അത് കാണുമ്പോൾ തന്നെ ഭയങ്കര വിഷമമാകുമെന്നും ഒരു കാരണവുമില്ലാതെയാണ് അമ്മയെ ഉപദ്രവിച്ചിരുന്നത്.
കുഞ്ഞായിരുന്നതിനാൽ എനിക്കൊന്നും ചെയ്യാനും പറ്റിയിരുന്നില്ലയെന്നും അവന്തിക പറയുന്നു. തന്റെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. അവർ ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. അവർ ഒരിക്കലും തല്ലിയിട്ടില്ലയെന്നും എനിക്ക് എപ്പോഴും സപ്പോർട്ടായി നിന്നിട്ടേയുള്ളുവെന്നും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അഭിമുഖങ്ങളിൽ അച്ഛൻ തന്റെ അമ്മയെ പറ്റി ഒരുപാട് നുണയും ആരോപണങ്ങളും പറഞ്ഞിട്ടുണ്ട് എന്നും അവന്തിക പറയുന്നു. അമ്മയെയും എന്നേയും ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്; ഒരിക്കൽ മദ്യപിച്ച് വന്ന് ഗ്ലാസ് ബോട്ടിൽ എന്റെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചുവെന്നും അമ്മയില്ലായിരുന്നുവെങ്കിൽ അന്ന് ആ ബോട്ടിൽ എന്റെ തലയിൽ ഇടിച്ചേനെയെന്നും അമ്മ അത് കൈവെച്ച് ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും അതുപോലെ ഒരിക്കൽ കോർട്ടിൽ ഇരുന്നപ്പോൾ എന്നെ വലിച്ചിഴച്ച് ചെന്നൈയിൽ കൊണ്ടുപോയി ഒരു മുറിയിലിട്ടിട്ട് ഫുഡ് പോലും തന്നില്ല. ഇങ്ങനെയുള്ള ആളുകളെയാണോ നിങ്ങൾ വിശ്വസിക്കുന്നത് എന്നും അവന്തിക ചോദിക്കുന്നു. മാത്രമല്ല, ചെന്നൈയിൽ കൊണ്ടുപോയി പൂട്ടിയിട്ടപ്പോൾ അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ലയെന്നും അതുകൊണ്ട് തന്നെ എനിക്ക് അച്ഛനെ കാണാൻ താൽപര്യമില്ലയെന്നും ആ മുഖം എനിക്ക് കാണണ്ട. എന്നെ മിസ് ചെയ്യറുണ്ടെന്ന് അച്ഛൻ പറയാറുണ്ട്. പക്ഷെ തനിക്കായി ഇന്നേവരെ ഒരു കോളോ ലെറ്ററോ ഒന്നും അയച്ചിട്ടില്ലയെന്നും മകൾ പറയുന്നു .
അച്ഛനെ ആശുപത്രിയിൽ പോയി കണ്ടപ്പോൾ ലാപ്ടോപ്പും ഡോളുമൊന്നും ഞാൻ ചോദിച്ചിട്ടില്ല. അച്ഛന്റെ ഒരു സാധനവും എനിക്ക് വേണ്ടയെന്നും അന്ന് ആശുപത്രിയിൽ പോയി കാണാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് പോയത് എന്നും അവന്തിക വ്യകത്മാക്കി. താൻ എന്റെ ഫാമിലിയുടെ കൂടെ വളരെ ഹാപ്പിയാണ് എന്നും എനിക്ക് നിങ്ങളുടെ ഹെൽപ്പോ ലവ്വോ ഒന്നും വേണ്ടയെന്നും അതൊരിക്കലും കാണിച്ചിട്ടുമില്ലയെന്നും അവന്തിക കൂട്ടിച്ചേർത്തു. കൂടാതെ വീഡിയോ ഇടുന്നത് തന്നെ ആരും നിർബന്ധിച്ചിട്ടല്ലയെന്നും ആരും എനിക്കൊപ്പം ഇപ്പോഴില്ലയെന്നും ഇത്രയൊക്കെ അച്ഛൻ ഞങ്ങളോട് ചെയ്തിട്ടും അമ്മമ്മ ഇപ്പോഴും പ്രാർത്ഥനയിൽ അച്ഛനെ ഉൾപ്പെടുത്തണമെന്നാണ് പറയാറുള്ളത് എന്നുമാണ് അവന്തിക വീഡിയോയിൽ പറഞ്ഞത്.
അതേസമയം പ്രണയിച്ച് വിവാഹിതരായ ബാലയും ഗായിക അമൃതയും മകൾ പിറന്നശേഷമാണ് വേർപിരിഞ്ഞത്. റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദവും പ്രണയവുമായിരുന്നു വിവാഹത്തിൽ കലാശിച്ചത്. 2010 ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടില്ല. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. എന്നാൽ മകളുടെ സംരക്ഷണം അമൃതയ്ക്കാണ് കോടതി നൽകിയിരിക്കുന്നത്. വിവാഹമോചനത്തിന്റെ കാരണം ബാലയും അമൃത സുരേഷും എവിടെയും വ്യക്യതമായി പറഞ്ഞിട്ടില്ല. ചില സൂചനകൾ മാത്രമാണ് നൽകിയിട്ടുള്ളത്.











