കേരളത്തിലെ എന്റെ ദീപിക പദുകോൺ ആണ് മമ്ത , ദൈവത്തെ ഞാൻ ശപിച്ചതും അവൾക്ക് വേണ്ടിയാണ് ; രഞ്ജു രഞ്ജിമാർ  

നടി മംമ്ത മോഹൻദാസ് ഒരു പോരാളിയാണെന്ന് പറയുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ. തന്നെ ബാധിച്ച വിറ്റിലിഗോ എന്ന ത്വക്ക് രോഗത്തെക്കുറിച്ച് അടുത്തിടെ മമത പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.  ഇപ്പോഴിതാ അതേക്കുറിച്ചും നടിയെ വർഷങ്ങളായി അടുത്തറിയാവുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ സംസാരിക്കുകയാണ്.

മംമ്ത ഒരു പോരാളിയാണെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു.  മമതയെ എന്ത് പേരിട്ട് വിളിക്കണമെന്ന് തനിക്കറിയില്ല. എന്ത് പേര് വിളിച്ചാലും അത് കൂടുതൽ അല്ലയെന്നും താൻ സ്കിൻ കെയറിന് വേണ്ടി അത് പോലെ കഷ്ടപ്പെടുന്ന ആളാണ്. തന്റെ ചർമ്മത്തിൽ ഒരു പാട് വന്ന് കഴിഞ്ഞാൽ എനിക്ക് കുറച്ച് ദിവസത്തേക്ക് ഉറക്കമുണ്ടാവില്ല.

സൗന്ദര്യമുള്ള നടിയാണ് മംമ്ത.  കേരളത്തിലെ എന്റെ ദീപിക പദുകോൺ ആണ് മമ്തയെന്നും ഞാൻ അത്രയും കെയർ ചെയ്ത് മേക്കപ്പ് ചെയ്യുന്ന ആർട്ടിസ്റ്റാണ് മമ്തയെന്നും അങ്ങനെയൊരു ആർട്ടിസ്റ്റിന് ഇത് പോലെ സ്കിന്നിന് പ്രശ്നം വന്നെന്ന് കണ്ടപ്പോൾ പൂർണമായും അപ്സെറ്റായിയെന്നും രെഞ്ചു റേഞ്ചിമാർ പറയുന്നു.

തന്റെ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒരു കേടുപാടും സംഭവിക്കരുത് എന്നായിരുന്നുവെന്നും ബാക്കിയെല്ലാം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. ദൈവം സഹായിച്ച് അവളുടെ മുഖത്ത് യാതൊരു വിധ പ്രശ്നവും ഇല്ല. ആ സൗന്ദര്യം നാൾക്ക് നാൾ വർധിച്ച് വരുന്നുവെന്നും കൈയിലെ പാടുകളെല്ലാം മാറി വരുന്നുണ്ട്. അവളത് മാറ്റിയെടുക്കും അതാണ് മംമ്ത മോഹൻദാസെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

തങ്ങൾ ഒരുമിച്ച് കരഞ്ഞ ഒരു സാഹചര്യമുണ്ട്. രുദ്രംഗി എന്ന സിനിമയിൽ ഫൈറ്റ് സീൻ ചെയ്യുമ്പോൾ മംമ്തയുടെ കൈയ്ക്ക് വീക്കമുണ്ടായി. ഒരു ദിവസം കൊണ്ട് ഇത്രയും ഫൈറ്റ് സീനെടുക്കണം. അതൊക്കെ ചെയ്ത് പുള്ളിക്കാരി കാരവാനിൽ വന്ന് കൈ വലിച്ച് പിടിച്ച് കരയും. കണ്ണിൽ നിന്ന് കുടു കുടാ വെള്ളം വരും. ഞാൻ ആ കൈ തോളത്തേക്ക് വെച്ച് അവിടെ ഇരിക്കുമെന്നും താൻ ദൈവത്തെ ശപിച്ചിട്ടുണ്ട്. ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് താൻ കരയാറുണ്ട് എന്നും രെഞ്ചു രെന്ജിമാർ പറയുന്നു.

താൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ, മുട്ടുകാലിൽ നിന്നിട്ടുണ്ടെങ്കിൽ അത് മംമ്തയ്ക്ക് വേണ്ടിയാണ് എന്നും മംമ്തയ്ക്കും പ്രിയാമണിക്കും തന്നെ അറിയാം. ഒരാളെ പോലും സുഖിപ്പിച്ച് സംസാരിക്കുന്ന ആളല്ല താനെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. തനിക്ക് വർക്കുകളില്ലാതെ പ്രതിസന്ധി നേരിട്ട ഒരു ഘട്ടത്തിൽ മംമ്തയുടെ പിന്തുണയാണ് തന്നെ സഹായിച്ചതെന്നും രഞ്ജു രഞ്ജിമാർ പറയുന്നുണ്ട്.

മംമ്ത, പ്രിയാമണി, ഭാവന തുടങ്ങി നിരവധി സൗഹൃദങ്ങൾ സിനിമാ ലോകത്ത് രഞ്ജു രഞ്ജിമാർക്കുണ്ട്. അതേസമയം തകർന്ന് പോയ ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞ നടിയാണ് മംമ്ത മോഹൻദാസ്. കരിയറിൽ തിരക്കേറിയ സമയത്താണ് നടിക്ക് കാൻസർ ബാധിക്കുന്നത്. ആദ്യ വട്ടം രോ​ഗത്തെ അതിജീവിച്ച മംമ്തയ്ക്ക് രണ്ടാമതും കാൻസർ ബാധിച്ചു. അപ്പോഴും ധൈര്യം കൈവിടാതെ നടി അഭിമുഖീകരിച്ചു. കാൻസറിനെ നേരിട്ട് കരിയറിലെ തിരക്കുകളുമായി മുന്നോട്ട് പോകവെയാണ് വിറ്റിലി​ഗൊ എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ മംമ്തയെ ബാധിക്കുന്നത്. ചർമ്മത്തെ ബാധിക്കുന്ന വിറ്റിലിഗോയുടെ ചികിത്സയ്ക്കും നടി വിധേയയായി. മംമ്തയെ പോലെ ആത്മധെെര്യമുള്ളവർ വിരളമാണെന്ന് ഏവരും പറഞ്ഞു.

തന്റെ നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണെന്നും മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ മമത തുറന്നു പറഞ്ഞിരുന്നു. തൊലിപ്പുറത്തെ യഥാര്‍ഥ അവസ്ഥ കാണിക്കുന്ന തരത്തില്‍ സെല്‍ഫി ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ലോക വിറ്റിലിഗോ ദിനത്തിലും തന്റെ കൈയുടെ നിറവ്യത്യാസം കാണിച്ചുകൊണ്ട്  അതിജീവനത്തിന്റെ ഒരു ചിത്രം മംമ്ത പങ്കുവെച്ചിരുന്നു.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂണല്‍ ഡിസോര്‍ഡര്‍. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്റെ കുറവ്മൂലം ഇവ ബാധിക്കാം. അതേസമയം തനിക്ക് ബാധിച്ച ക്യാന്സറിനെക്കുറിച്ചും  തന്റെ ചികിത്സാകാലത്തെക്കുറിച്ചും മമത സംസാരിച്ചിട്ടുണ്ട്. അമേരിക്കയിൽ വെച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കാൻസർ നമ്മുടെ വാതിൽക്കൽ തട്ടുന്നത് വരെ ആരും അതിന്റെ കോംപ്ലക്സിറ്റീസിനെക്കുറിച്ച് ആലോചിക്കുന്നില്ല എന്നതാണ് സത്യമെന്നും  കുടുംബത്തിലെ ആർക്കെങ്കിലും വന്നാലും ജാ​ഗരൂകരാവില്ല. അടുത്ത ബന്ധുക്കൾക്ക് വരണം. കാരണം അത്രയും തിരക്കിലാണ് എത്രത്തോളം തിരക്കിലേക്ക് നിങ്ങൾ പോവുന്നോ അത്രയും സ്ട്രസ് സംബന്ധമായ രോ​ഗങ്ങൾ നിങ്ങളെ ബാധിക്കുമെന്നും മുൻപ് മമത തുറന്നു പറഞ്ഞിട്ടുണ്ട്.