
ഒന്നും ചെയ്യാതിരിക്കുന്നതാണ് തനിക്ക് ഇഷ്ട്ടമുള്ള കാര്യം നടി മഞ്ജു വാര്യർ പറയുന്നു. നമ്മളെ സന്തോഷിപ്പിക്കാൻ നമ്മൾ മറ്റൊന്നിനെയും ആശ്രയിക്കേണ്ട എന്നാണ് ഞാൻ കരുതുന്നത് നടി പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് സന്തോഷമുള്ള കാര്യം എന്ത് ചെയ്യുമ്പോളാണ് എന്ന ചോദ്യത്തിനാണ് മഞ്ജു ഈ കാര്യം പറഞ്ഞത്. നമ്മൾ എന്തെങ്കിലും നേടിയതിനു ശേഷമോ അല്ലെങ്കിൽ കണ്ടതിനു ശേഷമോ സന്തോഷിക്കാമെന്ന് വിചാരിക്കരുത്.

ഇതൊന്നുമില്ലെങ്കിലും നമ്മൾ സന്തോഷിക്കാൻ ശ്രമിക്കണം. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. സന്തോഷം കണ്ടെത്താൻ നമ്മൾ മറ്റൊന്നിനെയും ആശ്രയിക്കാൻ പോകരുത്. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലാകുമോ എന്നൊന്നും എനിക്കറിയില്ല ഞാൻ എന്റെ വിശ്വാസമാണ് പറയുന്നത്. ഒറ്റക്ക് ഇരിക്കുകയാണെങ്കിലോ അല്ലെങ്കിൽ ഒന്നും ചെയ്യാതിരിക്കുവാണെങ്കിലോ ആണ് എന്റെ സന്തോഷം താരം പറഞ്ഞു.
ഞാൻ ഈ പറഞ്ഞത് ഒരു ലളിതമായ കാര്യമാണ്. എന്നെ സംബന്ധിച്ചു ഇപ്പോൾ പാട്ടില്ലെങ്കിലും, അല്ലെങ്കിൽ എന്നെ കേൾക്കാൻ ആളില്ലെങ്കിലും എനിക്ക് ആവശ്യമായ വസ്തു കിട്ടിയില്ലെങ്കിലും ഞാൻ ഹാപ്പി ആണ്, അതിന് മറ്റൊരാളെ ആശ്രയിക്കേണ്ട. അതൊരു നല്ല കാര്യമാണോ, ചീത്ത കാര്യമാണോ എന്നൊന്നും എനിക്കറിയില്ല, എന്റെ സന്തോഷം ഞാൻ പറഞ്ഞു മഞ്ജു വാര്യർ പറയുന്നു.












