
മുന്‍ ഭര്‍ത്താവ് ആയ നടൻ ബാലയ്ക്കെതിരേയും തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമങ്ങള്‍ക്കെതിരേയും തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗായിക അമൃത സുരേഷ് ഇപ്പോൾ. ബാലയ്ക്ക് ശേഷം തന്റെ ജീവിതത്തിലുണ്ടായ റിലേഷന്‍ഷിപ്പിനെക്കുറിച്ച് പറയുകയാണ് ഗായിക അമൃത സുരേഷ് ഈ പുതിയ വീഡിയോയിൽ.
സംഗീത സംവിധായകന് ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലായിരുന്നു. എന്നാല്‍ പക്ഷെ വിവാഹിതരാകാതെ പിന്നീട് ഇരുവരും വേർ പിരിഞ്ഞു. ഇതിന്റെ പേരില്‍ ഇപ്പോഴും തുടരുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അമൃത സുരേഷ് ഈ വീഡിയോയില്‍ കൂടി സംസാരിക്കുന്നുണ്ട്.
അമൃത സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്;… പതിനാല് വര്‍ഷത്തിന് ശേഷം താനൊരു റിലേഷന്‍ഷിപ്പിലേക്ക് വന്നു. നിങ്ങളോടെല്ലാവരോടും ആ ബന്ധത്തെപ്പറ്റി തുറന്ന് പറയുകയും ചെയ്തിരുന്നു. ആ സമയത്ത് സ്നേഹിക്കപ്പെടുന്നതായി തനിക്ക് തോന്നി. തങ്ങള്‍ക്കിടയില്‍ സംഗീതം ഉണ്ടായിരുന്നു. ഇത്രയും ട്രൊമാറ്റിക് ആയൊരു റിലേഷന്‍ഷിപ്പിന് ശേഷം മറ്റൊരു റിലേഷന്‍ഷിപ്പിലേക്ക് പോകുമ്പോള്‍ അത് കുളമാകരുതേ എന്ന പ്രാര്‍ത്ഥിച്ചല്ലേ ആരും അതിലേക്ക് കടക്കുകയുള്ളൂ. താനും അങ്ങനെ തന്നെ ആയിരുന്നു എന്നാണ് അമൃത സുരേഷ് പറയുന്നത്. ഈ സമയം അപ്പുറത്തും വിവാഹം നടന്നിരുന്നു. ബാലയുടെ വിവാഹത്തെപ്പറ്റിയാണ് അമൃത സുരേഷ് ഈ പറയുന്നത്. ഡോക്ടർ ആയ എലിസബത്തിനെയാണ് ബാല രണ്ടാമതായി വിവാഹം കഴിച്ചത്. പക്ഷെ താന്‍ എവിടെയെങ്കിലും വന്ന് അതേപ്പറ്റി ഒന്നും സംസാരിച്ചിട്ടില്ല. അതൊരു മൂന്നാം വിവാഹം ആയിരുന്നുവെന്ന് പോലും താന്‍ ഇതുവരേയും എവിടേയും സംസാരിച്ചിട്ടില്ല.

പക്ഷെ ഒരു പോയന്റ് എത്തിയപ്പോള്‍ മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് സ്നേഹത്തോടേയും പരസ്പര ബഹുമാനത്തോടെയും തങ്ങൾ രണ്ട് പേരും പിരിയുകയായിരുന്നു എന്നുമാണ് അമൃത സുരേഷ് വെളിപ്പെടുത്തുന്നത് . പലരും പറഞ്ഞത് മകളെ വിട്ടിട്ട് പോയി എന്നായിരുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് 14 വര്‍ഷത്തിന് ശേഷവും തനിക്കൊരു ജീവിതം ഉണ്ടാകരുത് എന്നാണോ? എന്നും അമൃത സുരേഷ് സോഷ്യൽ മീഡിയയോട് ചോദിക്കുന്നു.
വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് പക്ഷെ വര്‍ക്കായില്ല. അതിന്റെ പേരില്‍ തനിക്ക് ഇപ്പോഴും ഗോപിയണ്ണന് എവിടെ ഗോപിയണ്ണന് ഇട്ടിട്ടു പോയോ എന്നുള്ള കമന്റുകളാണ് വരുന്നത് എന്നും അമൃത സുരേഷ് പറയുന്നു. പാപ്പുവിന്റെ വീഡിയോയിലും അതാ കാണാം. ആ കുഞ്ഞിന് എത്രത്തോളം വേദനിക്കും? രണ്ടാമത്തെ റിലേഷന്‍ഷിപ്പിന്റെ പേരിലാണ് നിങ്ങള്‍ തന്നെ വൃത്തികെട്ട സ്ത്രീയാക്കുന്നത്.
പക്ഷെ താന്‍ എന്ത് തെറ്റാണ് ചെയ്തത്? തന്റെ മകളെ ഉപേക്ഷിച്ചോ? തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്മാറിയോ? തനിക്കും ഒരു സന്തോഷം വേണം, വ്യക്തിജീവിതം വേണം എന്നു കരുതി താനെടുത്ത തീരുമാനമല്ലേ? ഇതേ തീരുമാനമല്ലേ അവിടേയും എടുത്തത്. ഈ റിലേഷന്‍ഷിപ്പിന് വിള്ളല്‍ വന്നതില്‍ ഇപ്പോഴും കളിയാക്കുന്നവരാണ് സോഷ്യൽ മീഡിയയിൽ ഉള്ളതെന്നും അമൃത സുരേഷ് പറയുന്നു.
അതുപോലെ ബാലയുടെ സൈഡില്‍ നിന്നും പരസ്യമായി വന്ന് തന്നെ കളിയാക്കുന്നുണ്ട്. ഇതൊക്കെ തന്നെ എത്ര വേദനിപ്പിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? താനുമൊരു മനുഷ്യനല്ലേ, താനുമൊരു സാധാരണ പെണ്ണാണ്, നിങ്ങള്‍ക്കുള്ള വികാരങ്ങള്‍ തന്നെയാണ് തനിക്കുമുള്ളത് എന്നും അമൃത സുരേഷ് പറയുന്നു. ഈ വീഡിയോ ചെയ്തത് വിക്ടിം കാര്‍ഡ് കളിക്കാനല്ല എന്നും തന്റെ. നിസ്സഹായ അവസ്ഥ കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നതെന്നും അമൃത സുരേഷ് പറയുന്നു.
പത്രസമ്മേളനം നടത്താനോ പിആര്‍ ടിമിനെ വച്ച് കമന്റ് ഇടിക്കാനോ ബാലച്ചേട്ടനെക്കുറിച്ച് മോശമായി സംസാരിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ല. പാപ്പുവിന്റെ അച്ഛന് എന്ന ബഹുമാനം താന്‍ ഇന്നും ബാല ചേട്ടന് കൊടുക്കുന്നുണ്ട്. ഇതുവരേയും അദ്ദേഹത്തിനെതിരെ താന്‍ സംസാരിച്ചിട്ടില്ല. താന്‍ അനുഭവിച്ചതൊന്നും താൻ എവിടെയും തുറന്നു പറഞ്ഞിട്ടില്ല. ആദ്യമായി താന്‍ സ്നേഹിച്ചയാള്‍ എന്നത് ബാലയെപ്പറ്റി തന്റെ മനസിലുണ്ട്. ഇതൊക്കെ ഇങ്ങനെ ആയിപ്പോയല്ലോ എന്ന വേദനയുണ്ട് തനിക്ക്. ഇനിയെങ്കിലും തന്റെ സാഹചര്യം നിങ്ങള്‍ മനസിലാകണം. ആരെങ്കിലും തങ്ങള്‍ക്കു വേണ്ടിയും സംസാരിക്കണം. നാല് പെണ്ണുങ്ങള് മാത്രമുള്ള കുടുംബമാണ് തങ്ങളുടേത്.
ആകെയുള്ള വരുമാനം കലയിലൂടെയാണ് കിട്ടുന്നത്. പിന്നെയുണ്ടായിരുന്നത് വ്ളോഗുകളായിരുന്നു. രണ്ട് വര്‍ഷമായി എന്തെങ്കിലും വീഡിയോ ഒക്കെ ചെയ്തിട്ട്. പേടിച്ചിട്ടാണ് ചെയ്യാത്തത്. എന്ത് വീഡിയോ ഇട്ടാലും നീ അവന്റെ പൈസയെടുത്തില്ലേ എന്ന കമന്റുകളാണ് അതിന്റെ ഒക്കെ കീഴിൽ വരുന്നത്. അതൊക്കെ കേട്ട് തളര്‍ന്നു പോയി. ജീവിതത്തിന്റെ സോഴ്സ് ഓഫ് ഇന്‍കം വരെ മാറ്റി വെക്കേണ്ടി വന്ന അവസ്ഥ. ഒരിക്കലെങ്കിലും താന്‍ പറയുന്നത് കേള്‍ക്കുക. ഇല്ലെങ്കില്‍ തങ്ങളോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കും ഇത്. ഇനി ഇതിനൊരു വിശദീകരണവുമായി വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇനി ഇതിന്റെ പേരില്‍ ആരും ഉപദ്രവിക്കരുത് എന്ന അഭ്യർത്ഥനയോടെയാണ് അമൃത സുരേഷ് ഈ വീഡിയോ അവസാനിപ്പിക്കുന്നത്.”
അതേസമയം പാപ്പു എന്ന് വിളിക്കുന്ന ഇവരുടെ മകൾ അവന്തിക ബാലയ്ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമൃത സുരേഷിന്റെ ഈ പ്രതികരണം. നേരത്തെ മകള്‍ക്ക് സോഷ്യൽ മീഡിയയിൽ കൂടി മറുപടിയുമായി ബാലയുമെത്തിയിരുന്നു. ബാല മുൻപ് വിവാഹം കഴിച്ച് ഡിവോഴ്സായ കാര്യം മറച്ച് വെയ്ക്കുകയും തന്നെ ചതിച്ചാണ് വിവാഹം കഴിച്ചതെന്നും തന്നേയും മകളേയും ഒരുപാട് ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നുവെന്നും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ കൂടി പറയുന്നുണ്ട്.











