കല്യാൺ നവരാത്രിയിൽ തിളങ്ങി ദിലീപും കുടുംബവും; താരനിബിഢമായ ചടങ്ങിൽ മഞ്ജു ഇല്ല  

എല്ലാ വര്ഷത്തെപോലെ ഇത്തവണയും നവരാത്രി ആഘോഷം താരനിബിഢമാക്കിയിരിക്കുകയാണ് കല്യാൺ ജ്വലേഴ്‌സ് ഉടമ കല്യാണ രാമൻ. ഇന്ത്യയിലെ താരരാജാക്കന്മാരും കുടുംബവും നിറഞ്ഞ സന്ധ്യയിൽ താര നിബിഢമായിരുന്നു ഇത്തവണയും ആഘോഷങ്ങൾ.

ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങ് ഇത്തവണ കൊച്ചിയിൽ വച്ചായിരുന്നു. നടൻ ദിലീപ് കുടുംബ സമേതമാണ് ചടങ്ങിന് എത്തിയത്. താരദമ്പതിമാരായ ദിലീപിൻറെയും കാവ്യയുടെയും മക്കളായ മീനാക്ഷി മഹാലക്ഷ്മി എന്നിവരുടെയും ചിത്രങ്ങളും വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛനൊപ്പം കൈപിടിച്ചെത്തിയ മഹാലക്ഷ്മിയുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. എവിടെ പോയാലും ദിലീപിന്റെ മക്കളായ മഹാലക്ഷ്മിയെയും മീനാക്ഷിയെയും തേടി ക്യാമറ കണ്ണുകൾ എത്താറുണ്ട്.

വെള്ള ജുബ്ബ സെറ്റും മഞ്ഞനിറത്തിലുള്ള പ്രിന്റഡ് ഷോളും ഇട്ടായിരുന്നു ദിലീപിന്റെ എന്‍ട്രി. ട്രഡീഷണല്‍ ലുക്കില്‍ ആയിരുന്നു മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും. വയലറ്റ് നിറത്തിലുള്ള ചുരിദാറില്‍ ട്രഡീഷണല്‍ ഓര്‍ണമെന്‍സ് ധരിച്ചാണ് നടി കാവ്യ മാധവന്‍ ചടങ്ങില്‍ എത്തിയത്.

അതേസമയം കഴിഞ്ഞവർഷവും ഈ വർഷവും കല്യാണരാമൻ സംഘടിപ്പിച്ച ചടങ്ങുകളിൽ എല്ലാം ദിലീപും കുടുംബവും ആയിരുന്നു പ്രധാന ആകർഷണം. കഴിഞ്ഞ വർഷവും ദിലീപ് ഭാര്യ കാവ്യാ മാധവനും മക്കൾക്കുമൊപ്പമാണ് കല്യാൺ നവരാത്രി ആഘോഷത്തിൽ എത്തിയത്. അന്നും താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു. ഭാര്യക്കും മക്കൾക്കും ഒപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തും ദിലീപ് മാധ്യമ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ഇത്തരം സ്ഥലങ്ങളിൽ നിന്നെല്ലാം എന്തുകൊണ്ടാണ് മഞ്ജു വാരിയർ മാറി നിൽക്കുന്നത് എന്നുള്ള ചോദ്യങ്ങളുമുണ്ട്. ഏത് ചടങ്ങിലായാലും കുടുംബത്തോടൊപ്പമാണ് നടൻ ദിലീപ് എത്താറുള്ളത്. നടൻ ജയറാമിന്റെയും സുരേഷ് ഗോപിയുടെയും മക്കളുടെ വിവാഹ പരിപാടികളിൽ ദിലീപും കുടുംബവും  പങ്കെടുത്തിരുന്നു. മാത്രമല്ല ദിലീപിനെയും കാവ്യയേയും സംബന്ധിച്ചിടത്തോളം നവരാത്രി ഏറെ സ്പെഷ്യലാണ്. ഒരു നവരാത്രി വേളയിലാണ് ഇവരുടെ മകൾ മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിവസമായിരുന്നു മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിനം ആയതുകൊണ്ടാണ് മകൾക്ക് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്നും ഒരിക്കൽ ദിലീപ് പറഞ്ഞിരുന്നു.

ഒന്പതുദിവസം നീണ്ടു നിൽക്കുന്ന ചടങ്ങാണ് കല്യാൺ നവവരാത്രി ആഘോഷം. സന്ധ്യാ വന്ദനവും തുടർന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകൾക്കു ശേഷം താരങ്ങൾ പരസ്പരം സ്നേഹം പങ്കിടുന്ന കാഴ്ചകൾ ഒക്കെയും വൈറലാണ്. മലയാളം താരങ്ങളെക്കൂടാതെ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആണ് കൊച്ചിയിലേക്ക് പറന്നെത്തിയത്.

നാഗ ചൈതന്യ, ടൊവിനോ തോമസ്, ദിലീപ്, കാവ്യാ മാധവൻ, അന്ന ബെൻ, അനാർക്കലി മരിക്കാർ, പ്രഭു തുടങ്ങി തെന്നിന്ത്യൻ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. നടൻ ടൊവിനോ തോമസിനൊപ്പം ഭാര്യ ലിഡിയ ടൊവിനോയും എത്തിയിരുന്നു. അതിമനോഹരമായ രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ഇവർ എത്തിയത്.

തമിഴ് നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പം ആണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം പുഴയ്ക്കൽ ശോഭാ സിറ്റിയിലെ കല്യാൺ വസതിയിൽ ആയിരുന്നു കഴിഞ്ഞവർഷം നവരാത്രി  ആഘോഷം നടന്നത്. അന്നും ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും ആണ് പങ്കെടുക്കാൻ എത്തിയത്. ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് അടക്കമുള്ള സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖർ എല്ലാവരും പങ്കെടുക്കുന്ന ചടങ്ങാണ് കല്യാൺ ജ്യുവലറി ഉടമ കല്യാണരാമൻ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം.

എന്നാൽ അവിടെ എവിടെയും മഞ്ജുവിനെ കഴിഞ്ഞദിവസവും കാണാൻ ആയില്ല എന്നതാണ് മറ്റൊരു സത്യം. ദിലീപ് മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഭാര്യ കാവ്യക്കും ഒപ്പം എത്തിപ്പോയപ്പോൾ മഞ്ജു മാറി നിന്നതാണോ എന്നാണ് ചോദ്യങ്ങൾ. പതിനൊന്നു വര്ഷങ്ങള്ക്ക് മുൻപേ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരും മുൻപേ തന്നെ അതിനു അവസരം കൊടുത്ത ആളാണ് കല്യാണരാമൻ. കാരണം അമിതാഭ് ബച്ചന്റെ മകളായി പരസ്യ ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ റീ എൻട്രി എന്ന് വേണമെങ്കിൽ പറയാം. പിന്നീട് ആണ് ‘ഹൌ ഓൾഡ് ആർയൂ’ എന്ന ചിത്രത്തിലൂടെ മഞ്ജു രണ്ടാം വരവ് നടത്തിയത്.