
നടന്‍ ബാലയ്‌ക്കെതിരെ ആരോപണങ്ങളുമായി അമൃതയും കുടുംബവും ഒപ്പം അമൃതക്ക് പിന്തുണച്ചുകൊണ്ടുള്ള പലരുടെയും തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ് .
ഇപ്പോൾ ബാലക്കെതിരെ ആരോപണങ്ങൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ബാല ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് . താന്‍ പ്രതികരിക്കില്ലെന്ന് പറഞ്ഞ വാക്കു പാലിക്കുകയാണെന്നും മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്നുമാണ് ബാല വീഡിയോയില്‍ പറയുന്നത്. ഇനി ഒരുകാര്യത്തിലും ഞാന്‍ സംസാരിക്കില്ലന്ന് വാക്ക് പറഞ്ഞിരുന്നു. ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. മകള്‍ പറഞ്ഞ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു- 100%. എന്തുപറഞ്ഞാലും എന്റെ ചോരതന്നെയാണ്. അതിനെക്കുറിച്ച് തര്‍ക്കിക്കാനോ നാലുപേര്‍ സംസാരിക്കാനോ നില്‍ക്കരുത്. എന്റെ ചോര, എന്റെ മകള്‍. ഞാന്‍ മാറിനില്‍ക്കും എന്നാണ് പറഞ്ഞത്. ഞാന്‍ മാറി നില്‍ക്കും എന്ന് പറഞ്ഞ സമയത്ത് എല്ലാരും വന്ന് അഭിപ്രായം പറയുന്നത് ബഹുമാനിക്കണമെന്നും പത്ത് വര്‍ഷം താന്‍ ഫൈറ്റ് ചെയ്തുവെന്നും താന്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന എല്ലാ മാര്‍ഗവും നോക്കിയതാണ്. കാരണം, ഞാന്‍ യഥാര്‍ഥമായി സ്‌നേഹിക്കുന്നുവെന്നും ബാല പറയുന്നു.

മൂന്നുദിവസമായി ആരാണ് കാമ്പയ്‌നിങ് നടത്തുന്നത്. ഇതിനെക്കുറിച്ച് ആര് ചോദിച്ചാലും ഞാന്‍ നാവ് തുറന്ന് ഒന്നും സംസാരിക്കില്ലയെന്നും എന്നാല്‍, ആരും അറിയാത്ത ആളുകള്‍ കുറേപ്പേര്‍ വന്ന് വിഷയം എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്കുവേണ്ടിയാണ് എന്നും അവര്‍ എല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ. ഞാന്‍ കളി നിര്‍ത്തി ഇറങ്ങിപ്പോയി. പോയശേഷം അത് ചെയ്യും ഇത് ചെയ്യും എന്ന് പറഞ്ഞിട്ട് എന്താണ് എന്നും തന്റെ മകളുടെ വാക്കുകളെ ബഹുമാനിക്കുകയെന്നും ബാല പറയുന്നു.
കുറച്ച് ചെറിയ ആളുകളൊക്കെ കേറിവന്ന് കുറേ വീഡിയോസ് അവരുടെ എക്‌സപീരിയന്‍സ് ഒക്കെ പറയുന്നുണ്ട്. അതും പാപ്പുവിനെ വേദനിപ്പിക്കില്ലേയെന്നും തന്നെ വിട്ടേക്ക്. എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട് എന്നും അതുകൊണ്ട് നിര്‍ത്തുക. താന്‍ മടങ്ങിത്തരാം എന്നും പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.
എന്നാല്‍ ബാലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നിരവധി പേര് ബാലയുടെ വീഡിയോയ്ക്ക് കീഴിൽ വിമർശനങ്ങളുമായി എത്തുന്നുണ്ട്. ചോര ആയാല്‍ പോരാ മോളെ നന്നായി വളര്‍ത്തണം വെറുതെ ഒരു കുഞ്ഞു കൊച്ചിനെ ജന സമൂഹത്തില്‍ വലിച്ചു കീറാന്‍ ഇട്ടു കൊടുത്തിരിക്കുന്നു ഇതാണോ സ്‌നേഹം . പാവം ഇനി എങ്കിലും അവര് ജീവിക്കട്ടെ’ എന്നാണ് ഒരാൾ ബാലയോട് പറഞ്ഞിരിക്കുന്നത്.
മാത്രമല്ല എലിസബത്ത് എവിടെയെന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം ബാലയ്ക്കതിരെ ഗുരുതര ആരോപണങ്ങളാണ് അമൃത ഉന്നയിച്ചിരുന്നത്. പിന്നാലെ അമൃതയുടെ സുഹൃത്തുക്കളും സഹോദരിയും നടത്തിയ വെളിപ്പെടുത്തലുകളും വിവാദമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ബാലയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി അമൃത സുരേഷിന്റെ സുഹൃത്തും പിഎയുമായ കുക്കു എന്ന പെൺകുട്ടി രംഗത്തെത്തിയിരുന്നു. ബാല അമൃതയ്‌ക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും എലിസബത്ത് ബാലയെ പേടിച്ച് ജീവനും കൊണ്ടോടുകയായിരുന്നുവെന്നുമാണ് കുക്കു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്.











