അമല പോളിന്റെ ബാലി ട്രിപ്പ്; ഭർത്താവിനും മകനുമൊപ്പം ബീച്ച് വൈബ് ആഘോഷിച്ച് താരം

ആദ്യ ബന്ധം പിരിഞ്ഞ നടി അമലാപോൾ രണ്ടാം വിവാഹത്തിലേക്ക് കടന്നപ്പോൾ ദാമ്പത്യ ജീവിതത്തിൽ അമല പോളും ഭാ​ഗ്യവതിയാണ്. എല്ലാം കൊണ്ടും അമല പോൾ ജഗത്തിനും മോനുമൊപ്പം ജീവിതം ആഘോഷിക്കുകയാണ് .

ഇപ്പോഴിതാ മകൻ പിറന്നതിന് ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോക്കാൻ അമല പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം ബാലിയിലേക്ക് പോയതോടെ ആരാധകർ ചില സംശയങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

ജ​ഗതിന്റെ പങ്കാളിയായ ശേഷം അമല പോൾ ഹിന്ദു മതം സ്വീകരിച്ചോ എന്നതാണ് ആരാധകരുടെ സംശയം. അതിന് കാരണം ക്രിസ്ത്യൻ മത വിശ്വാസയായ അമല പോൾ ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ കുടുംബ സമേതം ദീപാവലി ആ​ഘോഷിച്ചുവെന്നതാണ്.

സഞ്ചാരികളുടെ സ്വര്‍ഗമായ ബാലി സ്പിരിച്വാലിറ്റിയും ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്. എൻ്റെ ജന്മദിനമായ ഒക്ടോബർ 26, ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം നവംബർ 4 എന്നിവയെല്ലാം അടുത്തടുത്താണ്. അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് കഴിഞ്ഞ ദിവസം ബാലി യാത്രയ്ക്ക് പിന്നിലെ കാരണം വിവരിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് അമല പറഞ്ഞത്.

പര്‍വതങ്ങളും ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.

നാളുകൾക്ക് മുമ്പ് പഴനി ക്ഷേത്രം സന്ദര്‍ശിച്ച നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു കുറച്ച് നാളുകൾക്ക് മുമ്പ് താരം ക്ഷേത്ര ദര്‍ശനം നടത്തിയത്.

അതേസമയം നടൻ പ്രഭുദേവയുമായി പ്രണയത്തിലായിരുന്നപ്പോഴാണ് നയൻതാര നടനെ വിവാഹം ചെയ്യാനായി ഹിന്ദു മതം സ്വീകരിച്ചത്. കൂടാതെ നടി ആനി, ഷാജി കൈലാസിനെ വിവാ​ഹം ചെയ്ത ശേഷമാണ് ഹിന്ദു മതത്തിലേക്ക് മാറിയത്.

അമല പോൾ അറിയപ്പെടുന്ന നടിയാണെന്നൊന്നും ജഗദിന് ആദ്യം അറിയുമായിരുന്നില്ല. ബിസിനസ് സംരംഭകയെന്നാണ് അമല പോൾ ആദ്യം ജഗത്തിനോട് പറഞ്ഞിരുന്നത്. ജ​ഗദിനെ പരിചയപ്പെട്ട് പ്രണയത്തിലായി വൈകാതെ തന്നെ അമലപോൾ ​ഗർഭിണിയായിരുന്നു.  അതിനു ശേഷമാണ് വിവാഹം നടന്നതെന്ന് അമല അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു .

അതേസമയം വിവാഹ ജീവിതത്തിന് പെൺകുട്ടികളുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അവളുടെ സന്തോഷവും സ്വപ്നങ്ങളുമെല്ലാം ലൈഫിലേക്ക് കടന്നു വരുന്ന പങ്കാളിയെ ആ​ശ്രയിച്ചാണ് ഇരിക്കുന്നത്. ചിലർക്ക് അവർ ആ​ഗ്രഹിച്ചതിനും അപ്പുറമുള്ള മനസിലാക്കി സ്നേഹിക്കുന്ന പങ്കാളിയെയാകും ലഭിക്കുക.  അത്തരത്തിൽ സ്നേഹ സമ്പന്നനായ ഒരാളാണ്  നടി അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിയും.

ഭർത്താവ് വളരെയധികം അമലയെ കരിയറിലും വ്യക്തി ജീവിതത്തിലും പിന്തുണയ്‌ക്കുന്നുണ്ട്‌. അതുകൊണ്ട് തന്നെ അമല പോൾ ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. ആടുജീവിതം , ലെവൽ ക്രോസ് എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ അമല പോൾ ചിത്രം .

ജ​ഗത് ദേശായ് ​ഗുജറാത്ത് സ്വദേശിയാണ്. അമല പോൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിയുമാണ്. ജ​ഗതിന് ടൂറിസവും ഹോട്ടലുമായും എല്ലാം ബന്ധപ്പെട്ടുള്ള  ഒരു ബിസിനസുകാരനാണ് .