
അമ്മയായതിന്റെ സന്തോഷത്തിലാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം മാളവിക കൃഷ്ണദാസ്. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് നടി കുഞ്ഞിന് ജന്മം കൊടുത്തു. പെൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്.
കുഞ്ഞു ജനിച്ച ഈ സന്തോഷവിവരം മാളവികയും ഭർത്താവ് തേജസ്സ് ജ്യോതിയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടെങ്കിലും ജനിച്ചത് ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊന്നും വെളിപ്പെടുത്തിയിരുന്നില്ല.
കുഞ്ഞിന്റെ വിശേഷങ്ങള്‍ ചോദിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ നിരവധി ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഒടുവില്‍ എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് മാളവിക കൃഷ്ണദാസും ഭര്‍ത്താവ് തേജസ് ജ്യോതിയും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ കുഞ്ഞുവാവയുടെ വരവിനെ കുറിച്ചും ആശുപത്രിയില്‍ നടന്ന സംഭവങ്ങളെ കുറിച്ചുമൊക്കെ സൂചിപ്പിച്ചിരിക്കുകയാണ് മിനിസ്ക്രീൻ താരങ്ങള്‍.

പ്രസവത്തിനായി ആശുപത്രിയിലേക്ക് ഇറങ്ങുന്നതിന് മുന്‍പുള്ള വീഡിയോയുമായിട്ടാണ് മാളവിക കൃഷ്ണദാസ് എത്തിയത്. ഇതൊരു വ്ലോഗായി ചെയ്യണമെന്ന് ഇല്ലായിരുന്നു എന്നും മാളവിക കൃഷ്ണദാസ് ഈയൊരു വീഡിയോയിൽ കൂടി പറയുന്നുണ്ട്. പിന്നെ ആലോചിച്ചപ്പോള്‍ ഓര്‍മ്മയായി സൂക്ഷിക്കാമല്ലോ എന്ന് വിചാരിച്ചു. ക്യാമറ തേജസ് ഏട്ടന് കൊടുത്തിരിക്കുകയാണ് എന്നാണ് മാളവിക പറയുന്നത്. ഏട്ടന് എന്തൊക്കെ പകര്‍ത്തുന്നുവോ അതൊക്കെ നിങ്ങള്‍ക്ക് വ്ളോഗിലൂടെ കാണാമെന്നും മാളവിക പറയുന്നു.
ആശുപത്രിയില്‍ എത്തിയ ആദ്യ ദിവസം വലിയ കുഴപ്പമില്ലായിരുന്നു . പിവി ചെയ്യുകയും മറ്റുമൊക്കെ ചെയ്തതിന്റെ വേദനയും അസ്വസ്ഥതയുണ്ടെങ്കിലും ഈ നിമിഷം ആസ്വദിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നാണ് മാളവിക കൃഷ്ണദാസ് പറയുന്നത്. എന്നാല്‍ പക്ഷെ അന്ന് അര്‍ദ്ധരാത്രി ആയതോടുകൂടി നോര്‍മല്‍ ഡെലിവറിക്കുള്ള പൊസിഷനില്‍ നിന്നും കുഞ്ഞ് നേരെ ഓപ്പോസിറ്റ് ആയി തിരിഞ്ഞു. ഇതോടെ സിസേറിയന് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നും മാളവിക കൃഷ്ണദാസ് പറയുന്നു.
പ്രസവത്തിനുള്ള പെയിന്‍ ഒക്കെ അനുഭവിച്ചതിനു ശേഷമാണ് മാളവികയ്ക്ക് സിസേറിയന് വേണമെന്ന് പറയുന്നത്. അങ്ങനെ പിറ്റേന്ന് രാവിലെയായിരിക്കും കുഞ്ഞ് വരികയെന്നും ഇരുവരും പറയുന്നു. എങ്ങനെയായാലും കുഞ്ഞ് ആരോഗ്യത്തോടെ ഉണ്ടാവണമെന്ന് മാത്രമേ തനിക്കുള്ളുവെന്നാണ് മാളവിക കൃഷ്ണദാസ് പറയുന്നത്. ഒടുവില്‍ ഉച്ചയ്ക്ക് 12 മണിക്ക് മാളവിക കൃഷ്ണദാസ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി.
മൂന്ന് കിലോയ്ക്ക് മുകളില്‍ ഭാരവും ആരോഗ്യവുമുള്ള കുഞ്ഞാണ് മാളവികയ്ക്ക് ജനിച്ചത്. കുഞ്ഞിനെ ആദ്യമായി അച്ഛന് കയ്യിലെടുത്ത നിമിഷവും കുഞ്ഞിന്റെ മുഖവുമൊക്കെ വീഡിയോയില്‍ കാണിച്ചിരുന്നു. ശേഷം മാളവികയും കുഞ്ഞും ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകുന്നതോട് കൂടിയാണ് ഈ വീഡിയോ അവസാനിക്കുന്നത്.

മാളവികയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഭര്‍ത്താവ് തേജസിന്റെ പിന്തുണയെ കുറിച്ചാണ് എ്ല്ലാവരും അഭിപ്രായം പറഞ്ഞിരിക്കുന്നത്. ആശുപത്രിയില്‍ ഓരോ നിമിഷവും മാളവികയെ ചേര്‍ത്ത് പിടിച്ചും സമാധാനിപ്പിച്ചുമൊക്കെ ഭര്‍ത്താവ് കൂടെ തന്നെ ഉണ്ടായിരുന്നു. സ്നേഹിക്കാനും ഇങ്ങനെ ചേര്‍ത്ത് പിടിക്കാനും ഒരു ഹസ്ബന്‍ഡ് കൂടെ ഉള്ളപ്പോള്‍ എല്ലാം ഹാപ്പി ആയി നടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം നായിക നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് തേജസ് ജ്യോതിയും മാളവിക കൃഷ്ണദാസും മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. അവിടെ വെച്ച് കണ്ടുമുട്ടി പരിചയത്തിലായെങ്കിലും ഇരുവരുടേയും പ്രണയ വിവാഹമായിരുന്നില്ല. തീർത്തും അറേഞ്ച്ജ് മാര്യേജ് ആയിരുന്നു ഇരുവരുടേതും. ഇരുവർക്കും തമ്മിൽ റിയാലിറ്റി ഷോയിൽ വെച്ചുള്ള പരിചയം ഉണ്ടെന്ന് മാത്രമേയുള്ളൂ. ജാതകം ചേര്‍ന്നതോടെയാണ് വിവാഹ ആലോചന നീങ്ങിയത് എന്നും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്.
വിവാഹം ആലോചിച്ച് ഉറപ്പിച്ച ശേഷം ആയിരുന്നു തങ്ങളുടെ പ്രണയം എന്ന് പലവട്ടം ഇരുവരും പറഞ്ഞിട്ടുണ്ട്. മർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ തേജസ് ജ്യോതി അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് നായിക നായകനിൽ പങ്കെടുക്കാൻ എത്തിയതും. ഡാൻസറായ മാളവികയെ കുട്ടിക്കാലം മുതൽ മലയാളികൾക്ക് അറിയാം. 2023 മെയ് മാസത്തിലായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം കഴിഞ്ഞത്.











