ജയംരവിക്ക് ഭാര്യയെ പേടിയായിരുന്നു; വിക്രം പറഞ്ഞത് സത്യമായി, ഞെട്ടി ആരാധകർ ; ബാങ്ക് അക്കൗണ്ട് മുതൽ വാട്സാപ്പ് വരെ കൈകാര്യം ചെയ്യുന്നത് ഭാര്യ  

നടൻ ജയം രവി ഭാര്യ ആരതി വിവാഹ മോചന വാർത്തയാണ് തമിഴ് സിനിമാ ലോകത്തെ ഇപ്പോഴത്തെ സജീവ ചർച്ച വിഷയം. ആരതിയുമായുള്ള ദാമ്പത്യ  ബന്ധം തുടരാൻ തനിക്ക് ഒട്ടും താൽപര്യമില്ലെന്ന് ജയം രവി ഉറപ്പിച്ച് കഴിഞ്ഞു. അത് സോഷ്യൽ മീഡിയയിൽ കൂടി വെളിപ്പെടുത്തി ജയം രവി രംഗത്ത് വരികയും ചെയ്‌തു.

ആരതി ഒരു ഭർത്താവെന്ന നിലയിൽ തന്നെ ബഹുമാനിക്കുകയോ തനിക്ക് പരിഗണന നൽകുകയോ ചെയ്‌തിട്ടില്ല എന്നുമാണ് ആരതിക്കെതിരെ ജയംരവി തുറന്നടിക്കുന്നത്. അതേസമയം നടൻ ജയം രവി ആരതി രവിയു‌ടെ നിയന്ത്രണത്തിലാണെന്ന് നടൻ വിക്രം നേരത്തെ തമാശ രൂപേണ സൂചിപ്പിച്ചിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ പ്രൊമോഷൻ സമയത്തായിരുന്നു ഇത്.

പൊതുവെ താൻ പഴ്സ് കൊണ്ട് ന‌ടക്കാറില്ല. ആവശ്യമുള്ളപ്പോൾ അസിസ്റ്റന്റ്സിൽ നിന്നും വാങ്ങും. ഒരിക്കൽ താനും ജയം രവിയും വിദേശത്ത് ഒരു പാർട്ടിക്ക് പോയി. എന്തെങ്കിലും പോക്കറ്റ് മണി കൈയിലുണ്ടോയെന്ന് താൻ ചോദിച്ചു. ഇല്ല, ഭാര്യയിൽ നിന്ന് വാങ്ങാറാണ് പതിവെന്നാണ് ജയം രവി പറഞ്ഞതെന്ന് അന്ന് വിക്രം തമാശയായി പറഞ്ഞു.

എന്നാൽ പക്ഷെ അന്ന് ജയംരവിയെപ്പറ്റി നടൻ വിക്രം അന്ന് തമാശയായി പറഞ്ഞത് വാസ്തവമാണെന്ന് ഇന്ന് വ്യക്തമായെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ജയം രവിയുമായുള്ള ആരതി വിവാഹബന്ധം വേർപെടുത്താൻ ആരതി  തയ്യാറാകുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി താനുമായുള്ള വിവാഹബന്ധം വേർ പിരിയുന്നുവെന്ന് പ്രഖ്യാപിച്ചതെന്ന്  വാദിച്ച് ആരതി സോഷ്യൽ മീഡിയയിൽ കൂടി രംഗത്ത് വന്നിരുന്നു.

ആരതി ജയം രവിക്ക് മേൽ ചെലുത്തിയ അമിതമായ അനാവശ്യമായ നിയന്ത്രണമാണ് ഇവരുടെ വിവാഹബന്ധത്തെ മോശമായി ബാധിച്ചതെന്ന വാദവും പുറത്തു വരുന്നുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ആർജെ ഷാ എന്ന പ്രമുഖ തമിഴ് യൂട്യൂബറോട് ജയം രവി തുറന്ന് സംസാരിക്കുകയും ചെയ്തു.

നടൻ തന്നോട് ഇക്കാര്യങ്ങൾ തുറന്ന് പറയാനുള്ള കാരണം ആർജെ ഷാ ഒരു വീഡിയോയിലൂടെ വിശദീകരിക്കുകയുമുണ്ടായി. താൻ നേരിട്ട് സംസാരിക്കുന്നത് മക്കൾ കാണേണ്ടെന്ന് കരുതിയാണ് തന്നോട് ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും പറ്റുകയാണെങ്കിൽ തന്റെ യൂട്യൂബ് ചാനലിൽ ഇക്കാര്യങ്ങൾ പങ്കു വെക്കണമെന്നും ജയം രവി തന്നോട് ആവശ്യപ്പെട്ടെന്ന് ആർജെ ഷാ വെളിപ്പെടുത്തി. ജയം രവി തന്നോട് തുറന്ന് പറഞ്ഞ കാര്യങ്ങളും ആർജെ ഷാ പങ്കുവെക്കുകയുണ്ടായി.

ആരതി ഒരു ഭർത്താവെന്ന നിലയിൽ തന്നെ ബഹുമാനിക്കുകയോ തനിക്ക് പരിഗണന നൽകുകയോ ചെയ്‌തിട്ടില്ല എന്നുമാണ് ആരതിക്കെതിരെ ജയംരവി തുറന്നടിക്കുന്നത്. ഒരു വീട്ട് ജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് തന്റെ വീട്ടിൽ ആരതിയിൽ നിന്നും  ലഭിച്ചില്ലെന്ന് ജയം രവി പറയുന്നു. കഴിഞ്ഞ പതിമൂന്ന് വർഷമായി തനിക്ക് ഒറ്റയ്ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഇല്ല. ആരതിക്കൊപ്പം ജോയിന്റ് അക്കൗണ്ടാണ് തനിക്കുള്ളത്. താൻ എവിടെ പോയി എത്ര പണം എന്തിനു ചെലവഴിച്ചാലും മെസേജ് ആരതിക്ക് പോകും. അത് ചോദ്യം ചെയ്യും ആരതി. ആരതിക്ക് എന്ത് വേണമെങ്കിലും വാങ്ങാം. ലക്ഷങ്ങളുടെ ബാ​ഗും ചെരുപ്പും ഒക്കെ ആരതിക്ക് വാങ്ങാം അതിൽ പ്രശ്നം ഒന്നുമില്ല എന്നും ജയം രവി വെളിപ്പെടുത്തുന്നു.

മാത്രവുമല്ല താൻ വിദേശത്ത് ഒക്കെ പോകുമ്പോൾ എടിഎം കാർ‍ഡ് ഉപയോ​ഗിച്ചാൽ ഉടനെ തന്നെ വിളിച്ച് ഇപ്പോൾ എന്തിനാണ് കാർഡ് ഉപയോ​ഗിക്കുന്നത്, എന്താണ് താൻ കഴിക്കുന്നതെന്ന് എന്നൊക്കെ ചോദിക്കും. തന്റെ മറുപടിയിൽ തൃപ്തി തോന്നിയില്ല എങ്കിൽ ആരതി തന്റെ അസിസ്റ്റന്റ്സിനോട് വരെ വിളിച്ച് താൻ കഴിക്കാൻ എന്താണ് ഓർഡർ ചെയ്തത് എന്നൊക്കെ ചോദിക്കും. തനിക്കത് നാണക്കേടായി എന്നും ജയംരവി പറയുന്നു.

അതുപോലെ തന്നെ താൻ ആരതിയിൽ നിന്നും നേരിട്ട മറ്റൊരു മോശം അനുഭവത്തെപ്പറ്റിയും ജയംരവി സംസാരിക്കുന്നുണ്ട്. ഒരിക്കൽ ഒരു  വലിയ സിനിമയിൽ ഒപ്പം പ്രവർത്തിച്ചവർക്ക് താൻ ട്രീറ്റ് കൊടുത്തു. താൻ അവർക്കായി പേ ചെയ്തതിന് പിന്നാലെ തന്റെ അസിസ്റ്റന്റ്സിനോട് വിളിച്ച് എന്തിനാണ് ഇപ്പോൾ ഇത്രയും പണം ചെലവഴിച്ചത് എന്നൊക്കെ ചോദിച്ചു. മാത്രമല്ല ആ പാർട്ടിക്ക് അന്ന് ആരൊക്കെ പങ്കെടുത്തു എന്നെല്ലാം തന്റെ അസിസ്റ്റന്റിനെ വിളിച്ച് ആരതി ചോദിച്ചു. ഇതെല്ലാം തനിക്ക് വളരെ വിഷമമമുണ്ടാക്കി എന്നും ജയംരവി തുറന്നു പറയുന്നു. മാത്രമല്ല ഒരു ഘട്ടത്തിനപ്പുറം ഇത് തനിക്ക് സഹിക്കാനായില്ല എന്നും ജയം രവി പറയുന്നു.

തന്റെ വളരെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും ആവശ്യമില്ലാതെ ആരതി ഇടപെടാറുണ്ടെന്നും ജയംരവി വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലും ആരതി തനിക്ക് നിഷേധിച്ചു എന്നും ആരതിയ്ക്കെതിരെ ജയംരവി ആരോപണം ഉന്നയിക്കുന്നുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിന്റെ പാസ് വേഡ് തന്റെ കൈയിൽ ഇല്ല. അതും ആരതിയുടെ കയ്യിൽ ആണുള്ളത്. മാത്രമല്ല താൻ  വാട്സ്ആപ്പ് ഉപയോഗിക്കുന്നത് ആരതിക്ക് പ്രശ്നമായിരുന്നു . അതും പ്രശ്നമാകുന്നതിനാൽ ആറ് വർഷം താൻ വാട്സ്ആപ്പും ഉപയോ​ഗിച്ചില്ല എന്നും ജയംരവി പറയുന്നു.

അതുപോലെ തന്നെ ആരതിക്ക് സംശയ രോഗം ഉണ്ടായിരുന്നു എന്നും ജയംരവി പറയുന്നു. ‘ബ്രദർ’ സിനിമയുടെ ഷൂട്ടിന് താൻ  പോയപ്പോൾ തന്റെ മുറിയിൽ ആരെങ്കിലുമുണ്ടോയെന്ന് കാണാൻ ആരതി  വീഡിയോ കോൾ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടു. ഇത്തരം പ്രശ്നങ്ങൾ കാരണം തനിക്ക് ഷൂട്ട് നിർത്തി വരേണ്ടി വന്നു എന്നും ജയംരവി പറയുന്നു.

ആരതിയു‌ടെ അമ്മയ്ക്ക് വേണ്ടി താൻ സിനിമകൾ ചെയ്തു. ആ സിനിമകൾ നഷ്‌ടമാണെന്ന് തന്നോട് ആരതി പറഞ്ഞു. എന്നാൽ പക്ഷെ താൻ കണക്ക് നോക്കിയപ്പോൾ ലാഭമാണ്. അത്തരത്തിൽ ഒക്കെ തന്നെ ഏറെ മാനസികമായി ആരതി ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നാണ് ആരതിയെപ്പറ്റി ജയംരവി പറയുന്നത്.

തമിഴ് നടൻ ജയംരവി-ആർതി വിവാ​ഹമോചനം ചർച്ചയായ സാഹചര്യത്തിൽ നടനുമായി ബന്ധപ്പെട്ട ചില ചൂടൻ റിപ്പോർട്ടുകൾ തമിഴ് മാധ്യമങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. തമിഴ് ഗായികയും സ്പിരിച്ച്വൽ തെറാപ്പിസ്റ്റുമായ കെനിഷ  ഫ്രാൻസിസുമായി ജയം രവിക്ക് രഹസ്യ ബന്ധമുണ്ടെന്നുള്ള തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് പുറത്തു വന്നത്. അത് നടൻ നിഷേധിക്കുകയും ചെയ്തിരുന്നു .

എന്നാലിപ്പോൾ  കടുത്ത മാനസിക സമ്മർദ്ദത്തിലായപ്പോഴാണ് താൻ വീട് വിട്ട് പോയതെന്ന് ജയം രവി തന്നോട് പറഞ്ഞെന്നും ആർജെ ഷാ പറയുന്നു. ഇപ്പോൾ ജയം രവി തന്നോട് തുറന്നു പറഞ്ഞ കാര്യങ്ങൾ എന്ന് പറഞ്ഞു കൊണ്ട് ആർ ജെ ഷാ പങ്കു വെച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ്. ആർ ജെ ഷായുടെ വാക്കുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.