ലാലിനെ കണ്ട് പഠിക്കണം, എന്നോടൊപ്പം കളിച്ചു വളർന്ന ഞാൻ നോക്കിയ കുട്ടിയാണ് ലാലു, കുറ്റം പറയുന്നത് അസൂയക്കാർ; മല്ലിക സുകുമാരൻ

മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ സജീവമായ നടി മല്ലിക സുകുമാരന് സിനിമയിൽ ഏറ്റവും അടുപ്പമുള്ള താരങ്ങളിൽ ഒരാൾ മോഹൻലാലാണ്. കാരണം കുട്ടിക്കാലം മുതൽ ഇരുവരും ഒരുമിച്ച് കളിച്ച് വളർന്നവരാണ്.

ഇരുവരുടെയും കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തിന് ഏതാണ്ട് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മോഹൻലാലിന്റെ അമ്മ വേഷങ്ങളിൽ വരെ അഭിനയിച്ചിട്ടുള്ള മല്ലിക സുകുമാരൻ നടനുമായുള്ള ആത്മബന്ധത്തിന് പിന്നിലെ കഥ മലയാളത്തിലെ ഒരു ടെലിവിഷൻ വാർത്താ മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കുവെയ്ക്കുകയാണ്.

മോഹൻലാലിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകത ഒന്ന് കൊണ്ട് മാത്രം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമ കാണാൻ താൻ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോയ്ക്ക് പോയതിനെ കുറിച്ചും നടി മല്ലിക സുകുമാരൻ ഈയൊരു അഭിമുഖത്തിൽ പറയുന്നു. മോഹൻലാൽ അഭിനയിച്ചതുകൊണ്ടാണ് അന്ന് അങ്ങനെ പോയി കണ്ടത് എന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നു. ഇന്നും മോഹൻലാലിനെ കാണുമ്പോൾ നമ്മുടെ വീട്ടിൽ വളർന്ന കുഞ്ഞെന്ന തോന്നലാണുള്ളതെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്.

മോഹൻലാൽ എന്ന വ്യക്തിയുടെ വളർച്ച ഏറെകുറേ താൻ കണ്ടതാണ്. എന്നാണ് മല്ലിക പറയുന്നത്. എലന്തൂർ ആണ് ലാലുവിന്റെ അച്ഛന്റെ വീട്, അമ്മയുടെ വീട് പെരിന്തൽമണ്ണയും.​ കുട്ടിക്കാലത്ത് തങ്ങൾ അവിടെയൊക്കെ പോവുമായിരുന്നു. ആ കുടുംബങ്ങളുമായി നല്ല അടുപ്പവുണ്ട് എന്നും മല്ലിക സുകുമാരൻ പറയുകയാണ്.

തന്നേക്കാൾ അ‍ഞ്ചാറ് വയസിന് ഇളയതാണ് ലാലു. തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ മുതൽ‌ തങ്ങളുടെ വീട്ടിൽ ഓടി കളിക്കാൻ വരുന്ന കൊച്ചു കുഞ്ഞാണ് ലാലു എന്നും മല്ലിക പറയുന്നു. തങ്ങൾ മുടവൻ മുകളിൽ താമസിക്കുന്ന സമയത്ത് ലാലുവിന്റെ അച്ഛൻ സെക്രട്ടറിയേറ്റിൽ ലോ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയാണ്. പെട്ടെന്ന് അത്യാവശ്യം വരുമ്പോൾ, ലാലുവിന്റെ​ അമ്മയും അച്ഛനും പത്തനംതിട്ട വരെ പോവും. ചിലപ്പോൾ രാവിലെ പോയി വൈകിട്ട് വരും. ലാലുവിനെ തന്റെ വീട്ടിലാക്കിയിട്ടാണ് പോവുക.

തന്റെ ചേട്ടനുമായാണ് ലാലുവിന് കൂട്ട്. ചേട്ടൻ അന്ന് എബിബിഎസിനു പഠിക്കുകയാണ്. പഠനവും ക്ലാസുമൊക്കെയായി ലാലുവിന്റെ പിറകെ ഓടി നടക്കാനൊന്നും ചേട്ടന് സമയം കിട്ടില്ല എന്നും  ലാലു അന്നൊന്നും അടിങ്ങിയിരിക്കില്ല. ഇത്തിരി കുസൃതിയൊക്കെയുണ്ട് എന്നും മല്ലിക സുകുമാരൻ ഓർക്കുന്നു. തങ്ങൾ ഒരുമിച്ച് ഓടിക്കളിയൊക്കെ കളിച്ചിട്ടുണ്ട് എന്നും മല്ലിക ഓർക്കുന്നു മാത്രമല്ല അന്ന് തന്റെ ജോലി ലാലുവിന്റെ പിറകെ നടക്കുക എന്നതായി.

കുസൃതി കാണിക്കാതെ, എവിടെയും വലിഞ്ഞു കയറാതെ നോക്കേണ്ടത് തന്റെ  ജോലിയായിരുന്നു എന്നും മല്ലിക ഓർക്കുന്നു. എന്നാൽ, പിന്നെ മല്ലി നോക്കിക്കൊള്ളും എന്നു പറഞ്ഞ് ലാലുവിനെ തന്റെയടുത്ത് ഏൽപ്പിക്കും. ഭയയങ്കര കുസൃതിയാണ് ലാലു, ആളെ ഭൂമിയിലേക്ക് ഒന്നു കിട്ടിയിട്ടു വേണ്ടേ പിടിച്ചു നിർത്താൻ അത്രയ്ക്ക് കുസൃതി ആയിരുന്നു മോഹൻലാൽ എന്നാണ് മല്ലിക പറയുന്നത്. അടുത്തിടെ കൂടെ താനിത് ലാലുവിനോട് പറഞ്ഞു ചിരിച്ചതേയുള്ളൂ.

ലാലുവിനെ പോലെ അതുപോലൊരു കുസൃതി കുടുക്കയെ ആ പ്രായത്തിൽ താൻ കണ്ടിട്ടില്ല. ഏതാണ്ട് അതുപോലെ ഒരു മിനിയേച്ചറാണ് ഇപ്പോൾ പൃഥ്വിയുടെ മകളും, ഒരു നിമിഷം അടങ്ങി നിൽക്കില്ല എന്നും മല്ലിക സുകുമാരൻ പറയുന്നു.

തങ്ങളുടെ വീടിനടുത്ത് ചരിഞ്ഞ ഒരു പ്ലാവുണ്ട്, അതിന് മുകളിൽ വലിഞ്ഞു കയറുന്നതൊക്കെയായിരുന്നു ലാലുവിന്റെ പരിപാടി എന്നും മല്ലിക പറയുന്നു. ലാലു എനിക്കിപ്പോഴും ഒരു കൊച്ച് കുഞ്ഞിനെപ്പോലെയാണ് എന്നും മല്ലിക പറയുന്നു. കുഞ്ഞായിരുന്നപ്പോൾ മുതൽ ലാലു ഭയങ്കര മിടുക്കനായിരുന്നു എന്നും മല്ലിക സുകുമാരൻ മോഹന്ലാലിനെപ്പറ്റി ഓർത്തുകൊണ്ട് പറയുന്നു.

ജന്മനാ കിട്ടിയ സിദ്ധികളിലൂടെയാണ് മോഹൻലാലിന്റെ മിടുക്ക് വളർന്നത്. മോഹൻലാലിനെ കണ്ട് പഠിക്കാൻ മക്കളോട് താൻ പറയുമായിരുന്നു എന്നും അതിന് കാരണം മോഹൻലാലിന് ക്ഷമ നല്ലതുപോലെയുണ്ട് എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ലാലുവിന്റെ അച്ഛൻ ലോ സെക്രട്ടറിയൊക്കെയായിരുന്നു. അതുകൊണ്ട് ലാലുവും അച്ഛന്റെ വഴിയെ അങ്ങനെയങ്ങ് പോകുമെന്നാണ് താൻ കരുതിയത്. കാരണം സംസാരിക്കാൻ ബഹു മിടുക്കനായിരുന്നു മോഹൻലാൽ.

ലാലു പഠിച്ച അതേ സ്കൂളിലാണ് താനും പഠിച്ചത്. ലാലുവിന്റെ ജേഷ്ഠനും മണിയൻപിള്ള രാജുവും താനുമെല്ലാം ഒരേ ബാച്ചായിരുന്നു എന്നും മല്ലിക സുകുമാരൻ പറയുന്നു. പിന്നീട് പെട്ടെന്ന് ഒരു ദിവസം കേട്ടു അശോക് കുമാർ എടുക്കുന്ന ഒരു പടത്തിൽ മോഹൻലാൽ അഭിനയിക്കുകയാണെന്ന്. നല്ല കാര്യമെന്ന് താനും അപ്പോൾ വിചാരിച്ചു. അഭിനയം എന്നല്ല എന്ത് കാര്യം പറഞ്ഞാലും ചെയ്യാൻ കഴിയുന്നയാളാണ് ലാലു. സകലകലാവല്ലഭനാണ് എന്നാണ് മോഹന്ലാലിനെപ്പറ്റി മല്ലിക സുകുമാരൻ പറയുന്നത്.

ലാലു എന്നു പറഞ്ഞാൽ തനിക്കും മല്ലിക ചേച്ചി എന്നു പറഞ്ഞാൽ ലാലുവിനും ഇപ്പോഴും ഏറെ പ്രിയപ്പെട്ടവരാണെന്നും വ്യക്തിപരമായി തുടരുന്ന ആത്മബന്ധമാണതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം സ്വാഭാവിക നടന ശൈലിയിൽ കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച മോഹൻലാൽ തന്റെ  360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോൾ . പൃഥ്‌വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകൻ ആയെത്തിയ ലൂസിഫര്‍ ഗംഭീര വിജയമായി മാറിയതിന് പിന്നാലെയായിരുന്നു ‘എമ്പുരാൻ’ എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നത്. മോഹൻലാൽ തന്നെയാണ് എമ്പുരാനിലും പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തെയാണ്. വൻ ക്യാൻവാസില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ മോഹൻലാല്‍- പൃഥ്വിരാജ് കോംബോ എത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്. മലയാളികള്‍ ഏവരും ഉറ്റ് നോക്കുന്ന ചിത്രമാണ് എമ്പുരാൻ.