
സ്റ്റേജ് ഷോകളിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടനാണ് ധർമ്മജൻ ബോൾഗാട്ടി. കോമഡി വേഷങ്ങൾ തുടരെ തുടരെ തേടിയെത്തിയ ധർമ്മജൻ രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ധർമ്മജൻ-രമേശ് പിഷാരടി കോംബോ കോമഡി ഷോകളിൽ വൻ ഹിറ്റായതാണ്.
ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. സ്റ്റേജ് ഷോകളിലും അല്ലാതെയുമെല്ലാം പിഷാരടി പലപ്പോഴും ധർമ്മജനെ ട്രോളിയിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ധർമ്മജൻ. തന്നെ കളിയാക്കിയത് ഒരിക്കലും കാര്യമായെടുത്തിട്ടില്ലെന്ന് ധർമ്മജൻ പറയുന്നു. ഒപ്പം തന്നെ തനിക്ക് രമേശ് പിഷാരടിയെ പേടിയാണെന്നും ധർമ്മജൻ വെളിപ്പെടുത്തുന്നു.
മലയാളത്തിലെ ഒരു റേഡിയോ മാധ്യമത്തിനോടാണ് ധർമ്മജന്റെ പ്രതികരണം. തങ്ങൾക്കിടയിൽ ഈഗോ എങ്ങനെ ആണ് വർക്കാകുന്നത് എന്ന് കൂടി പറയുകയാണ് ധർമ്മജൻ. ചിലർക്ക് അങ്ങനെയൊരു പ്രശ്നമുണ്ട്. അവർക്ക് ഈഗോ അടിക്കും. എന്നാൽ പക്ഷെ തങ്ങൾക്കിടയിൽ ഈഗോ എന്നൊന്ന് ഇത്രയും കാലത്തിനിടെ ഉണ്ടായിട്ടില്ല എന്നാണ് ധർമ്മജൻ ബോൾഗാട്ടി പറയുന്നത്. അവനെന്നെ കളിയാക്കിയാലും താൻ അവനെ കളിയാക്കിയാലും. ഈഗോ ഉണ്ടായാലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നും ധർമ്മജൻ പറയുന്നു.

തന്നെ കളിയാക്കിയതിന് ചിലർ അവനോട് ചോദിക്കും. അപ്പോൾ നിന്നെ കളിയാക്കിയിട്ട് തനിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പിഷാരടി പറയുമെന്നും ധർമ്മജൻ വെളിപ്പെടുത്തുന്നു. അതുപോലെ എങ്ങനെയാണ് സൗഹൃദങ്ങൾ നഷ്ടപ്പെടുന്നതെന്നും ധർമ്മജൻ ചൂണ്ടി കാണിക്കുന്നു.
സാമ്പത്തിക ഇടപാടുകളാണ് ഏറ്റവും കൂടുതൽ സൗഹൃദം ഇല്ലാതാക്കുന്നത് എന്നാണ് ധർമ്മജൻ പറയുന്നത്. തങ്ങൾ തമ്മിൽ അങ്ങനെയൊരു പ്രശ്നവുമില്ലന്ന് മാത്രമല്ല തനിക്ക് ബഹുമാനം കൂടിയുള്ള ആളാണ് പിഷാരടി എന്നാണ് ധർമ്മജൻ പറയുന്നത് . തന്റെ അച്ഛനാണ് തനിക്ക് റോൾ മോഡൽ. അത് കഴിഞ്ഞാൽ തനിക്ക് ഇത്തിരി പേടിയുള്ളത് പിഷാരടിയെ ആണ് എന്നാണ് ധർമജൻ പറയുന്നത്. പിഷാരടി തന്നേക്കാൾ ഇളയതാണെങ്കിൽ പോലും.
അറിയിക്കാൻ പറ്റാത്ത ഇഷ്ടം തനിക്ക് അവനോടുണ്ട് എന്നും ധർമ്മജൻ പറയുന്നു. താൻ കൃത്യനിഷ്ഠ പഠിച്ചത് പിഷാരടിയിൽ നിന്നാണെന്നും ധർമ്മജൻ വ്യക്തമാക്കുന്നു. താനും പിഷാരടിയുമായുള്ള സ്റ്റേജ് പ്രോഗ്രാം ഇപ്പോൾ വളരെ കുറവാണ് എന്നും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വരുന്ന കോമഡികൾ മറികടക്കാൻ വലിയ പാടാണെന്നും ധർമ്മജൻ വ്യക്തമാക്കി. അതൊക്കെ മറി കടക്കാൻ പുതിയ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും ധർമ്മജൻ ബോൾഗാട്ടി ചൂണ്ടിക്കാട്ടി.
അതേസമയം അടുത്തിടെ ധർമ്മജൻ വാർത്തകളിൽ വീണ്ടും നിറഞ്ഞത് രണ്ടാമത് വിവാഹിതനായി എന്ന പേരിൽ ആയിരുന്നു. ആ സംഭവം വേറെ ഒന്നുമല്ല ഭാര്യ അനൂജയെ തന്നെയാണ് ധർമ്മജൻ രണ്ടാമത് വിവാഹം ചെയ്തത്. എൻ്റെ ഭാര്യ വീണ്ടും വിവാഹിതനാകുന്നു” എന്ന അടിക്കുറിപ്പ് നൽകിയാണ് തന്റെ ഈയൊരു രണ്ടാം വിവാഹ വാർത്ത ധർമജൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. പിഷാരടിയെ തനിക്ക് പേടിയാണെന്ന് ധർമജൻ; ഈഗോയും സാമ്പത്തിക ഇടപാടുമാണ് സൗഹൃദങ്ങൾ തകർക്കുന്നത്











