
നിരവധി മലയാള ചിത്രങ്ങളിൽ മോഹൻലാലും, ജഗദീഷും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്, അതിൽ ഒരു ഹിറ്റ് സിനിമയാണ് ‘വെള്ളാനകളുടെ നാട് ‘ഇപ്പോൾ സിനിമയിൽ നായകനായ മോഹൻലാലിനെ കയ്യടി കിട്ടാൻ വേണ്ടി തന്നെ ഒഴിവാക്കിയ സീനിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ ജഗദീഷ്. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ മോഹന്‍ലാലിന് മാത്രമായി കൈയടി കിട്ടാന്‍ തന്നെ ഒഴിവാക്കി ഒരു രംഗം റീഷൂട്ട് ചെയ്യ്തു നടൻ പറയുന്നു.തനിക്കുകൂടി കിട്ടേണ്ട കൈയടി നഷ്ടമായി എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു കൈയടി രംഗം തനിക്ക് കിട്ടി.

ചിത്രത്തിൽ മാഫിയ ശശിയുടെ കഥാപാത്രം ഫയല്‍ എടുത്തു കൊണ്ടു പോകുന്ന സീനുണ്ട് . ഞനും ,മോഹന്‍ലാലും കൂടി അത് തടയുന്നു. കുറച്ചു ഭാഗം ഷൂട്ട് ചെയ്ത്തിനുശേഷം ബാക്കി പിറ്റേന്ന് ചെയ്യാം എന്ന് പ്രിയന്‍ പറഞ്ഞു.അപ്പോൾ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു ഒരു അഭിപ്രായം പറഞ്ഞു.ഫൈറ്റ് സീനില്‍ മോഹന്‍ലാലും ജഗദീഷും ഒരുമിച്ചു വേണ്ട. നായകന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത് എന്ന് പറഞ്ഞു

എന്നാൽ ആ സീൻ റീഷൂട്ട് ചെയ്തു. എനിക്ക് അകെ സങ്കടം തോന്നി. ലാലിന്റെ കൂടെ വരുമ്പോള്‍ തിയേറ്ററിലെ കൈയടി മനസിലുണ്ടായിരുന്നു.പക്ഷെ ഈശ്വരന്‍ മറ്റൊന്നാണ് വിചാരിച്ചത്. ലാലിന്റെ ഫൈറ്റ് കഴിഞ്ഞ് ഫയല്‍ അടങ്ങിയ പെട്ടി ഞാന്‍ ഒറ്റയ്ക്ക് രക്ഷിക്കാന്‍ ശ്രമിക്കുന്ന സീനുണ്ട്, അതിനും നല്ല കൈയടി കിട്ടി അപ്പോൾ സന്തോഷമായി ജഗദീഷ് പറയുന്നു.












