മകളെ മോശം പറഞ്ഞാൽ പൊളിയും; ഫേക്ക് അക്കൗണ്ടായാലും കണ്ടുപിടിച്ച് അടിമുടി പണിയും; താക്കീതുമായി ബഷീർ ബഷി  

സോഷ്യൽ മീഡിയയിൽ കൂടി തന്റെ മകളെപ്പറ്റി മോശം പരാമർശങ്ങൾ നല്കുന്നവർക്കെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ബഷീർ ബഷി.

കേരളത്തിൽ സജീവമായുള്ള ഫാമിലി യുട്യൂബേഴ്സിൽ ഒരാളും ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനുമായ സോഷ്യൽ മീഡിയ സെലിബ്രെറ്റിയാണ് മോഡൽ കൂടിയായ ബഷീർ ബഷി. ബിസിനസിന് പുറമെ യുട്യൂബ് ചാനലിലൂടെയും നല്ലൊരു വരുമാനം ബഷീർ ബഷിക്കും കുടുംബാം​ഗങ്ങൾക്കും ലഭിക്കുന്നുണ്ട്.

സുഹാന, മഷൂറ എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ബഷീറിനുള്ളത്. ആദ്യ ഭാര്യയിൽ രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് ശേഷമാണ് ബഷീറിന്റെ ജീവിതത്തിലേക്ക് മഷൂറ കടന്നു വരുന്നത്. ആ​ദ്യ ഭാര്യയുണ്ടായിരിക്കെ വീണ്ടും മറ്റൊരു സ്ത്രീയെ കൂടി ജീവിതത്തിലേക്ക് കൊണ്ടുവന്നതിനാണ് ഇന്നും ബഷീറിനെ സോഷ്യൽ മീഡിയയിൽ ഒരു വിഭാ​ഗം വിമർശിക്കുന്നത്. ബഷീറിന്റെ വ്ലോ​ഗുകൾ പ്രത്യക്ഷപ്പെടുമ്പോൾ കമന്റുകളിൽ നല്ലൊരു ശതമാനവും ബഷീറിനേയും ഭാര്യമാരെയും വിമ​ർശിച്ചുള്ളതാകും.

അടുത്തിടെയായി മകളേയും വിമർശിച്ചുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷിയിപ്പോൾ. തന്നേയും ഭാര്യമാരെയും വിമർശിക്കുമ്പോൾ താൻ കാണിക്കുന്ന ക്ഷമ തന്റെ മക്കളെ വിമർശിച്ച് കമന്റിട്ടാൽ താൻ കാണിക്കില്ലെന്നാണ് ബഷീർ ബഷി പങ്കുവെച്ച പുതിയ വ്ലോ​ഗിൽ കൂടി മോശമായി കമന്റുകളിടുന്നവർക്കുള്ള താക്കീതായി പറഞ്ഞത്.

അതിനുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അന്ന് ക്ഷമ ചോദിച്ച് വന്നാൽ പോലും താൻ അതിന് തയ്യാറായില്ലെന്ന് വരുമെന്നും ബഷീർ ബഷീ നെ​ഗറ്റീവ് പറയാൻ വേണ്ടി മാത്രം കമന്റുമായി എത്തുന്നവരോട് പ്രതികരിച്ച് കൊണ്ട് പറയുന്നു. മക്കളെ പറഞ്ഞ് കമന്റിടാതിരിക്കുക. നിങ്ങൾ തന്റെ മക്കളെ കുറ്റപ്പെടുത്തി കമന്റിട്ടാൽ ഏത് ടൈമിലാകും തനിക്ക് പൊളിഞ്ഞ് വരികയെന്ന് പറയാൻ പറ്റില്ല എന്ന് കൂടി ബഷീർ ബഷി ഇത്തരക്കാരെ വാൺ ചെയ്തു കൊണ്ട് പറയുന്നു.

തന്റെ മക്കളെ പറഞ്ഞുള്ള കമന്റ്സ് താൻ കണ്ടിരുന്നു. അത് ഡിലീറ്റ് ചെയ്യാത്തത് മനപൂർവമാണ്. കാരണം ഓരോരുത്തരുടെ മനസിലെ വൈകൃതം ജനങ്ങൾ അറിയട്ടെ എന്നും ബഷീർ ബഷി വ്യക്തമാക്കുന്നു. എത്ര ഫേക്ക് അക്കൗണ്ടുണ്ടാക്കി ഇത്തരം കമന്റിട്ടാലും പൊക്കണമെന്ന് വെച്ചാൽ അതിനുള്ള ലീ​ഗൽ കാര്യങ്ങൾ താൻ ചെയ്യും എന്നും ബഷീർ പറയുന്നു.

ഏത് ടൈമിലാണ് തനിക്ക് ഭ്രാന്ത് കയറുകയെന്ന് പറയാൻ പറ്റില്ല. അങ്ങനെ വന്നാൽ എല്ലാ ഡീറ്റെയ്ൽസും സൈബർ സെല്ലിന് താൻ  സബ്മിറ്റ് ചെയ്യും. ശേഷം അത് കേസായി അകത്ത് പോകുന്ന അവസ്ഥ വന്ന് കഴിയുമ്പോൾ സോറി പറഞ്ഞ് വരാൻ നിൽക്കരുത് എന്നാണ് ബഷീർ ബഷി നൽകുന്ന മുന്നറിയിപ്പ്.

തന്നെയും തന്റെ രണ്ട് ഭാര്യമാരെയും എന്ത് വേണമെങ്കിലും പറഞ്ഞോളൂ… തനിക്ക് അതിൽ കുഴപ്പമില്ല. അതിന് തങ്ങൾ കേസോ കമന്റോ കൊടുക്കാനും പോകുന്നില്ല. പക്ഷെ മക്കളെ പറഞ്ഞാൽ നെ​ഗറ്റീവ് പറയുന്നവരെ താൻ ഒരു ദിവസം പിടിക്കും. അടിമുടി പണിയും തരും എന്നാണ് ബഷീർ ബഷി പറഞ്ഞത്.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസമായി കുടുംബസമേതം മലേഷ്യൻ ട്രിപ്പിലായിരുന്നു ബഷീർ ബഷി. ഇത്തവണ രണ്ടാം ഭാര്യ മഷൂറയുടെ പിറന്നാൾ‌ ആഘോഷവും മലേഷ്യയിലാണ് നടന്നത്. ട്രിപ്പ് കഴിഞ്ഞ് കുറച്ച് ദിവസം മുമ്പാണ് ബഷീറും കുടുംബവും മലേഷ്യയിൽ നിന്നും തിരികെ നാട്ടിലെത്തിയത്. മലേഷ്യൻ ട്രിപ്പിനിടയിൽ കണ്ട കാഴ്ചകളെല്ലാം വീഡിയോയാക്കി വ്ലോ​ഗ് രൂപത്തിൽ ബഷീർ പങ്കിട്ടിരുന്നു. മലേഷ്യൻ വ്ലോ​ഗുകളിൽ ഏറ്റവും കൂടുതൽ വന്നൊരു നെ​ഗറ്റീവ് കമന്റ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയിലുള്ള മകൾ സുനൈനയെ കുറിച്ചായിരുന്നു.

പതിമൂന്ന് വയസുകാരിയായ സുനൈനയെ പ്രേക്ഷകർക്ക് കുട്ടിക്കാലം മുതൽ അറിയാം. കാരണം ബഷീറിനെപ്പോലെ തന്നെ സുനൈനയും കുഞ്ഞായിരുന്നപ്പോൾ മോഡലിങ് രം​ഗത്ത് സജീവമായിരുന്നു. സുനൈനയ്ക്ക് മഷൂറയ്ക്കൊപ്പം കൂടി കുട്ടിത്തം നഷ്ടമായിയെന്നും മുതിർന്ന ആളുകളെപ്പോലെയാണ് സുനൈനയുടെ ഇപ്പോഴുള്ള സംസാരവും പെരുമാറ്റവും എന്ന രീതിയിലുമാണ് മോശമായി  കമന്റുകൾ വന്നത്. മക്കളെ കുറ്റപ്പെടുത്തിയും പരിഹസിച്ചും എത്തിയവർക്കെതിരെ ബഷീർ ബഷി  പ്രതികരിച്ചതിനെ ആരാധകരും അനുകൂലിച്ചു.