
ലോഹിതദാസ് തിരക്കഥയൊരുക്കിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നടി മഞ്ജു വാര്യർ നായികയായി ശ്രദ്ധേ നേടുന്നത്. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു സംവിധയകാൻ ലോഹിതദാസ് എന്ന് പറയുകയാണ് ഇപ്പോൾ മഞ്ജു വാരിയർ.
അമൃത ചാനലിലെ രമേഷ് പിഷാരടി എന്റർടെയിൻമെന്റ്സ് എന്ന പരിപാടിയിലെ ‘ഓർമയിൽ എന്നും ലോഹിതദാസ്’ എന്ന സെഗ്മെന്റിലാണ് മഞ്ജു ലോഹിതാദാസിനെ കുറിച്ച് സംസാരിച്ചത്. തന്റെ സിനിമ ജീവിത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ആൾ ആരാണെന്ന് ചോദിച്ചാൽ വിരലിൽ എണ്ണാവുന്ന കുറച്ച് പേരിൽ ഒരാൾ ലോഹിതാദാസ് സാർ ആണ് എന്നും സല്ലാപത്തിന്റെ ഓഡിഷന് വേണ്ടി അദ്ദേഹം എന്നെ നേരിട്ട് വിളിപ്പിച്ചിരുന്നു. അന്നാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നതെന്നും മഞ്ജു വാര്യർ പറയുന്നു.
തനിക്ക് അദ്ദേഹം തന്റെ കഥാപാത്രത്തെ വിവരിച്ചു തന്നപ്പോൾ വലിയ അത്ഭുതമാണ് തോന്നിയതെന്നും കാരണം ആ കഥാപാത്രം സിനിമയിൽ എന്താണെന്നല്ല, മറിച്ച ആ കഥാപാത്രം ജനിച്ചത് തൊട്ട് ഇങ്ങോട്ടുള്ള ഓരോ ഘട്ടവും പറയും. സല്ലാപത്തിലെ കാര്യം പറയുകയാണെങ്കിൽ ഞാൻ ചെയ്ത രാധ എന്ന കഥാപാത്രം ജനിച്ചത് എവിടെയാണ് രാധയുടെ കുട്ടിക്കാലം എങ്ങനെയാണ് കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ഇഷ്ടങ്ങളും ദേഷ്യങ്ങളും വാശികളും എന്തായിരുന്നു എന്ന് വരെ ലോഹി സാറിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും അപ്പോൾ തന്നെപ്പോലൊരു പുതുമുഖ നടിക്ക് അതൊരുപക്ഷെ അറിഞ്ഞോ അറിയാതെയോ ഒരുപാട് സഹായമായിട്ടുണ്ട് എന്നും മഞ്ജു വാര്യർ പറയുന്നു.

ലോഹി സാറിന്റെ മൂന്ന് കഥാപാത്രങ്ങളാണ് എനിക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചത്. തൂവൽക്കൊട്ടാരം, കന്മദം, സല്ലാപം എന്നീ സിനിമകൾ. ഇന്നും ഞാൻ ചെയ്തിട്ടുള്ള സിനിമകളെ കുറിച്ച് സ്നേഹത്തോടെ സംസാരിക്കുന്ന പ്രേക്ഷകരിൽ എല്ലാവരും ഒരുപോലെ പറയുന്ന കഥാപാത്രം കന്മദത്തിലെ ഭാനുവാണ്. അത്തരത്തിലൊരു കഥാപാത്രം എന്നെ പോലെ വളരെ എക്സ്പീരിയൻസ് കുറഞ്ഞൊരു നടിക്ക് വിശ്വാസത്തോടെ നൽകിയ ലോഹിസാറിനോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാവില്ലയെന്നും മഞ്ജു പറയുന്നു .
‘മഞ്ജു ഒരു നേർച്ചക്കോഴിയാണെന്ന്’ സല്ലാപത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയ്ക്ക്, ഏതോ ഷോട്ടിന്റെ ഇടവേളയിൽ അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും അത്രമാത്രേ പറഞ്ഞുള്ളൂ. എന്നാൽ അന്ന് അതിന്റെ അർത്ഥമൊന്നും എനിക്ക് മനസ്സിലായിരുന്നില്ല തന്നെ കളിയാക്കിയതാണോയെന്നൊക്കെ ഞാൻ കരുതിയിരുന്നുവെന്നും പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥവും ആഴവും വ്യപ്തിയുമൊക്കെ എന്താണെന്ന് ഞാൻ മനസിലാക്കിയതെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.
തന്നെ സംബന്ധിച്ച് എന്റെ സിനിമ ജീവിതത്തിൽ നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഇന്നും അറിഞ്ഞോ അറിയാതെയും മനസിൽ പ്രാർത്ഥിക്കുകയും സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മഞ്ജു വാര്യർ പറഞ്ഞു. ലോഹിതദാസിൻറെ തിരക്കഥയിൽ സുന്ദർദാസായിരുന്നു സല്ലാപം എന്ന ചിത്രം സംവിധാനം ചെയ്തത്. മഞ്ജുവിന്റെ കരിയറിലും ജീവിത്തതിലും വഴിത്തിരിവുണ്ടാക്കിയ സിനിമ കൂടിയായിരുന്നു സല്ലാപം.
സല്ലാപത്തിൽ മഞ്ജുവിന്റെ നായകനായി എത്തിയത് ദിലീപായിരുന്നു . ഈ സൗഹൃദമാണ് പിന്നീട് പ്രണയമാകുന്നതും ഇരുവരുടേയും വിവാഹത്തിലേക്ക് നയിക്കുന്നതും. ലോഹിതദാസിന്റെ സല്ലാപം മാത്രമല്ല, കന്മദത്തിലേയും തൂവൽക്കൊട്ടാരത്തിലേയും മികച്ച സ്ത്രീകഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് പലപ്പോഴായി മഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്.
അതേസമയം ഇന്ന് തമിഴിലും നിറഞ്ഞു നിൽക്കുകയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. പ്രായത്തെ വെല്ലുന്ന തരത്തിലുള്ള സ്റ്റൈലിഷ് ലുക്കിൽ മഞ്ജു എത്തുമ്പോൾ ആരാധകരും അതേറ്റെടുക്കാറുണ്ട്. പ്രായം വെറും നമ്പർ മാത്രമാണെന്ന് ധ്വനിപ്പിച്ച് മറ്റ് സ്ത്രീകൾക്കും വലിയൊരു പ്രചോദനം കൂടിയായി മഞ്ജു മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ യഥാർത്ഥ പ്രായം തുറന്ന് പറയുന്ന മഞ്ജു വാരിയരുടെ വിഡിയോയും ശ്രദ്ധ നേടുന്നുണ്ട്.
മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തോട് ആയിരുന്നു നടിയുടെ പ്രതികരണം. തനിക്കിപ്പോൾ 46 വയസുണ്ട്. 46 വയസൊന്നും ഒരു പ്രായമല്ലെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുകയാണ്. ചെറുപ്പത്തിൽ 30 വയസ് വലിയൊരു പ്രായമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ വർഷങ്ങൾ പോകുന്തോറും അതൊന്നും ഒന്നുമല്ലെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. നാൽപതുകൾ എന്നത് വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായി ഇരിക്കാമെന്ന് മനസിലാക്കുകയാണ്. ഞാനെന്റെ അൻപതുകളിലേക്കാണ് ഇപ്പോൾ നോക്കുന്നത്. നിലിവൽ ഇത്രയും എനർജറ്റിക്കായി ഇരിക്കാന്നുണ്ടെങ്കിൽ അൻപതുകളിൽ ഇതിലേറെ എനർജെറ്റിക്കായിരിക്കാം എന്ന് തോന്നുകയാണ് എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.
അതേസമയം, ഒക്ടോബർ 10നാണ് രജനികാന്ത് – മഞ്ജു വാര്യർ ചിത്രം വേട്ടയ്യൻ റിലീസിനെത്തുന്നത് . ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, റിതിക സിംഗ്, ദുഷാര വിജയൻ, അഭിരാമി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും ഫഹദിന്റെയും മൂന്നാമത്തെ തമിഴ് സിനിമ കൂടിയാണിത്.











