
നടന് ബാലയുടെ നാലാം വിവാഹം സംബന്ധിച്ച ചർച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. അടുത്ത ബന്ധു കൂടിയായ കോകിലയാണ് താരത്തിന്റെ വധു. വിവാഹത്തിന് പിന്നാലെ കോകിലയ്ക്കെതിരേയും ഒരു വിഭാഗം സൈബർ ലോകത്ത് അധിക്ഷേപങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു .
എന്നാല്‍ ഇതിനെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാല തന്നെ കാരണമാകുന്നുണ്ടെന്നാണ് ബിഗ് ബോസ് താരം സിജോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. നിരന്തരം വിഡ്ഢിത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് ഒരു കോമാളി ഇമേജാണ് ബാലയ്ക്ക് ഇന്നുള്ളതാണെന്നാണ് സിജോ അഭിപ്രായപ്പെടുന്നത്.
ഒരു പുതിയ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോഴും ബാല അനാവശ്യ വിവാദമുണ്ടാക്കാന്‍ നോക്കുകയാണ്, അതിന്റെയൊന്നും ആവശ്യമില്ല. കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളുവെന്നും അതിന്റെ സമാധാനം കൂടെ ഇല്ലാതാകുമെന്നും സിജോ പറയുന്നു. ബാല നാല് കെട്ടിയെന്ന് ആരും ചുമ്മാ പറഞ്ഞതല്ല. ആദ്യ വിവാഹത്തിന്റെ കാര്യം മറച്ചു വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്ന് മുന്‍ഭാര്യയായിരുന്ന അമൃത സുരേഷ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുകൂടെ കൂട്ടുമ്പോള്‍ നാലായില്ലേയെന്നും സിജോ ചോദിക്കുന്നു. കേരളത്തില്‍ പെണ്ണ് കിട്ടാത്ത ആണുങ്ങളുണ്ടാകും. എന്ത് തന്നെയായാലും ബാല ചേട്ടനോടുള്ള അസൂയ മൂത്തിട്ട് ആരും ബാല നാല് കെട്ടി എന്നും പറഞ്ഞ് നടക്കുന്നില്ലയെന്നും അത് ഉള്ള കാര്യമാണ്. നാല് കെട്ടുന്നതും പത്ത് കെട്ടുന്നതും നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ഉള്ള കാര്യം പറയുമ്പോഴേക്കും അവരുടെ വാ മൂടികെട്ടുന്നത് നടക്കുന്ന കാര്യമല്ലെന്നും സിജോ പറയുന്നു.

ബാല തന്നെ പറയുന്നുണ്ട് ഭാര്യക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കുന്നത് അത്ര ഇഷ്ടമല്ലെന്ന്. പിന്നെ എന്തിനാണ് മാധ്യമങ്ങളെയൊക്കെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഇതുപോലെ കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും വിവാഹത്തിന്റെ അന്ന് തന്നെ വലിയ തോതിലുള്ള വാർത്താ പ്രാധാന്യം കിട്ടിയതാണ്. അന്ന് തന്നെ പുതിയ ഭാര്യക്കെതിരായ മീഡിയ അറ്റാക്കുമുണ്ടായിയെന്നും പ്രായം വെച്ചൊക്കെയായിരുന്നു വിമർശനം.
അതുപോലെ തന്നെ ആ പെണ്‍കുട്ടി ഗർഭിണിയാണെന്ന തരത്തിലുള്ള അനാവശ്യ സംസാരങ്ങളുമുണ്ടായി എന്നും സിജോ പറയുന്നു. കമന്റിടാന്‍ മുട്ടി നില്ക്കുന്ന സോഷ്യല്‍ മീഡിയയിലെ ഒരുപാട് ഊളകളെകുറിച്ച് ബാലയ്ക്ക് നല്ലപോലെ അറിയാം. മാധ്യമങ്ങളെ വീട്ടില്‍ വിളിച്ച് വരുത്തി ഇത് തന്നെ വീണ്ടും പറയുമ്പോള്‍ ആ കളിയാക്കലുകള്‍ തുടരുമെന്ന് ബാലയ്ക്ക് അറിയാമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടന്ന അവരെ എന്തിനാണ് അനാവശ്യമായി ട്രോളിലേക്കും ഇത്തരം കമന്റുകളിലേക്കുമൊക്കെ വലിച്ചിടുന്നത്.
അതിന്റെ ആവശ്യം എന്താണ്. ഭാര്യയുടെ പ്രായം എത്രയാണെന്ന് പറ എന്നാവശ്യപ്പെട്ട് ബാലയെ ആരും നിർബന്ധിച്ചിട്ടില്ല, അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അനാവശ്യമായി ഇടിച്ച് കയറി ചെന്നിട്ടില്ല, അദ്ദേഹം തന്നെയാണ് അവരെ വിളിച്ച് വരുത്തുന്നത്. എന്ത് കാര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്? അത് തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത് പുള്ളി തന്നെ അനാവശ്യമായി ഒരു പ്രശ്നം ക്രിയേറ്റ് ചെയ്തെടുക്കും. ഒരു ഇഷ്യൂ ഇല്ലാതെ പുള്ളിക്ക് പറ്റില്ലെന്നും സിജോ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളളോട് സംസാരിക്കവെ ബിഗ്ബോസ് താരവും യൗറ്റുബെരുമായ സായി കൃഷ്ണയ്ക്കെതിരെ ബാല സംസാരിച്ചിരുന്നു. അതേക്കുറിച്ചും സിജോ പ്രതികരിക്കുന്നുണ്ട്. സായി കൃഷ്ണയുടെ സുഹൃത്തും ബിഗ് ബോസിലെ സഹമത്സരാർത്ഥിയുമായിരുന്നു സിജോ. സായി തന്റെ അടുത്ത സുഹൃത്താണ്. ബാലയുടേയും അടുത്ത സുഹൃത്തായിരുന്നു സായി. കൂടെ നിന്ന ആളാണ്. എന്നിട്ട് ഇപ്പോള്‍ അവനെ പറ്റിയും എന്തൊക്കെയോ ബാല വിളിച്ച് പറയുന്നുണ്ട്. അതായത് ഒരു സമയം കഴിഞ്ഞാല്‍ കൂടെ നില്ക്കുന്ന ആളേയും തള്ളിപ്പറയുമെന്നും സിജോ പറയുന്നു.
ആരും തന്നെ വിമർശിക്കാന്‍ പാടില്ലെന്നതാണ് ബാലയുടെ നയം. താനൊരു രാജാവിനെ പോലെ ഇങ്ങനെ നില്ക്കും. ബാക്കിയുള്ളവരൊക്കെ ഞാന്‍ പറയുന്നത് കേട്ട് അനുസരിച്ച് നിന്നോണം. സായിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ അഭിമുഖത്തില്‍ തന്നെ 250 കോടിയുടെ സ്വത്തിന്റെ കാര്യമൊക്കെ പറയുന്നുണ്ട്. അതൊന്നും നമ്മളാരും ചോദിച്ചിട്ടില്ല. എന്താണെന്ന് വെച്ചാല്‍ സ്വന്തം ഇഷ്ടത്തിന് ചെയ്യ്. അല്ലാതെ ഇതൊക്കെ ചെണ്ട കൊട്ടി നാട്ടുകാരെ അറിയിക്കേണ്ട ആവശ്യമുണ്ടോയെന്നും സിജോ ചോദിക്കുന്നു.
അരിയണ്ണന് എന്ന് ബാല ഉദ്ദേശിച്ചത് സായിയെയാണ്. സായിതന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ അരിക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെന്ന്. സായിയുടെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ബാലയെ വിളിച്ച് ആശുപത്രിയിലെ കാര്യങ്ങള്‍ ചോദിക്കുന്നു. സുഹൃത്തുക്കള്‍തമ്മില്‍ ചെയ്യുന്ന സ്വാഭാവികമായ കാര്യമാണ് അത്. അത് എന്തിനാണ് ഇങ്ങനെ വിളിച്ച് പറയുന്നതെന്ന് എനിക്ക് അറിയില്ല.
ഒരു സഹായം ചെയ്തിട്ട് അത് വിളിച്ച് പറയുന്നത് എന്തിനാണ്. സുഹൃത്തിന് സഹായം ചെയ്ത കാര്യം വിളിച്ച് പറഞ്ഞു എന്നിരിക്കട്ടെ, അതും മകള്‍ പറഞ്ഞ കാര്യങ്ങളുമായി എന്താണ് ബന്ധമെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ആ കുഞ്ഞ് പറയുമ്പോള്‍ ബാല ചെയ്ത ഒരു സഹായത്തിന്റെ പേരില്‍ അതിനെ എങ്ങനെയാണ് ഇല്ലാതാക്കി കളയുന്നത് എന്നും ബാലയുടെ മകള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ വലിയ പ്രധാന്യത്തോടെ എടുക്കണമെന്നാണ് സായി പറഞ്ഞത്. സായിയുടെ അച്ഛനുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ് ബാല ഇപ്പോള്‍ അതിനെ വെള്ളപൂശാന്‍ നോക്കുകയാണ് എന്നും സിജോ പറയുന്നു.
ബാല എന്താണ് എന്ന് പറയുന്നതെന്ന് ബാലയ്ക്ക് തന്നെ അറിയില്ലേ. മീഡിയക്കാരെ വിശ്വാസം ഇല്ലെങ്കില്‍ എന്തിനാണ് അവരെ വിളിച്ച് കയറ്റുന്നത്. കുറച്ചുകാലം മുന്നേ ആറാട്ടണ്ണനും ബാലയും തമ്മില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം തോക്കുമായി ആ ചെറുക്കന്റെ വീട്ടിലേക്ക് ബാല കയറി ചെല്ലുന്നു. പിന്നെ ബഹളങ്ങളാണ്. അന്ന് ചെകുത്താനെതിരായി കുറച്ച് കാര്യങ്ങള്‍ ചെയ്തതിനാല്‍ അവനോടുള്ള എതിർപ്പുകൊണ്ട് ബാലയ്ക്ക് കുറച്ച് പിന്തുണ ലഭിച്ചിരുന്നുവെന്നും എന്നിരുന്നാല്‍ തന്നെയും ബാല ചെയ്ത ആക്ട് അംഗീകരിക്കാനാവുന്നതായിരുന്നില്ലയെന്നും ബാല ചെയ്തുകൂട്ടുന്ന കാര്യങ്ങളെല്ലാം തന്നെ ഇത്തരത്തിലുള്ളതാണ്.
ബാലയുടെ കൂടെ നില്‍ക്കുന്നവർക്കാണ് ഇതുകൊണ്ടെല്ലാം പ്രശ്നമുണ്ടാവുന്നത്. അത് മനസ്സിലാക്കി തിരുത്തിയാല്‍ ബാലയ്ക്ക് കൊള്ളാമെന്നും സിജോ വ്യക്തമാക്കി. അതേസമയം അടുത്ത സുഹൃദ് ബന്ധം വെച്ച് പുലർത്തിയിരുന്ന രണ്ട് പേരായിരുന്നു നടന് ബാലയും ബിഗ് ബോസ് താരമായ സായി കൃഷ്ണയും. എന്നാല്‍ ഇരുവരുടേയും ബന്ധത്തില്‍ അടുത്തിടെ വലിയ വിള്ളല്‍ വീഴുകയും ചെയ്തു. ബാലയുടെയും കോകിലയുടെയും വിവാഹവുമായി ബന്ധപ്പെട്ട് സായി കൃഷ്ണ നടത്തിയ പ്രതികരണം ബാലയെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ സായിയുടെ അച്ഛന്റെ ചികിത്സയ്ക്ക് സഹായിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ബാല വിളിച്ച് പറഞ്ഞിരുന്നു. ബാലയുടെ തുറന്ന് പറച്ചിലിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി സായി കൃഷ്ണയും രംഗത്ത് വന്നിരുന്നു. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറെ ബന്ധപ്പെടാൻ മാത്രമാണ് ബാല സഹായിച്ചത്. അല്ലാതെ സാമ്പത്തിക സഹായമല്ല, എന്റെ പൈസ പോലും അച്ഛൻ വാങ്ങിയിട്ടില്ല, സ്വന്തം പൈസക്ക് ചികിത്സ നടത്തിയ ആളാണ് തന്റെ അച്ഛനെന്നുമായിരുന്നു സായി കൃഷ്ണയുടെ മറുപടി.











