മലയാളിയായ വിദ്യ ബാലൻ ബോളിവുഡ് കീഴടക്കിയതിങ്ങനെ! മലയാളത്തിൽ പ്രിയം ഉർവശിയോട്, ഫഹദും ബേസിലും പൊളി ; വിദ്യ ബാലൻ  

പതിനേഴ് വര്‍ഷങ്ങൾക്ക് മുന്‍പ് വിദ്യ ബാലനും അക്ഷയ് കുമാറും നായികാ നായകന്മാരായി അഭിനയിച്ച ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗം ‘ഭൂല്‍ ഭുലയ്യ ത്രീ’  റിലീസിനൊരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് രേഖ മേനോന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ ജീവിതത്തെ പറ്റിയും അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരിക്കുകയാണ് .

‘ഭൂല്‍ ഭുലയ്യ’ റിലീസ് ചെയ്തിട്ട് പതിനേഴ് വര്‍ഷമായെന്ന് ഇപ്പോഴും തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിദ്യ ബാലൻ പറയുന്നത്. ആ സിനിമയ്ക്ക് ശേഷം ആളുകളെ പേടിപ്പിക്കുന്നത് തനിക്ക് എന്നും ഒരു ഹരമായിരുന്നു എന്നും വിദ്യ ബാലൻ പറയുന്നു. വീട്ടില്‍ അച്ഛനെയും അമ്മയെയും പേടിപ്പിക്കാറില്ലെങ്കിലും സഹോദരിയായിരുന്നു താൻ കൂടുതലും പേടിപ്പിച്ചിരുന്നത് എന്നും വിദ്യ കൂട്ടിച്ചേർത്തു.

സിനിമയിലേക്ക് താൻ എങ്ങനെ എത്തപ്പെട്ടുവെന്നും വിദ്യ ബാലൻ ഈയൊരു അഭിമുഖത്തിലൂടെ പറയുന്നുണ്ട്. സിനിമയിലേക്ക് അഭിനേതാവായി വരാന്‍ കാരണം നടി മാധുരി ദീക്ഷിത് ആണെന്നാണ് വിദ്യ ബാലൻ പറയുന്നത്. മാധുരി ദീക്ഷിതിന്റെ ഹിറ്റ് സോംഗ് ആയ ‘ഏക് ദോ തീന്‍’ കണ്ടതിനു ശേഷം പെട്ടെന്നാണ് തനിക്കൊരു ആക്ടര്‍ ആവണമെന്ന് തീരുമാനമെടുക്കുന്നത്.

അക്കാലത്ത് കണ്ണാടിയുടെ മുന്നില്‍ നിന്ന് ‘ഏക് ദോ തീന്‍’ എന്ന പാട്ടിന് ഒപ്പം താന്‍ നിരന്തരം ഡാന്‍സ് ചെയ്യുമായിരുന്നു. മാത്രമല്ല ഒരു സില്‍ക്കിന്റെ പാവാട തന്റെ സഹോദരിക്ക് ഉണ്ടായിരുന്നു. അതൊരിക്കലും കഴുകാന്‍ പറ്റാത്തതാണ്. എന്നിരുന്നാലും താന്‍ അതെടുത്ത് തലമുടിയില്‍ ചുരുട്ടി കെട്ടും. അവള്‍ക്ക് അത് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ആ പാട്ട് കാരണം താന്‍ അഭിനയിച്ച് തുടങ്ങി എന്നും വിദ്യ ഓർക്കുന്നു.

പിന്നീട് നടിയായ ശേഷം താന്‍ മാധുരി ദീക്ഷിതനെ ആദ്യമായി കണ്ടപ്പോള്‍ നിങ്ങള്‍ കാരണമാണ് താന്‍ ഇന്നൊരു നടിയായതെന്ന് അവരോട് നേരിട്ട് പറഞ്ഞിരുന്നു എന്നും വിദ്യ ബാലൻ വെളിപ്പെടുത്തി. മാധുരി ദീക്ഷിത് വളരെ ലൗവ്‌ലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും കാലം അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് അവരുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. അവര്‍ നല്ലൊരു നര്‍ത്തകിയാണ്. അവർ എന്ത് ചെയ്താലും അതില്‍ ഒരു മഹത്വം ഉണ്ടാവുമെന്നും വിദ്യ ബാലൻ പറയുന്നു. ഇപ്പോൾ ‘ഭൂൽ ഭുലയ്യ ത്രീ’ യിൽ വിദ്യാബാലനൊപ്പം മാധുരി ദിക്ഷിതും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .

അടുത്തിടെ മാധുരി ദീക്ഷിതിനൊപ്പം ചുവടുവെക്കുന്ന വിദ്യ ബാലന്റെ ഒരു വീഡിയോ വൈറലായിരുന്നു . നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോൾ വിദ്യ ബാലൻ പെട്ടന്ന് കാല് ഇടറി വീഴുന്നതും പാകേഷ് ഒട്ടും പതറാതെ വീണിടത്ത് നിന്നും ഡാൻസ് ചെയ്യുന്ന വിദ്യ ബാലന്റെ ഡെഡിക്കേഷനെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ ഏറ്റെടുത്തത് .

താൻ സിനിമയില്‍ ചെയ്യുന്നത് സീരിയസ് വേഷങ്ങളാണെങ്കിലും ഇൻസ്റ്റഗ്രാമിൽ ഒക്കെ റില്‍സ് ചെയ്ത് താന്‍ ആളുകളെ ചിരിപ്പിക്കാറുണ്ട് എന്നും വിദ്യ ബാലൻ പറയുന്നു. ഹിന്ദി സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി കോമഡി കഥാപാത്രങ്ങള്‍ ഒന്നും എഴുതാറ് പോലുമില്ല. എന്നാല്‍ പക്ഷെ മലയാളത്തിലേക്ക് വരുമ്പോഴാണ് അതിനൊക്കെ മാറ്റമുള്ളത് എന്നും വിദ്യ ബാലൻ പറയുന്നു. എക്കാലത്തെയും തനിക്കേറ്റവും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി ചേച്ചി’ എന്നും അവരുടെ കഥാപാത്രങ്ങളൊക്കെ അത്രത്തോളം തന്നെ’ സ്വാധീനിച്ചിട്ടുണ്ടെന്നും വിദ്യ ബാലന്‍ പറയുന്നു.

അതുപോലെ തന്നെ നടി ശ്രീദേവിയെയും വിദ്യ ബാലന് വളരെ ഇഷ്ടമാണെന്നും നടി പറയുന്നു. ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, അണ്ണാ ബെൻ, തുടങ്ങിയ മലയാളത്തിലെ താരങ്ങളും തന്റെ പ്രിയപ്പെട്ട താരങ്ങളാണെന്നും  വിദ്യ ബാലൻ പറയുന്നു .

അതേസമയം ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായി വളര്‍ന്ന വിദ്യ ബാലനോട് മലയാളികള്‍ക്കെന്നും ഇഷ്ടം കൂടുതലാണ്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. മലയാളത്തിൽ നിന്നും അവസരം നിഷേധിച്ച വിദ്യ പക്ഷെ തിളങ്ങിയത് ബോളിവുഡിലാണ് .

2003 ല്‍ പുറത്തിറങ്ങിയ ‘ബലോ തേക്കോ’ എന്ന ബംഗാളി സിനിമയിലൂടെയാണ് വിദ്യ ബാലന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ബോളിവുഡിലേക്ക് എത്തി. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഡേർട്ടി പിക്ച്ചർ , പരിണീത, തുമാരി സുലു, മിഷൻ മംഗൾ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാണും വിദ്യ ബിലാണ് കഴിഞ്ഞു. ഭൂൽ ഭുലയ്യ ത്രീ ആണ് വിദ്യയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാ​ഗങ്ങൾ വൻ ​ഹിറ്റായതാണ്.