
നടൻ ബാലയും മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളെപ്പറ്റി കുറച്ചു നാളായി സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായ ഒന്നാണ് . ഇപ്പോൾ വീണ്ടും അവരുടെ കുടുംബപ്രശ്‌നം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ്. സോഷ്യൽ മീഡിയയയിലൂടെ വാക്‌പോര് നടത്തുന്ന ഇരുവർക്കുമെതിരെ വിമർശനങ്ങളും ഉയരാറുണ്ട് .
ബിഗ് ബോസ് മലയാളം സീസൺ സിക്സിലെ മത്സരാർത്ഥിയും സോഷ്യൽ മീഡിയ താരവുമായ സായ് കൃഷ്ണ അമൃത സുരേഷിന്റെ ഈയൊരു വിഷയത്തിൽ നടത്തിയ പ്രതികരണം ഇതിനോടകം ചർച്ചയാവുന്നുണ്ട്. സായ് കൃഷ്ണ അമൃത സുരേഷിനെ കുറ്റപ്പെടുത്തികൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷും.
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകൾ അവന്തികയും പിന്നാലെ അമൃതയും ബാലയുടെ മുൻ ഡ്രൈവർ ഇർഷാദും വീഡിയോ പങ്കിട്ട് സോഷ്യൽ മീഡിയയിൽ എത്തിയതോടെ പ്രശ്നം കൂടുതൽ വഷളായി മാറിയ അവസ്ഥയാണ് ഇപ്പോൾ. മകളെ തന്നിൽ നിന്ന് അകറ്റുന്നു എന്നാണ് ബാലയുടെ ആരോപണമെങ്കിൽ അച്ഛനെ തനിക്ക് കാണേണ്ടെന്ന് തന്നെ മകൾ പറയുന്നു. ബാലയിൽ നിന്നും ക്രൂര മർദ്ദനം തനിക്കേൽക്കേണ്ടി വന്നെന്നും സഹിക്കാൻ പറ്റാതായപ്പോൾ ആ വീട്ടിൽ നിന്നും താൻ രക്ഷപ്പെടുകയായിരുന്നെന്നും അമൃത കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.
എന്നാൽ ചിലർ അമൃത സുരേഷിനെതിരെ എതിരഭിപ്രായവും പറയുന്നു. സായ് കൃഷ്ണ ഈയൊരു സംഭവത്തെ വിലയിരുത്തി അമൃത സുരേഷിനെ വിമർശിച്ചു കൊണ്ടാണ് തന്റെ അഭിപ്രയം പങ്കു വെയ്ക്കുന്നത്. അമൃത സുരേഷിന് മകളെ പൊതുമധ്യത്തിലേക്ക് കൊണ്ട് വരാതെ താൻ നേരിട്ട പ്രശ്നങ്ങൾ നേരത്തെ തുറന്ന് പറയാമായിരുന്നെന്ന് സായ് കൃഷ്ണ അഭിപ്രായപ്പെടുന്നത്. എന്നാൽ നടൻ ബാലയെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ് കൊണ്ട് നിരവധി പേരാണ് സായ് കൃഷ്ണയെ വിമർശിക്കുന്നത്.
സംഭവത്തിൽ സായ് കൃഷ്ണയെ വിമർശിക്കുന്ന ഒരു യൂട്യൂബറുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അമൃത സുരേഷിന്റെ പ്രതികരണം. ‘ഡിയർ സായ്, എന്തിനാണ് ഞങ്ങളെ ഉപദവ്രിക്കുന്നത്. ആർക്ക് വേണ്ടി… കഷ്ടം!, ഡിപ്ലോമാറ്റിക്കായ പക്ഷപാതിത്വമുള്ള വീഡിയോകൾ താങ്കളുടെ ഭാഗത്ത് നിന്നും ഇനിയും പ്രതീക്ഷിക്കുന്നു,’ എന്ന തലക്കെട്ടാണ് അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോക്കൊപ്പം കുറിച്ചത്.
അതേസമയം ബാലയെ പിന്തുണച്ച് കൊണ്ട് ഒന്നും തന്നെ സായ് കൃഷ്ണ തന്റെ വീഡിയോയിൽ സംസാരിക്കുന്നില്ല. അതുപോലെ തന്നെ അമൃത സുരേഷും മകൾ അവന്തികയും പറഞ്ഞ കാര്യങ്ങളെ ഇയാൾ തള്ളിപ്പറയുന്നുമില്ല. ബാല അങ്ങനെയൊക്കെ ചെയ്യുമോ എന്ന് ചോദിച്ചാൽ ചെയ്യുമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് സായ് കൃഷ്ണ തുറന്നു പറയുന്നു. ബാലയുടെ നല്ല വശങ്ങൾക്കപ്പുറം ഇങ്ങനെയൊരു മുഖവുമുണ്ട്. എന്നാൽ മകളെ ഇതിലേക്ക് കൊണ്ട് വരാതെ നേരത്തെ താൻ നേരിട്ട അനുഭവങ്ങൾ അമൃത സുരേഷ് തുറന്ന് പറയേണ്ടതായിരുന്നു എന്നാണ് സായ് കൃഷ്ണ പറയുന്നത്.
അതുപോലെ തന്നെ അമൃതയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് നിരന്തരം സംസാരിക്കുന്നുണ്ട്. അമൃതയുടെ മകൾ മൂന്ന് വയസിൽ നടന്ന കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നത് കള്ളമാണെന്ന വാദം ശക്തമാണ്. ഇതിനെതിരെ അഭിരാമി സുരേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിക്ക് ആഘാതകരമായ സംഭവങ്ങൾ ഓർക്കാൻ കഴിയില്ലെന്ന്ചിലർ സോഷ്യൽ മീഡിയയിൽ കൂടി പറയുന്നു. എന്നാൽ ഇത് ശരിയല്ല. മനഃശാസ്ത്രത്തിന്റെയും സൈക്യാട്രിയുടെയും പിന്തുണയോടെ, ചെറുപ്പത്തിൽ തന്നെ ഉണ്ടാകുന്ന ആഘാതകരമായ അനുഭവങ്ങൾ കുട്ടിയുടെ മനസ്സിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു എന്നത് രേഖപ്പെടുത്തപ്പെട്ട ഒരു വസ്തുതയാണെന്ന് അഭിരാമി സുരേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.
അമൃത സുരേഷും മകൾ അവന്തികയും കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്നും അവരെ ബാല ദ്രോഹിച്ചതിന് താൻ സാക്ഷിയായിരുന്നുവെന്നുമാണ് ബാലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്ന ഇർഷാദ് ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്‌ബുക്കിലും പങ്കിട്ട വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു . ബാല തന്നേയും ഉപദ്രവിച്ചിട്ടുണ്ടെന്നും നടന്റെ അടികൊണ്ട് തന്റെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും ചോര വരെ വന്നിട്ടുണ്ടെന്നും ഇർഷാദ് പറഞ്ഞു. അന്ന് താൻ ചെറുതായിരുന്നതു കൊണ്ട് ബാലയോട് തനിക്ക് പ്രതികരിക്കാനും പറ്റിയില്ല. മാത്രമല്ല അയാളോട് തനിക്കൊരു ബഹുമാനവും അന്ന് ഉണ്ടായിരുന്നു എന്നും ഇർഷാദ് വെളിപ്പെടുത്തി. . അമൃത തനിക്ക് ഇപ്പോഴും സഹോദരിയാണെന്നാണ് ഇര്‍ഷാദ് പറയുന്നത്. ചേച്ചിക്ക് താൻ ഒരു ആങ്ങളെയെപ്പോലെയായിരുന്നു എന്നും ഇർഷാദ് വീഡിയോയിലൂടെ പറയുന്നു. നിലവിൽ ഇർഷാദ് അമൃതയ്ക്കും കുടുംബത്തിനും ഒപ്പമാണുള്ളത്. ഇർഷാദ് ഇപ്പോൾ ഗായികമാരായ അമൃത സുരേഷിന്റെയും സഹോദരി അഭിരാമി സുരേഷിന്റെയും അസിസ്റ്റന്റായും സെലിബ്രിറ്റി മാനേജ്മെന്റിങും ചെയ്യുന്നുണ്ട് ഇർഷാദ്.











