
2016 ലായിരുന്നു ദിലീപിനെ നായകനാക്കി ‘വെൽക്കം ടു സെൻട്രൽ ജയിൽ’ എന്ന സിനിമ സംവിധായകൻ സുന്ദർ ദാസ് ഒരുക്കിയത്. ഈ സിനിമ ഇറങ്ങിയ സമയത്തായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാകുന്നത്.
തുടർന്ന് സിനിമയുടെ പേര് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകൾ ഉയർന്നിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ സുന്ദർ ദാസ്. എങ്ങനെയാണ് സിനിമയ്ക്ക് ആ പേര് വന്നതെന്ന് ഒരു ഓൺലൈൻ മദ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറയുന്നത്.
വെൽക്കം ടു സെൻട്രെൽ ജയിൽ’ എന്ന പേരിട്ടത് തിരക്കഥാകൃത്ത് ബെന്നിയാണ് എന്നും അതോടെ അതൊരു നെഗറ്റീവ് പേരല്ലേയെന്നാണ് ഞാൻ ചോദിച്ചത്. അയാൾ സെൻട്രൽ ജയിലിലാണ് പിറന്നത്. അയാൾ ഇടയ്ക്കിടെ വീട് പോലെ വരുന്നൊരു ഇടമാണ്. പിന്നീട് ഒരു കേസിൽ പ്രതിയായി ജയിലിലാകുന്നു, അപ്പോൾ ആ പേര് രസമാണ് ഹ്യൂമർ ഉള്ളതല്ലേയെന്ന് പറഞ്ഞുവെന്നും എന്നാൽ ജയിലിലേക്ക് വെൽക്കം ചെയ്യുന്നത് നെഗറ്റീവ് അല്ലേയെന്ന് പറഞ്ഞു. അങ്ങനെ ദിലീപും ഷാഫിയും റാഫിയുമായിട്ടെല്ലാം ചർച്ച ചെയ്താണ് അത്തരമൊരു പോരിട്ടതെന്നും എല്ലാവരും ആ പേര് അടിപൊളിയാണെന്നാണ് പറഞ്ഞത്. പടത്തിന്റെ പേര് തീരുമാനിക്കുന്നത് അത്തരത്തിലാണ് എന്നാണ് സുന്ദർ ദാസ് പറയുന്നത്.

വെൽകം ടു സെൻട്രെൽ ജയിൽ’ എന്ന സിനിമ റിലീസായത്തിനു ശേഷം ഒരു നാലഞ്ച് മാസം കഴിഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നതും അറസ്റ്റുണ്ടാകുന്നതും ദിലീപ് ജയിലിലാകുന്നതുമെല്ലാം. ഒരുതവണ അതിന്റെ പേരിൽ ട്രോൾ വന്നിരുന്നു. പക്ഷേ കേസിന് ഒരു ഗൗരവ തലം ഉള്ളതിനാൽ വലിയ ട്രോളിലേക്ക് പോയില്ല.
മാത്രമല്ല ദിലീപ് എന്ന നടന് അയാളുട ശരീര ഘടനയ്ക്ക് അനുസരിച്ച് ഏത് റോളും ചെയ്യാൻ സാധിക്കുമെന്നതാണ് ആളുടെ പ്രത്യേകതയെന്നും കാരണം ശരീരഘടന പ്രധാനമാണ്. ദിലീപ് വില്ലൻ വേഷങ്ങൾ ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും ദിലീപ് ജയിൽ മോചിതനായ ശേഷം ഇറങ്ങിയ പടമാണ് ‘രാമലീല’. അത് സൂപ്പർ ഹിറ്റായിരുന്നു. ജയിലിൽ പോയത് കൊണ്ട് ആ പടം പൊട്ടിയിട്ടില്ലയെന്നും സിനിമ എന്നും അങ്ങനെയാണ്. വിജയവും പരാജയവും നമ്മുടെ കൈയ്യിലല്ല. വമ്പൻ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രതീക്ഷയുള്ള പടങ്ങൾ പരാജയപ്പെട്ടിട്ടുണ്ട് എന്നാൽ യാതൊരു പ്രതീക്ഷയും ഇല്ലാത്ത പടങ്ങൾ വിജയിച്ചിട്ടുമുണ്ട് .
പ്രേമലു’ വിജയിച്ചില്ലേ. നസ്ലിൽ എന്ന ചെറുപ്പക്കാരനാണ് നടൻ. അങ്ങനെ നിരവധി പുതുമുഖങ്ങളാണ് സിനിമയിൽ ഉള്ളതെന്നും സുന്ദർ ദാസ് പറയുന്നു. ദിലീപ് സിനിമയ്ക്ക് നേരത്തേ ഒരു മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നുവെന്നും ഇപ്പോൾ സംഭവിക്കുന്നത് ഒരുപക്ഷെ ഈ കേസിന് ശേഷം ദിലീപിനുള്ള ജനപ്രീതി കുറഞ്ഞതായിരിക്കും. ആര് വന്നാലും അങ്ങനെ സ്ഥാനങ്ങളൊന്നും നഷ്ടമാകില്ലയെന്നും ആരൊക്കെ വന്നു, എന്നിട്ട് മമ്മൂട്ടിക്കും മോഹൻലാലിനും എന്തെങ്കിലും സംഭവിച്ചോ? ആൾക്കാർ അവരിൽ നിന്നും പ്രതീക്ഷിക്കുന്ന കഥാപാത്രങ്ങൾ വരുമ്പോൾ അവർ നിലനിൽക്കുമെന്നും അദ്ദേഹം വ്യകത്മാക്കി.
അതേസമയം ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുന്ദര്‍ ദാസും ദിലീപും ഒന്നിച്ച ചിത്രം കൂടിയായിരുന്നു അത്. ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തമായിരുന്നു ദിലീപ് ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ ചിത്രം ഒരു പരാജയമായിരുന്നു .











