
പണി സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജോജു ജോർജിന് വലിയ തോതിലുള്ള വിമർശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയ വ്യക്തിയായിരുന്നു അഖില്‍ മാരാർ. ഇരുവരും നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ തമ്മില്‍ വലിയ ബന്ധമില്ലെന്ന് മാത്രമല്ല, തന്റെ നമ്പർ എന്തുകൊണ്ടോ ജോജു ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണെന്നും അഖില്‍ മാരാർ പറഞ്ഞിരുന്നു.
ഇപ്പോഴിതാ പണി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകന് ശാന്തിവിള ദിനേശ്. പ്രതിസന്ധി വന്നപ്പോള്‍ ജോജുവിന് പിന്തുണ നല്കാന് ഒരു അഖില്‍ മാരാർ മാത്രമേ മുന്നോട്ട് വന്നുവുള്ളുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. തീർച്ചയായും അഖില്‍ മാരാർ അഭിനന്ദനം അർഹിക്കുന്നു.
ആയിരം ശത്രുക്കള്‍ ഉണ്ടായാലും സാരമില്ല, അഖില്‍ മാരാറെപ്പോലെ ഒരു സുഹൃത്ത് ഉണ്ടായാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പണി സിനിമയ്ക്കെതിരെ വിമർശനം ഉന്നയിച്ച ആദർശ് പറയുന്നത് താനും ജോജു ജോർജും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാകരുതെന്ന ചിന്തയാണ് അഖില്‍ മാരാർക്ക് ഉള്ളതെന്നാണ്. ജോജുവിനെ പിന്തുണച്ച് അഖില്‍ മാരാരെപ്പോലുള്ളവർ രംഗത്ത് വരുമ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും മറുപടി പറയേണ്ടി വരും. എന്നാല്‍ എനിക്ക് അതിന് സമയമില്ലെന്നും ആദർശ് പറയുന്നതായും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടുന്നു.

ആദർശിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുഴുവന്‍ ഞാന്‍ നോക്കി കോണ്‍ഗ്രസിന്റെ വാർ റൂം അംഗമാണ് അദ്ദേഹം. റിപ്പോർട്ടർ ടിവിയില്‍ ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല, ചുരുളി എന്ന സിനിമ മനോഹരമായ സിനിമയാണെന്ന് റിവ്യൂ ചെയ്തിട്ടുണ്ട്.
ജോജു അടക്കം അഭിനയിച്ച, എല്ലാവരും തള്ളക്ക് വിളിക്കുന്ന സിനിമയാണല്ലോ. അതൊന്നും കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ ആ സിനിമ വീട്ടില്‍ വെക്കാറില്ല. മാളികപ്പുറം കുട്ടികളെ കാണിക്കരുതെന്നും പറഞ്ഞ ആളാണ് ഈ ആദർശെന്നാണ് അഖില്‍ മാരാർ പറയുന്നത്.
പണി കുട്ടികളെ കാണിച്ച് വഴി തെറ്റിക്കരുതെന്നാണ് ആദർശ് പറഞ്ഞിരിക്കുന്നത്. ചുരുളി നല്ല സിനിമയാണെന്നും മാളികപ്പുറം മോശം സിനിമയാണെന്നും പറഞ്ഞയാളാണ് ആദർശെന്നും അഖില്‍ മാരാർ പറയുന്നുണ്ടെന്നും തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
ജോജു, ആദർശ് എന്ന പയ്യനുമായുമെന്നും മുട്ടാൻ പോകരുതായിരുന്നെന്നും നല്ല വാക്സാമർഥ്യമുള്ള പയ്യനാണ് ആദർശ് എന്ന് തനിക്ക് അവന്റെ ഫേസ്ബുക്കിൽ കയറി നോക്കിയപ്പോഴേ മനസിലായെന്നും അങ്ങനെയുള്ളവരെ നിനക്ക് പണി തരും എന്നൊന്നും കയറി പറയാൻ പോകണ്ടാരുന്നുവെന്നും ജോജു വടി കൊടുത്ത് അടി വാങ്ങണ്ടായിരുന്നെന്നും ഒന്നെങ്കിൽ ഞാൻ സിനിമ കൊണ്ട് ജീവിക്കും അല്ലെങ്കിൽ നശിക്കും എന്ന് വാശി പിടിച്ച ചെറുപ്പക്കാരനായിരുന്നു ജോജുവെന്നും ആ വാശി ആയിരിക്കും അയാളെ ഇത്രേം വരെ എത്തിച്ചതെന്നും സിനിമ ജോജുവിന് ഒരു ഭ്രാന്തായിരുന്നുവെന്നും ശാന്തിവിള പറയുന്നു.
നിരവധി സിനിമകളിൽ ആദ്യം ജോജു ജൂനിയർ ആര്ടിസ്റ് ആയിരുന്നുവെന്നും രാജാധിരാജ’ എന്ന സിനിമയിലെയും ജോസഫിലേയുമൊക്കെ ജോജുവിന്റെ അഭിനയം തനിക് വളരെ ഇഷ്ടമാണെന്നും ശാന്തിവിള പറയുന്നു. ഓരോരുത്തരും സിനിമ എടുക്കുന്നത് വ്യക്ത്യസ്തമായ രീതിയിൽ ആയിരിക്കുമെന്നും നിങ്ങൾ പറയുന്ന രീതിയിൽ ജോജു എങ്ങനെ എടുക്കുമെന്നും ജോജു, ജോജുവിന്റെ രീതിയിൽ അല്ലെ സിനിമയെടുക്കൂവെന്നും ജോജു എടുത്ത ബലാത്സംഗ സീൻ അടൂർ ഗോപാലകൃഷ്ണനോ ജോഷിയോ എടുക്കുകയാണെങ്കിൽ അങ്ങനെ ആയിരിക്കില്ലയെന്നും അതിനൊരു ക്ലാസ്സോ നിബന്ധനകളോ ഇല്ലായെന്നും ആദർശ് ആദ്യം അത് പഠിക്കാനും ശാന്തിവിള പറയുന്നു.
ജോജുവിനോട് എന്തെങ്കിലും കമ്മിറ്റ്മെന്റ് ഉള്ളവരാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നാണ് ആദർശ് പറയുന്നു. എന്നാൽ അത് തെറ്റാണ്. ഞാന്‍ ജോജുവിനെ പരിചയപ്പെട്ടിട്ട് പോലുമില്ല. ഈ പരിപാടി കണ്ടിട്ട് ആദർശ് പറയുമോ ഞാനും ജോജുവും കൂടിയാണ് എല്ലാം ദിവസവും വൈകീട്ട് വെള്ളമിടിക്കുന്നത്, അടുത്ത ജോജുവിന്റെ സിനിമ സംവിധാനം ചെയ്യുന്നത് ഞാനാണ്, എന്നെ കാണുമ്പോഴൊക്കെ ജോജു ഒരു ലക്ഷം തരും എന്നൊക്കെ. ഇതൊക്കെ എന്ത് വർത്തമാനമാണ് എന്നാണ് ആദർശിനോട് ശാന്തിവിള ചോദിക്കുന്നത്.
നീ മാത്രം എകെ ആന്റണിക്ക് പഠിക്കുന്ന പുണ്യാണളനും ജോജുവിനെ പിന്തുണയ്ക്കുന്ന അഖിൽ മാരാരും ഞാനുമൊക്കെ എന്തെങ്കിലും കമ്മിറ്റ്മെന്റ് ഉള്ളവരാണെന്നും പറയരുത്. നീ ഒരു കോണ്‍ഗ്രസുകാരനായതുകൊണ്ട് പ്രത്യേകിച്ച് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
അതേസമയം നടൻ ജോജു ജോര്‍ജും ആദർശ് എന്ന യുവാവുമായിരുന്നു കഴിഞ്ഞ ആഴ്ച മുൻപ് വരെ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. പണി സിനിമയെക്കുറിച്ച് വിമർശനാത്മകമായ റിവ്യൂ എഴുതിയതിന് ജോജു ആദർശിന്റെ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന തരത്തിലുള്ള ഒരു ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.











