18-ാമത്തെ വയസിലെ ഒളിച്ചോട്ടം, അയാളുടെ രണ്ടാം വിവാഹമായിരുന്നു അത്, ശേഷം 12 വർഷം അടച്ചിട്ടു; ദിവ്യ ശ്രീധർ

ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ് താനെന്നും എവിടേയും എത്തിപ്പെടില്ല, എന്നൊരു ആത്മവിശ്വാസക്കുറവ് തനിക്കുണ്ടായിരുന്നുവെന്നും പറയുകയാണ് നടി ദിവ്യ ശ്രീധർ.

തന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ചും തന്റെ ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുകയാണ് ദിവ്യ ശ്രീധര്‍ ഇപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസും ദിവ്യയും മനസ് തുറന്നത്.

എല്ലാവരും തന്റെ ചെവിയില്‍ ഓതി തരുന്നത് ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ പറ്റുന്നതിന് ഒരു പരിധിയുണ്ട്, കൂടി വന്നാല്‍ ഒരു വര്‍ഷം, നിനക്ക് പ്രായം ആയി എന്നൊക്കെയാണ് . അതുകൊണ്ടുതന്നെ ഞാൻ ചിന്തിച്ചത് കുറച്ച് കാലം കഴിയുമ്പോൾ ‘അമ്മ വേഷങ്ങൾ ചെയ്യാൻ ആരെങ്കിലും വിളിച്ചാൽ ചെയ്യാം എന്ന് ചിന്തിച്ചുവെന്നും  ദിവ്യ പറയുന്നു.

തന്റെ 23-ാമത്തെ സീരിയലാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും പട്ടിണി കൂടാതെ ജീവിക്കാം എന്നല്ലാതെ കോടികള്‍ ഉണ്ടാക്കാന്‍ പറ്റുമെന്നോ വലിയ വീടുണ്ടാക്കാന്‍ പറ്റുമെന്നോ പറയാനാകില്ലയെന്നും ജീവിച്ചു കാണിക്കാന്‍ പോയതല്ലേ, എന്നിട്ട് നീ എന്തുണ്ടാക്കി എന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്നും ദിവ്യ പറയുന്നു.

എങ്ങനെ മക്കളേയും കൊണ്ട് നീ ജീവിച്ചുവെന്ന് ചോദിച്ചിട്ടില്ല. കുറച്ച് പേര്‍ മാത്രം നീ മക്കളെ ഉപേക്ഷിക്കാതെ അവരേയും കൊണ്ട് ജീവിച്ചില്ലേ എന്ന് പറയാറുണ്ട്.

ആദ്യ വിവാഹം ഒരബദ്ധമായിരുന്നു. 18-ാമത്തെ വയസില്‍ വീട്ടുകാരെ വെറുപ്പിച്ച് ഒളിച്ചോടിയതാണ്. പതിനാല് കൊല്ലം ഞാന്‍ ജീവിച്ചത് ഭര്‍ത്താവിന്റെ സ്‌നേഹവും കരുതലും കിട്ടാതെയാണ്.  എന്റെ ആ​ദ്യ ഭർത്താവ് മുമ്പ് ഒരു കല്യാണം കഴിച്ചതാണ്. അതുകൊണ്ട് തനിക്ക് എന്റെ ആദ്യം വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. കേസ് കൊടുത്തപ്പോൾ ഭാര്യയാണെന്ന് തെളിയിക്കാനും പറ്റിയില്ല എന്നും അതുകൊണ്ട് എനിക്ക് ഐഡന്റിറ്റിയുമുണ്ടായിരുന്നില്ലയെന്നും ദിവ്യ പറയുന്നു. രണ്ട് മക്കളും ഉണ്ട് .

അപ്പോള്‍ ചിലര്‍ ചോദിക്കും പിന്നെ മക്കള്‍ എങ്ങനെയുണ്ടായെന്ന്? കുട്ടികള്‍ ഉണ്ടായതു കൊണ്ട് മാത്രം ഭര്‍ത്താവിന്റെ സ്‌നേഹം ലഭിച്ചുവെന്നാകുമോയെന്നും ദിവ്യ ചോദിക്കുന്നു. സെക്‌സിനും ഉപരിയായി നമ്മള്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ഇല്ലാതാകുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു ഒറ്റപ്പെടലുണ്ട്. 32-ാം വയസിലായിരുന്നു വിവാഹ മോചനം നേടുന്നത്. അത്രയും വൈകിപ്പോയിയെന്നും അപ്പോഴേക്കും രണ്ടാമത്തെ കുട്ടിയുമായിരുന്നു. ഇത്രയും വൈകണമായിരുന്നുവോ എന്നാണ് അപ്പോള്‍ പലരും ചോദിച്ചതെന്നും തന്നെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലയെന്നും ദിവ്യ പറയുന്നു.

സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയതിനാല്‍ ആരും കൂടെയുണ്ടായിരുന്നില്ല.  ’14 കൊല്ലം നിനക്കൊരു ലൈഫ് തരാൻ പറ്റിയില്ല  എനിക്ക് ഒരു അവസരം കൂടി തരുമോ എന്ന് അപ്പോഴും വക്കീലിന് മുമ്പാകെ എന്നോട് ആദ്യ ഭർത്താവ് ചോദിച്ചുവെന്നും’ ഒരു പെണ്ണിനെ മനസിലാക്കാന്‍ പതിനാല് കൊല്ലം വേണോ? എന്നായിരുന്നു എന്റെ മറുപടിയെന്നും അങ്ങനെ തനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നുവെന്നും ദിവ്യ പറയുന്നു. താൻ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പിന്നീട് കുഞ്ഞുങ്ങളെ ആലോചിച്ചിട്ടാണ് അതിൽ നിന്നെല്ലാം പിന്തിരിഞ്ഞതെന്നും ദിവ്യ പറയുന്നുണ്ട്.

പതിനെട്ട് വയസു മുതൽ ഞാന്‍ ഈ ഫീല്‍ഡിലുണ്ട്. എന്റെ പന്ത്രണ്ട് വര്‍ഷം ആദ്യ ഭർത്താവ് അടച്ചിട്ടുവെന്നും എന്റെ ആഗ്രഹങ്ങളൊക്കെ മൂടിക്കെട്ടി. വിവാഹ മോചനത്തിന്റെ സമയത്ത് മകന് ഒന്നേ മുക്കാല്‍ വയസായിരുന്നു. പിന്നീട് ഒരു ഒളിച്ചോട്ടം പോലെയായിരുന്നു തിരുവനന്തപുരത്തേക്ക് വരുന്നതെന്നും ദിവ്യ പറയുന്നുണ്ട്. എന്റെ കഴിവിന് ലഭിച്ചൊരു അംഗീകാരം പോലെയാണ് ‘ഭദ്ര’ എന്ന സീരിയലില്‍ അവസരം കിട്ടുന്നത്. ഇപ്പോള്‍ 23-ാമത്തെ സീരിയല്‍ ചെയ്യുന്നു. മക്കളെ ഉപേക്ഷിച്ച് എന്റെ സ്‌ന്തോഷത്തിന് പുറകെ മാത്രമായി പോയിട്ടില്ല. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്. അതിനുള്ള പ്രതിഫലം ആകാം ഈ വിവാഹത്തിലേക്ക് ഇന്ന് എത്തിച്ചതെന്നും ദിവ്യ കൂട്ടിച്ചേർത്തു.

പതിനെട്ട് വയസായ ഒരു മകളും ഒമ്പത് വ‌യസുകാരനായ ഒരു മകനുമാണ് ദിവ്യയ്ക്കുള്ളത്. ദൈവം ഇനി കുഞ്ഞിനെ തന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പുതിയ വീഡിയോയിൽ ദിവ്യ പറഞ്ഞിരുന്നു .