
സിനിമാ രംഗത്ത് വർഷങ്ങളിടെ അനുഭവ സമ്പത്തുള്ള നിർമാതാവ് ആണ് ജി സുരേഷ് കുമാർ. ഇദ്ദേഹത്തിന്റെ ഭാര്യയാണ് നടി മേനക. അച്ഛൻ സുരേഷ് കുമാറിന്റെയും അമ്മ മേനകയുടെയും പാത പിന്തുടർന്നാണ് ഇവരുടെ മകൾ കീർത്തി സുരേഷ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഇന്ന് തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയാണ് കീർത്തി സുരേഷ്. കീർത്തി സുരേഷിനെക്കുറിച്ചും സുരേഷ് കുമാറിനെക്കുറിച്ചും സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് അവരെപ്പറ്റി പറയുന്നത്.
ഒരുപാട് പേരെ സഹായിക്കുന്നവരാണ് സുരേഷ് കുമാറും കീർത്തി സുരേഷുമെന്ന് ആലപ്പി അഷറഫ് പറയുന്നു. നന്മയുടെ പ്രതീകമായി ജി സുരേഷ് കുമാറിനെ തോന്നിയിട്ടുണ്ട് എന്നും ആലപ്പി അഷറഫ് പറയുന്നു. കൂടെ നടന്നവരെ ഒരുപാട് സഹായിച്ചിട്ടുണ്ട് സുരേഷ് കുമാർ. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു. എന്നാൽ പക്ഷെ അത് മറ്റാരോടെങ്കിലും പറയാനോ മുതലെടുക്കാനോ അദ്ദേഹം നിൽക്കില്ലെന്ന് കൂടി ആലപ്പി അഷറഫ് പറയുന്നുണ്ട്.

തന്റെ ഫ്ലാറ്റിൽ നിന്ന ഒരു പാചകക്കാരനെ സുരേഷ് കുമാർ സഹായിച്ചതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. വലിയ ആളുകളുടെ വീട്ടിൽ കുക്കായി നിന്ന ആളാണ് അയാൾ. മുസ്ലീമാണ് പുള്ളി. പാചകത്തിന് നിന്ന വീട്ടിൽ നിന്ന് എന്തോ പിണക്കമുണ്ടായി ഇറങ്ങിപ്പോന്നതാണ്. കുറച്ച് ദിവസം തന്റെ ഫ്ലാറ്റിൽ നിന്നോട്ടെ എന്ന് ചോദിച്ച് അദ്ദേഹം വന്നതാണ്. തന്റെ ഫ്ലാറ്റിൽ ഇദ്ദേഹമുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഒരുപാട് സുഹൃത്തുക്കൾ വരും. അങ്ങനെ ഈ കുക്കിന്റെ മകളുടെ കല്യാണം വന്നു. ഒരുപാട് പേർ സഹായിക്കുമെന്ന് അയാൾ കരുതി. എന്നാൽ പക്ഷെ അങ്ങനെ സഹായം ഒന്നും കിട്ടിയില്ല. മുൻപ് നിന്ന ഒരു സംവിധായകനെ പോയി കണ്ടപ്പോൾ 200 രൂപ മാത്രമാണ് അദ്ദേഹത്തിന് കൊടുത്തത്. അദ്ദേഹം പൊട്ടിക്കരഞ്ഞു. താനും സുരേഷ് കുമാറുമെല്ലാം അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടത്താൻ സഹായിച്ചു എന്നും ആലപ്പി അഷറഫ് ഓർക്കുന്നു. അദ്ദേഹം മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി. വിവാഹ നിശ്ചയത്തിനാണ് പണം കൈ മാറേണ്ടത്. എന്നാൽ പക്ഷെ പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുകയിൽ 35000 രൂപ കുറവുണ്ടായിരുന്നു. മുഴുവൻ പണമില്ലാതെ കല്യാണത്തിന് വരില്ലെന്ന് പറഞ്ഞ് ചെറുക്കന്റെ വീട്ടുകാർ പോയി. സുരേഷ് കുമാർ ഈ വിവരമറിഞ്ഞപ്പോൾ ഉടനെ തന്നെ ആ കാക്കയെ സുരേഷ് കുമാർ സഹായിച്ചെന്ന് ആലപ്പി അഷറഫ് പറയുന്നു. സുരേഷ് കുമാറിന്റെ കെെയിൽ അഞ്ച് പൈസ എടുക്കാനില്ലാത്ത അവസ്ഥയാണ് അന്ന്. വല്ലാതെ നിൽക്കുന്ന ഘട്ടം. എന്നാൽ പക്ഷെ അദ്ദേഹത്തിന്റെ വിഷമം കണ്ട് സുരേഷ് കുമാറിന് സഹിച്ചില്ല എന്നും ആലപ്പി അഷറഫ് പറയുന്നു.
അന്ന് സുരേഷ് കുമാറും മേനകയുമൊക്കെ താമസിക്കുന്നത് ചെന്നൈയിലെ അണ്ണാനഗറിലാണ്. അവിടെ ആ കുക്കിനെ കൂട്ടിക്കൊണ്ട് പോയി മേനകയുടെ കഴുത്തിൽ കിടന്ന കട്ടിയുള്ള മാല വാങ്ങി പണയം വെച്ച് 35,000 രൂപ കല്യാണം എങ്ങനെയെങ്കിലും നടത്തെന്ന് പറഞ്ഞു കൊണ്ട് സുരേഷ് കുമാർ കൊടുത്തു. സുരേഷ് കുമാറിന്റെ ആ വലിയ മനസ് താനവിടെ കണ്ടു എന്നും ആലപ്പി അഷറഫ് പറയുന്നു. അദ്ദേഹം ബിജെപിക്കാരനും ആർഎസ്എസ്കാരനുമാണ്. ഒരു മുസ്ലിം പെൺകുട്ടിയുടെ വിവാഹത്തിന് സ്വന്തം ഭാര്യയുടെ മാല പണയം വെച്ചു. ഈ നന്മ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോയെന്ന് ആലപ്പി അഷറഫ് ചോദിക്കുന്നു. അതുപോലെ തന്നെ നടൻ രതീഷിന്റെ മരണ ശേഷം അനാഥമായ അദ്ദേഹത്തിനെ കുടുംബത്തെ നടൻ സുരേഷ് ഗോപിയോടൊപ്പം നിന്ന് സുരേഷ് കുമാറും ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും ആലപ്പി അഷറഫ് പറയുന്നു. രതീഷിന്റെ ഭാര്യ ഡയാനയ്ക്ക് അവസാന കാലത്ത് കാൻസറായിരുന്നു.
സുരേഷ് കുമാറും മേനകയും കീർത്തി സുരേഷുമാണ് അവരെ ശുശ്രൂഷിക്കാൻ ചെന്നത്. ഓപ്പറേഷൻ കഴിഞ്ഞ് അവരെ കൂട്ടിക്കൊണ്ട് വന്നത് സുരേഷിന്റെ വീട്ടിലേക്കാണ്. ഡയാന മരിക്കുമ്പോൾ കീർത്തി സുരേഷ് മദ്രാസിലായിരുന്നു. താൻ വരാതെ ശവസംസ്‌കാരം നടത്തരുതെന്ന് നിർദ്ദേശിച്ച് ഷൂട്ടിംഗ് കാൻസൽ ചെയ്ത് കീർത്തി സുരേഷ് ഡയാനയെ അവസാന നോക്ക് കാണാൻ ഓടിയെത്തി വാവിട്ട് നിലവിളിച്ച് കൊണ്ടാണ് കീർത്തി സുരേഷ് വന്നത് എന്നും ആലപ്പി അഷറഫ് ഓർക്കുന്നു. സ്വന്തം അമ്മയെ പോലെയാണ് കീർത്തിയവരെ കണ്ടത്. കണ്ട് നിന്നവർ അവരുടെ മകളാണോ ഇതെന്ന് ചോദിച്ചു. അത്തരത്തിൽ ഒരുപാട് ഗുണങ്ങൾ കീർത്തി സുരേഷിന് ഉണ്ടെന്നും. ഒരുപാട് കുട്ടികളുടെ വിദ്യാഭ്യാസത്തിനും കീർത്തി സുരേഷ് പണം ചെലവാക്കുന്നുണ്ടെന്നും കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.











