
മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ ആയിരുന്നു നടൻ കുഞ്ചാക്കോ ബോബൻ, നടന്റെ ഡാൻസ് പെർഫോമൻസ് ഇഷ്ട്ടപ്പെടാത്ത ഒരു പ്രേക്ഷകരും ഉണ്ടാവില്ല, ഇപ്പോൾ അതെ ഡാൻസ് പെർഫോമൻസുമായി എത്തുന്ന പുതിയ ചിത്രമാണ് ‘ബോഗയ്ന്വില്ല’, ഈചിത്രത്തിൽ സ്തുതി എന്ന ഗാനത്തിന്റെ ഡാൻസ് ചെയ്യ്തതിന് കുറിച്ച് പറയുകയാണ് നടൻ. സ്തുതി എന്ന ഗാനത്തിന് വേണ്ടി ഡാൻസ് ചെയ്യണമെന്ന് അറിഞ്ഞപ്പോൾ ടെൻഷനാണ് ആദ്യം വന്നത്. എല്ലാവരുടെയും വിചാര൦ ഞാൻ നല്ല ഡാൻസർ ആണെന്നാണ് എന്നാൽ അങ്ങനെയല്ല

ഒരുവർഷം ഭരതനാട്യം പഠിച്ചിട്ടുണ്ട്, എന്നാൽ ഞാൻ ഡാൻസ് കളിച്ച പാട്ടുകൾ എല്ലാം ഹിറ്റ് ആയതുകൊണ്ട് ഞാൻ നല്ലൊരു ഡാൻസർ ആണെന്ന് എല്ലാവരും കരുതി, തനിക്ക് നിത്യഹരിത നായകൻ എന്ന വിളിപ്പേര് കേട്ടിട്ടുണ്ട്, അതിന് കുറിച്ച് പറയുകയാണെങ്കിൽ ഒരിക്കൽ രാത്രി മകൻ തനിക്ക് എത്ര വയസുണ്ട് എന്ന് ചോദിച്ചു, ഞാൻ കുറച്ചു പ്രായം കുറക്കാൻ വേണ്ടി 37 വയസ്സ് എന്ന് പറഞ്ഞു. എന്നാൽ അവൻ അത് കേട്ടിട്ട് പറഞ്ഞത് ഇത് കുറച്ചു ഓവർ എന്നാണ്

ഞാൻ ഒരു നിത്യ ഹരിത നായകൻ ഒന്നുമല്ല കുറച്ചു പ്രായമൊക്കെ കൂടിയിട്ടുണ്ട്. ജീനിന്റെ ഗുണം കൊണ്ടാണ് ഞാൻ ഇങ്ങനിരിക്കുന്നത്, എന്റെ അപ്പനും അമ്മയും കാണാൻ അത്യാവശ്യം കൊള്ളാം, ഞാൻ തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്, അമ്മ എന്റെ അമ്മയല്ലായിരുന്നുവെങ്കിൽ അമ്മയെ ഞാൻ വളച്ചേനെയെന്ന്. ലൈഫ് എഞ്ചോയ് ചെയ്യുന്നു… പ്രസന്റിൽ ജീവിക്കുന്നുവെന്നത് മാത്രമാണ് ഞാൻ ചെയ്യുന്നത്.നടൻ പറയുന്നു












