രത്തൻ നവൽ ടാറ്റയുടെ പിൻഗാമി ആര് ? ടാറ്റ ഗ്രൂപ്പ് ഇനി നോയൽ നവൽ ടാറ്റ ഭരിക്കുമോ? 

നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ ഇനി ഓർമ മാത്രമാവുകയാണ്. ഇതിനിടെ ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കാൻ പോകുന്നത് ആരാകും എന്ന ചർച്ചകളും ചൂട് പിടിക്കുകയാണ്.

ഇന്ത്യൻ വ്യവസായ മേഖലയുടെ തലവര മാറ്റി എഴുതിയ വ്യക്തി കൂടിയാണിദ്ദേഹം കിരീടം വെക്കാത്ത രാജാവ്, ആഗോള വ്യവസായ ഭീമന്മാർക്കിടയിലെ ശക്തൻ, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ശൃംഖലയെ ലോലോകോത്തര വ്യവസായ ഗ്രൂപ്പുകളിലൊന്നാക്കിയ മാറ്റിയ അതിബുദ്ധിമാൻ എന്തിനേറെ പറയുന്നു ഭൂമി മുതൽ ആകാശം വരെ ഉപ്പു തൊട്ട് ഉരുക്ക് വരെ, തൻ്റെ പേരെഴുതിച്ചേർത്ത മഹനീയ വ്യക്തിത്വം തന്നെ ആയിരുന്നു രത്തൻ നവാൽ ടാറ്റ.

പണക്കൊഴുപ്പിൽ ഒട്ടും അഹങ്കരിക്കാതെ ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹിയായ മൃഗ സ്നേഹിയായ രത്തൻ നവാൽ ടാറ്റ തന്റെ കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ചാണ് വിട വാങ്ങിയത്.

അതേസമയം വിവാഹിതൻ അല്ലാത്ത കുട്ടികളില്ലാത്ത, രത്തൻ ടാറ്റയുടെ പിൻ​ഗാമിയെ സംബന്ധിച്ച് എല്ലാ കാലത്തും വലിയ തോതിൽ ചര്ച്ചകള് ഉണ്ടായിട്ടുണ്ട്. ഒപ്പം നിരവധി ഊഹാപോഹങ്ങൾക്കും ഈയൊരു വിഷയം കാരണമായിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിൻ്റെ തലപ്പത്തുനിന്നു രത്തൻ ടാറ്റ 12 വർഷം മുമ്പ് തന്നെ സ്ഥാനമൊഴിഞ്ഞിരുന്നു. എങ്കിലും ഇന്നും ഇന്ത്യയിലെ നല്ലൊരു ജനങ്ങൾക്കും ടാറ്റ എന്നാൽ രത്തൻ ടാറ്റയാണ്.

നേതൃപദവിയിൽനിന്ന് വിരമിക്കുകയാണ് എന്ന ടാറ്റയുടെ പ്രഖ്യാപനം സാധാരണക്കാരെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തിനുള്ളിലെ മനുഷ്യസ്നേഹം ഒന്ന് കൊണ്ടു തന്നെയായിരുന്നു. വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ടാറ്റയുടെ സാമ്രാജ്യത്തിന്റെ കടിഞ്ഞാൻ എത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിയുടെ കൈകളിൽ ആയിരുന്നു .

ടാറ്റയുടെ ചരിത്രത്തിൽ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. പക്ഷേ മിസ്ത്രിയുടെ ചെയർമാൻ സ്ഥാനത്തിന്, പക്ഷേ, നാലുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തൻ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്ന് അതിനാടകീയമായി സൈറസിനെ ടാറ്റയുടെ തലപ്പത്തുനിന്നും പുറത്താക്കി.

സൈറസ് പി. മിസ്ത്രി പുറത്തായതിന് പിന്നാലെ എൻ. ചന്ദ്ര​ശേഖരൻ എന്ന നടരാജൻ ചന്ദ്രശേഖരൻ ടാറ്റ ​ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തി. ടാറ്റ സൺസിൻ്റെ ചെയർമാനായി 2017-ലാണ് എൻ ചന്ദ്രശേഖരൻ ചുമതലയേൽക്കുന്നത്. ഇതിന് പുറമേ കുടുംബത്തിൽ നിന്നുള്ള മറ്റു ചിലർ രത്തൻ ടാറ്റയുടെ വിവിധ ബിസിനസുകളിൽ നേതൃസ്ഥാനങ്ങളിലുണ്ട്. അവരിലാരെങ്കിലും ഭാവിയിൽ നേതൃത്വം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ പിൻ​ഗാമിയാര് എന്നത് വലിയ പ്രാധാന്യത്തോടെയാണ് രാജ്യമൊട്ടാകെ ഇപ്പോൾ ഉറ്റുനോക്കുന്നത്. ടാറ്റാ സൺസ് ഇമിറേറ്റ് ഗ്രൂപ്പ് ചെയർമാൻ രത്തൻ നവൽ ടാറ്റയുടെ വിയോഗത്തോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി ടാറ്റാ ഗ്രൂപ്പിന്റെ അമരത്തേക്ക് ആരെത്തുമെന്ന ചർച്ചകൾ ശക്തമായിരിക്കുകയാണ്.

‌രത്തൻ നവൽ ടാറ്റയ്ക്ക് ജിമ്മി നവൽ ടാറ്റ എന്ന സഹോദരനുണ്ടെങ്കിൽ പോലും ബിസിനിസിനോട് ഇദ്ദേഹത്തിന് പൊതുവെ അത്ര താല്പര്യം ഇല്ലാത്തത് കൊണ്ട് കൂടി തന്നെ രത്തൻ ടാറ്റയുടെ അർത്ഥ സഹോദരനായ നോയൽ നവാൽ ടാറ്റയുടെ പേരാണ് ടാറ്റ ഗ്രൂപ്പിന്റെ പിൻഗാമിയായി ആരെത്തുമെന്ന സജീവമായ ചർച്ചകളിൽ ഇടം പിടിക്കുന്നത്.

രത്തൻ നവൽ ടാറ്റായുടെ മാതാവ് സൂസൻ ടാറ്റയുമായി വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം പിതാവ് നവൽ ടാറ്റ രണ്ടാമതായി വിവാഹം ചെയ്‌തത്‌ സിമോൺ ടാറ്റയെയാണ് . ഇവർക്ക് ജനിച്ച മകനാണ് നോയൽ നവൽ ടാറ്റ. അതേസമയം കഴിഞ്ഞ 40 വർഷമായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് നോയൽ നവാൽ ടാറ്റ. നിലവിൽ ട്രെൻഡ്‌സ്, ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡ്, വോൾട്ടാസ് & ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ് നോയൽ. മാത്രമല്ല ടാറ്റ സ്റ്റീൽ ആൻഡ് ടൈറ്റൻ കമ്പനി ലിമിറ്റഡിൻ്റെ വൈസ് ചെയർമാൻ പദവിയും വഹിക്കുന്നുണ്ട് ഇദ്ദേഹം. കൂടാതെ  സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രെസ്റ്റീ കൂടിയാണ് ഇദ്ദേഹം. ടാറ്റാ ഇന്റർനാഷ്ണൽ ലിമിറ്റഡിനെ ഉയരങ്ങളിൽ എത്തിക്കുന്നതിൽ നോയൽ നവാൽ ടാറ്റ വഹിച്ച പങ്കും നിർണായകമാണ്.

2010 മുതൽ 2021 വരെ ടാറ്റ ഇന്റർനാഷ്ണൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം. ഇക്കാലയളിൽ കമ്പനിയുടെ വരുമാനം 500 മില്യണിൽ നിന്നും 3 ബില്ല്യൺ ഡോളറായി വർധിപ്പിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വസ്ത്ര വ്യാപാര ബിസിനസ് ആയ ട്രെൻഡ്‌സിന്റെ വളർച്ചയിലും നോയൽ രത്തൻ ടാറ്റ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ട്രെന്റിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു അദ്ദേഹം.

ഈ വർഷം ആദ്യം നോയൽ ടാറ്റയുടെ മൂന്ന് മക്കളായ ലിയ, മായ, നെവിൻ എന്നിവരെ ടാറ്റാ ഗ്രൂപ്പിന്റെ ജീവകാരുണ്യപ്രവർത്തക ബോർഡിൽ നിയമിച്ചിരുന്നു. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവ അടക്കമുള്ള അഞ്ച് ഗ്രൂപ്പുകളുടെ ട്രെസ്റ്റികളാക്കിയായിരുന്നു നിയമനം. ഇവർക്കെല്ലാവർക്കും തന്നെ ടാറ്റാ സൺസിൽ ഓഹരിയുണ്ട്.

നോയൽ ടാറ്റയെ നേരത്തേ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നതിൽ രത്തൻ ടാറ്റയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. അദ്ദേഹത്തിന് നേതൃ സ്ഥാനത്ത് ഇരിക്കാൻ പ്രാപ്തിയില്ലെന്നതായിരുന്നു രത്തൻ ടാറ്റയുടെ നിലപാട്. ഈ സാഹചര്യത്തിൽ നോയലിന്റെ മക്കളായിരിക്കുമോ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തുകയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ലിയ , നെവിൻ , മായ എന്നിവരാണ് മക്കൾ .