ഭാര്യയാണ് ടി പി മാധവനെ ഉപേക്ഷിച്ചത്! അദ്ദേഹത്തിന്റെ തെറ്റല്ല ; ശാന്തിവിള ദിനേശ്  

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന നടന്‍ ടിപി മാധവന്‍ മരണപ്പെടുന്നത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം. 88 വയസായിരുന്നു. അവസാന നാളുകൾ ഗാന്ധി ഭവനിൽ കഴിയേണ്ടിവന്ന നടന്റെ അവസ്ഥ വളരെ ചർച്ചയായിരുന്നു .

ഇപ്പോഴിതാ ടിപി മാധവനെക്കുറിച്ചും അദ്ദേഹത്തിന്  കുടുംബവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. ടിപി മാധവനല്ല കുടുംബത്തെ ഉപേക്ഷിച്ച് മറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് അദ്ദേഹത്തെ ഇട്ടിട്ട് പോയതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ഗിരിജ എന്നാണ് ഭാര്യയുടെ പേര്. ഭാര്യ ഇന്നില്ല മരിച്ചു പോയി. ഒരു മകളും മകനും ഉണ്ട്, സംവിധായകൻ കൂടിയാണ് മകൻ രാജ കൃഷ്ണ മേനോൻ. ഒരിക്കൽ അദ്ദേഹത്തിന് കിട്ടിയ പുതിയ വസ്ത്രത്തെ അദ്ദേഹം എങ്ങനെയാണ് സ്വീകരിച്ചത് എന്നും ശാന്തിവിള ദിനേശ് ഓർക്കുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പുസ്തകം കിട്ടുമ്പോള്‍ പുതിയതിന്റെ മണം മണത്തു നോക്കില്ലേ. അതുപോലെ ആ ഷർട്ടും മുണ്ടും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന മാധവേട്ടനെ താന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പാവം, വലിയൊരു കുടുംബത്തില്‍, വലിയൊരു മനുഷ്യന്റെ മകനായി ജനിച്ചിട്ടും എവിടേയും എത്താനായില്ല എന്നും ശാന്തിവിള ദിനേശ് പറയുന്നു.

അദ്ദേഹം തന്നെ പറയാറുണ്ട് തന്റെ തെറ്റ് ആണെന്ന്. പക്ഷെ അദ്ദേഹത്തിന്റെ തെറ്റല്ല. അദ്ദേഹം സിനിമാക്കാരന്‍ ആയതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ബന്ധം വേര്‍പെടുത്തിപ്പോയതാണെന്നു ഇപ്പോൾ ശാന്തിവിള ദിനേശ് പറയുന്നു. ”പക്ഷെ ഇവിടുത്തെ യൂട്യൂബര്‍മാര്‍ പറയും അയാള്‍ ഭാര്യയേയും മക്കളേയും കളഞ്ഞുവെന്ന്. പക്ഷെ അയാള്‍ കളഞ്ഞു പോയിട്ടില്ല. അയാളെയാണ് കളഞ്ഞിട്ടു പോയത്. എന്നാൽ അത് പോട്ടെ. ഭാര്യ മരിച്ചു പോയി. അവർക്ക് വരാനും കഴിയില്ല.  മകനും മകളും വരുമെന്ന് വാര്‍ത്ത കണ്ടു. വരുന്നെങ്കില്‍ അവസാനമായി കാണട്ടെ. വന്നില്ലെങ്കിലും സാരമില്ല. തന്നെപ്പോലെ അദ്ദേഹത്തെ ചേട്ടനായും അച്ഛനായുമൊക്കെ സ്‌നേഹിച്ച ഒരുപാട് പേരുണ്ട്. അവര്‍ വരും അദ്ദേഹത്തെ യാത്രയാക്കാന്‍. നല്ല ലോകത്ത് പോയി സമാധാനത്തോടെ ജീവിക്കട്ടെ എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ഒപ്പം തന്നെ ഇദ്ദേഹത്തെ കാണാൻ എത്താതിരുന്ന സിനിമാക്കാരെ വിമർശിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. നടൻ മോഹൻ ലാലിനൊപ്പം നിരവധി സിനിമകളിൽ ടിപി മാധവൻ അഭിനയിച്ചിട്ടുണ്ട്. മോഹൻ ലാലിനെ കാണാൻ ടിപി മാധവൻ ഏറെ ആഗ്രഹിച്ചിരുന്നു. പല അഭിമുഖങ്ങളിലും ഇദ്ദേഹം അത് പറഞ്ഞിട്ടുമുണ്ട്. എന്നാൽ പക്ഷെ ജീവിച്ചിരുന്നപ്പോഴോ മരിച്ചതിനു ശേഷമോ ഒരു നോക്ക് കാണാൻ മോഹൻലാലും എത്തിയില്ല. അതേസമയം അച്ഛനെ അവസാനമായി ഒരുനോക്ക് കാണാന്‍ ടിപി മാധവന്റെ മകളും മകനും എത്തിയിരുന്നു.

തിരുവനന്തപുരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് ഇദ്ദേഹത്തെ കാണാന്‍ മക്കളെത്തിയത്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു . ടിപി മാധവന്റെ സഹോദരങ്ങളും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

ഒരു ചാനല്‍ അഭിമുഖത്തില്‍ ടിപി മാധവന്‍ പറഞ്ഞത് കുടുംബം തന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ്. സിനിമയില്‍ അഭിനയിക്കുന്നതില്‍ വിയോജിപ്പുള്ള ഭാര്യ തനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചു എന്നാണ്. എന്നാൽ പക്ഷെ മറ്റൊന്ന് കൂടി അന്ന് കേട്ടു ; മകന് രണ്ടര വയസുസ്സുളളപ്പോള്‍ ഭാര്യയെയും മക്കളേയും ഉപേക്ഷിച്ച് അദ്ദേഹം സിനിമയുടെ ലഹരിക്കടിപ്പെടുകയായിരുന്നത്രെ. പിന്നീട് ഒരിക്കലും അദ്ദേഹം അവരെ തേടി ചെന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം നിരാവലംബമായ ഘട്ടത്തില്‍ മകനെ കാണാനുളള ആഗ്രഹം മുഖവിലയ്‌ക്കെടുക്കാന്‍ രാജ കൃഷ്ണ മേനോൻ തയാറായില്ല. പിന്നീട് ആ ആഗ്രഹം മാധവന്‍ ആവര്‍ത്തിച്ചതുമില്ല. അപ്പോഴേക്കും കുടുംബത്തെ പോലെ തന്നെ ഓര്‍മകളും ടിപിയെ കൈ വിട്ടിരുന്നു. അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു. എന്നാൽ പക്ഷെ എല്ലാവരും കുടുംബത്തിന് നേരെ അധിക്ഷേപങ്ങള്‍ വാരിച്ചൊരിഞ്ഞപ്പോഴും അദ്ദേഹം ഒരിക്കലും ഭാര്യയെയും മകനെയും കുറ്റപ്പെടുത്താൻ നിന്നില്ല. തന്റെ നല്ല കാലത്ത് താനവരെ വേണ്ടത്ര പരിഗണിച്ചില്ലെന്നും അതിന്റെ പ്രതിഷേധം പോലെ അവര്‍ തന്നെ ഉപേക്ഷിച്ചു പോയി എന്നസത്യം അദ്ദേഹം ഉൾകൊണ്ട് കാണും.

പത്രപ്രവർത്തകനായി കരിയർ ആരംഭിച്ച ടിപി മാധവൻ നാല്പതാമത്തെ വയസിലാണ് സിനിമയിൽ എത്തുന്നത്. നടൻ മധുവുമായുള്ള അടുപ്പത്തിലൂടെ വെള്ളിത്തിരയിൽ എത്തി.