
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്തെ താര റാണിയായി വാണ നടിയായിരുന്നു സൗന്ദര്യ. 2004 ലാണ് സൗന്ദര്യ ഹെലികോപ്ടർ അപകടത്തിൽ മരിക്കുന്നത്. കോടികളുടെ ആസ്തിയുണ്ടായിരുന്ന താരമാണ് സൗന്ദര്യ. ഇപ്പോഴിതാ നടിയുടെ ചില സ്വത്തു വക കളെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. ഹൈദരാബാദിലെ ഷംഷബാദിൽ ആറ് ഏക്കർ സ്ഥലം സൗന്ദര്യക്കുണ്ടായിരുന്നു. മാതാപിതാക്കളുടെ പേരിലാണ് ഈ സ്ഥലം സൗന്ദര്യ വാങ്ങിയിരുന്നത്. ഇപ്പോൾ കോടികൾ വില മതിക്കുന്ന ഈ സ്ഥലം പക്ഷെ ഇന്ന് സൗന്ദര്യയുടെ മാതാപിതാക്കളുടെ കൈവശമില്ല. തെലുങ്ക് നടൻ മോഹൻ ബാബുവാണ് ഇത്രയും വലിയ ഭൂമിയുടെ ഉടമസ്ഥൻ.

തെങ്ങനെ സംഭവിച്ചു എന്നാണ് ആരാധകരുടെ ചോദ്യം. സൗന്ദര്യയുടെ മാതാപിതാക്കൾ ഈ സ്ഥലം എന്തെങ്കിലും കാരണത്താൽ വിറ്റതായിരിക്കുമെന്ന് അഭിപ്രായം ചിലർക്കുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുന്നേ സൗന്ദര്യയുടെ സ്വത്ത് സംബന്ധിച്ച് നടിയുടെ വീട്ടുകാർക്കിടയിലുണ്ടായ ചില പ്രശ്നങ്ങൾ ചർച്ചയായി മാറിയിരുന്നു. സൗന്ദര്യ ഹെലികോപ്ടർ അപകടത്തിൽ മരിക്കുമ്പോൾ സൗന്ദര്യക്കൊപ്പം സഹോദരൻ അമർനാഥും ഉണ്ടായിരുന്നു. ഇദ്ദേഹവും അന്ന് അപകടത്തിൽ മരിച്ചു. അമർനാഥിന്റെ ഭാര്യ നിർമലയും മകൻ സ്വാതിക്കും ഇവരുടെ സ്വത്തിൽ അവകാശ വാദം ഉന്നയിച്ചു അന്ന് രംഗത്ത് വന്നിരുന്നു. സൗന്ദര്യ മരണത്തിനു മുൻപേ വിൽപത്രം എഴുതിയിരുന്നെന്ന് വാദിച്ച ഇവർ ഇവരുടെ സ്വത്തിലെ വലിയൊരു ഭാഗം ആവശ്യപ്പെടുകയായുണ്ടായി.
സൗന്ദര്യയുടെ അമ്മ മഞ്ജുളയും അച്ഛൻ രഘുവും മരുമകൾ നിർമ്മലയുടെ വാദം എതിർത്തു. 31 വയസിൽ സൗന്ദര്യക്ക് വിൽപത്രം എഴുതേണ്ട ആവശ്യമില്ലെന്ന് സൗന്ദര്യയുടെയും അമർനാഥിന്റെയും മാതാപിതാക്കൾ വാദിച്ചു. പിന്നീട് ഈ കേസ് പിൻവലിച്ചെന്നും കുടുംബം മധ്യസ്ഥ ചർച്ച നടത്തിയെന്നുമാണ് പുറത്ത് വന്ന വിവരം. അതേസമയം 4 ഏപ്രിൽ 17 നായിരുന്നു സൗന്ദര്യയുടെ ജീവനെടുത്ത ആ വിമാന അപകടം നടന്നത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയിലാണ് സൗന്ദര്യ മരിച്ചത്.

കന്നഡയിലും തമിഴിലും മലയാളത്തിലുമായി നിറഞ്ഞു നില്ക്കുന്ന കാലത്ത് തന്നെ ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു സൗന്ദര്യ. തലേദിവസം ബെംഗളൂരുവിലെ പാര്‍ട്ടി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്ത് സഹോദരന് അമര്‍നാഥ് ഷെട്ടിയും ബി.ജെ.പി പ്രവര്ത്തകന് രമേഷ് കദമും മലയാളി പൈലറ്റ് ജോയ് ഫിലിപ്സ് എന്നിവര്‍ക്കൊപ്പമാണ് ആന്ധ്രയിലേയ്ക്ക് യാത്ര പുറപ്പെട്ടത്. രാവിലെ പതിനൊന്ന് മണിക്ക് ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന നാല് സീറ്റ് മാത്രമുള്ള സിംഗിള്‍ എഞ്ചിന് സെസ്ന 180 ചെറുവിമാനം നൂറടി ഉയരും മുമ്പ് തന്നെ അഗ്നികുണ്ഠമായി നിലംപതിച്ചു. വീണ ഉടനെ വിമാനം പൊട്ടിത്തെറിച്ചു. തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അകത്ത് യാത്രികര്‍ നാലുപേരും. സൗന്ദര്യയുടെ മരണ വാർത്ത ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു.











