
മലയാള സിനിമയിലെ നടനും സംവിധായകനായും തിളങ്ങിയ താരമാണ് ബാലചന്ദ്രമേനോൻ, ഇക്കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. എന്നാൽ ഇതിന് പിന്നാലെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്ര മേനോൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും ,അഭിഭാഷകനുമെതിരെ പൊലീസ് കേസ് എടുത്തു.

അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. നടിയും അഭിഭാഷകനും ബാലചന്ദ്രമേനോനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

ബാലചന്ദ്രമേനോന്റെ ചിത്രങ്ങൾ പ്രതികൾ ദുരുപയോഗം ചെയ്തെന്നും പൊലീസ് പറയുന്നു. അതേസമയം നടിയുടെ അഭിമുഖം അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.












