
തന്റെ ജീവിതത്തിലെ ഏറ്റവു വലിയ ആഗ്രഹങ്ങളിൽ ഒന്ന് സാധിച്ചതിന്റെ സന്തോഷത്തിലാണ് നടൻ വിനോദ് കോവൂർ. വിനോദ യാത്ര’ എന്ന തന്റെ പുസ്തകം മമ്മൂട്ടിക്ക് നല്‍കിയതിനെക്കുറിച്ച് വിവരിക്കുകയാണ് വിനോദ്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പലാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് വൈകാരികമായി എഴുതിയിരിക്കുന്നത്. ഇത്രയും സ്നേഹവും അടുപ്പവും ഈ കൊച്ചു കലാകാരനോട് കാണിക്കുന്ന മമ്മൂക്കക്ക് തൻ്റെ പടച്ചോന്ന് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും ഒരായിരം നന്ദിയെന്നാണ് വിനോദ് പറയുന്നത്.
വിനോദ് എഴുതിയ വിനോദ യാത്ര എന്ന പുസ്തകം മമ്മൂട്ടിക്ക് കൈമാറിയ സന്തോഷം പങ്കുവെച്ചാണ് വിനോദിന്റെ കുറിപ്പ്. പുസ്തക പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിൻ്റെ ആദ്യ കോപ്പി മമ്മൂക്കക്ക് നൽകണം എന്ന ആഗ്രഹം താൻ മമ്മൂക്കയ അറിയിച്ചിരുന്നുവെന്നും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മമ്മൂക്ക തഞ്ചാവൂരായത് കൊണ്ട് അത് സാധിച്ചില്ലയെന്നും ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോൾ മമ്മൂക്ക ചെല്ലാൻ പറഞ്ഞുവെന്നും കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ആ ആഗ്രഹം സഫലീകരിച്ചെന്നും വിനോദ് കുറിച്ചു.
വിനോദ് കോവൂർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്, ‘അങ്ങനെ എൻ്റെ വിനോദയാത്ര മലയാളത്തിൻ്റെ മഹാനടൻ എൻ്റെ പ്രിയ മമ്മൂക്കയുടെ കൈകളിലെത്തി. മനസിൽ സന്തോഷം അലതല്ലിയ നിമിഷം. പുസ്തക പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിൻ്റെ ആദ്യ കോപ്പി മമ്മുക്കക്ക് നൽകണം എന്ന ആഗ്രഹം ഞാൻ മമ്മൂക്കയ അറിയിച്ചിരുന്നു. പക്ഷെ ഷൂട്ടിംഗുമായ് ബന്ധപ്പെട്ട് മമ്മുക്ക തഞ്ചാവൂരായത് കൊണ്ട് അത് സാധിച്ചില്ല. ലൊക്കേഷൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോൾ മമ്മുക്ക ചെല്ലാൻ പറഞ്ഞു.

കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഞാൻ ആ ആഗ്രഹം സഫലീകരിച്ചു. കോഴിക്കോട് നടന്ന ചടങ്ങ് എങ്ങനെയുണ്ടായിരുന്നു? കാരശ്ശേരി മാഷ് എന്തൊക്കെ പറഞ്ഞു? എന്നൊക്കെ മമ്മൂക്ക അന്വേഷിച്ചു. നവംബർ 13 ന് ഷാർജ അന്താരാഷ്ട്ര പുസ്ത മേളയിലും പുസ്തകം പ്രകാശനം ചെയ്യുന്നുണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു. കൂടെ ഭാര്യ ദേവുവും കൂട്ടുകാരിയായ അമൽ ഇർഫാനും ശ്രീലക്ഷമിയും ഉണ്ടായി. അങ്ങനെ എൻ്റെ ജീവിതത്തിൽ വീണ്ടും മമ്മൂക്ക എന്ന എൻ്റെ പടച്ചോൻ സന്തോഷത്തിൻ്റെ പൂത്തിരി കത്തിച്ചു.
വിനോദയാത്രയിൽ രണ്ട് മൂന്ന് അദ്ധ്യായങ്ങളിൽ മമ്മൂക്കയുമായ് ഹൃദയബന്ധം സ്ഥാപിച്ചതിനെ കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. സെറ്റിൽ ചെന്നപ്പോൾ എന്നെ സ്നേഹപൂർവ്വം സ്വീകരിച്ച് എന്നിലെ കൊച്ചു നടന് വലിയ പരിഗണന തന്ന ജോർജേട്ടനും സലാമിനും മോഹൻ സാറിനും ഫോട്ടോ എടുത്ത് അയച്ച് തന്ന ഫോട്ടോഗ്രാഫർക്കും നന്ദി അറിയിക്കട്ടെ.
വർഷങ്ങൾക്ക് മുമ്പ് എൻ്റെ വെബ് സൈറ്റിൻ്റെ ആരംഭവും മമ്മുക്കയുടെ കൈകൾ കൊണ്ടായിരുന്നു. ശേഷം ഞാൻ ആദ്യമായി സംവിധാനം ചെയ്ത ആകസ്മികം എന്ന ഷോർട് ഫിലിമും ‘പാലോം പാലോം’ എന്ന മ്യൂസിക്കൽ ആൽബവും ഞാൻ നായകനായ കലന്തൻ ബഷീർ സംവിധാനം ചെയ്ത അദൃശ്യം എന്ന ഷോർട്ട് ഫിലിമും എല്ലാം മമ്മുക്കയുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്.
എങ്ങനെയാണ് മമ്മൂക്കയോട് നന്ദി പറയേണ്ടതെന്നറിയില്ല. ഇത്രയും സ്നേഹവും അടുപ്പവും ഈ കൊച്ചു കലാകാരനോട് കാണിക്കുന്ന മമ്മൂക്കക്ക് എൻ്റെ പടച്ചോന്ന് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും ഒരായിരം നന്ദിയെന്നാണ് വിനോദ് കോവൂർ കുറിച്ചത്’.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ അഭിനന്ദനം അറിയിച്ച് കമറ്റുമായി എത്തുന്നത്. അഭിനന്ദനങൾ, മമ്മൂക്കയുമൊത്തുള്ള അടുത്ത നിങ്ങളുടെ ഒരു തകർപ്പൻ സിനിമ കൂടി കാണാൻ വാനോളമാഗ്രഹിക്കുന്നു. ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. കോഴിക്കോട് നടക്കുന്ന ലൈബ്രറി മേളയിൽ വിനോദയാത്രയുടെ രണ്ടാം പതിപ്പ് സ്ഥാനം പിടിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള മറ്റൊരു കുറിപ്പും വിനോദ് കോവൂർ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്ക് സുപരിചിതനായ നടന്‍ വിനോദ് കോവൂരിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് വിനോദയാത്ര.











