
കുടുംബത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാനിഷ്ടമുള്ള നടിയാണ് മല്ലിക സുകുമാരൻ. മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങൾ മല്ലിക പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് ചില തെറ്റായ വാർത്തകൾ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി മല്ലിക സുകുമാരൻ. സോഷ്യൽ മീഡിയ എന്ന് പറയുന്ന സംഭവം കാശ് ഉണ്ടാക്കാൻ മാത്രം ചിലർ തുടങ്ങുന്ന സംഭവമായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇവനെ നാല് തെറി പറയാം എന്ന് വിചാരിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുണ്ടെന്നും ചിലർ നല്ല രീതിയിൽ ഉപയോഗിക്കുന്നവരുണ്ടെന്നും അതാണ് സഹിക്കാൻ പറ്റാത്തതെന്നും മല്ലിക സുകുമാരൻ പറയുന്നു.
വന്ന് വന്ന് സോഷ്യൽ മീഡിയ കാരണം വേണ്ടപ്പെട്ട ഒരാളിന്റെ മരണത്തിന് പോയിട്ട് അവിടെ നിന്ന് എന്റെ ദൈവമെ പാവത്തിന് ഇങ്ങനെ പറ്റിയല്ലോ എന്നോർത്ത് കണ്ണെങ്ങാനും നിറഞ്ഞുപോയാൽ പൊട്ടിപ്പൊട്ടി കരയുന്ന മല്ലികാ സുകുമാരൻ എന്ന് പറയും. എന്തിനാണ് ഞാൻ പൊട്ടിപ്പൊട്ടിക്കരയുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് സുഖദുഖങ്ങൾ പങ്കിട്ടുണ്ട്. പിന്നെ ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞിട്ട് എന്തിനാണ് പോയ ആൾ തിരിച്ചുവരുമോ, ആ ദുഖം ഞാൻ വീട്ടുകാരോട് പറഞ്ഞാൽ മതിഎന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

ഈ അടുത്ത കാലത്ത് ഒരാൾ വിളിച്ച് ചേച്ചി സ്വത്തുക്കൾ ഭാഗം വെച്ചില്ലേ എന്ന് ചോദിച്ചു. ഭാഗം വെക്കാത്തത് കൊണ്ട് പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന് കേട്ടെന്ന് ആ വ്യക്തി എന്നോട് പറഞ്ഞു.
‘ഏത് പിള്ളേർ, എനിക്ക് രണ്ട് പിള്ളേരെ ഉള്ളൂ. അവരൊന്നും എന്നോട് വാങ്ങിക്കാറില്ല. ഞാനവരിൽ നിന്നും വാങ്ങിയിട്ടേ ഉള്ളൂ എന്ന് താൻ പറഞ്ഞുവെന്നും നമ്മൾ ചത്ത് കഴിയുമ്പോൾ നമുക്കുള്ളതെല്ലാം വഴിയേ പോകുന്നവർക്കാണോ. നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാണ്. അതിനുള്ള വ്യവസ്ഥ ഉണ്ടാക്കാനുള്ള ബുദ്ധി മല്ലിക ചേച്ചിക്കുണ്ട്. ഇങ്ങനെയൊക്കെയുള്ള കള്ളത്തരും പറയുന്ന രീതി ഒന്ന് അവസാനിപ്പിക്കുകയെന്നും മുംബൈയിൽ നിന്നാണ് തനിക്കിങ്ങനെ ഒരു കോൾ വന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി’.
ആകെയുണ്ടായ സംഭവം കൊച്ചുമകൾക്ക് സ്കൂൾ അഡ്മിഷന് വേണ്ടി അവർ കുടുംബ സമേതം അങ്ങോട്ട് പോയി. പക്ഷെ അവിടെ താമസിക്കുന്നു എന്ന് പേരെയുള്ളൂ. മാസത്തിൽ 20 ദിവസവും സുപ്രിയയും രാജുവും കൊച്ചിയിലാണ്. അറിയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു. ഒരു ഓൺലൈൻ മദ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
അടുത്തിടെയാണ് പൃഥിരാജ് മുംബൈയിൽ ഫ്ലാറ്റ് വാങ്ങിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 30 കോടി രൂപ ചെലവിട്ടാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ വന്നതിനെതിരെ മല്ലിക സുകുമാരൻ സംസാരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ കള്ളത്തരം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും താനിതൊന്നും കാണാറില്ല. ആരെങ്കിലുമൊക്കെയാണ്, ഇങ്ങനെ ഓരോ ചാനലുകളിൽ വന്നെന്ന് പറയാറെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്.
എനിക്ക് 70 വയസാകുന്നു. ഈ 70 വർഷക്കാലം ജീവിച്ചത് സോഷ്യൽ മീഡിയയുടെ സർട്ടിഫിക്കറ്റ് കൊണ്ടാണോ. എന്നെ സ്നേഹിക്കുന്നവർ ഒരുപാടുണ്ട്. ശാസിക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. ആരോഗ്യകരമായും അനാരോഗ്യകരമായും. ഇതെല്ലാം കേട്ട് തന്നെയാണ് ഈ 70 വർഷക്കാലം ജീവിച്ചത്. 52 വർഷക്കാലം സിനിമയിൽ തന്നെയായിരുന്നു. ഇനി സോഷ്യൽ മീഡിയയെ വിചാരിച്ച് എല്ലാം തിരുത്തേണ്ടതില്ല.
ജീവിതം കണ്ട സ്ത്രീയാണ് ഞാൻ. ഈ എഴുതുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ്, ആരാണ് എന്നൊക്കെ എനിക്കറിയാം. ഞാൻ മാത്രമല്ല അവരുടെ ലക്ഷ്യമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
അതേസമയം മല്ലിക സുകുമാരന്റെ സപ്തതി ആയിരുന്നു കഴിഞ്ഞദിവസം കഴിഞ്ഞത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും ചേർന്നുനിൽക്കുന്ന മനോഹരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗമാണ് ഏവരുടെയും ഇഷ്ടം പിടിച്ചെടുത്തത്. ഇത്തവണത്തെ എഴുപതാം ജന്മദിനം അത്യന്തം ഗ്രാൻഡ് ആയിട്ടാണ് മല്ലികയും കുടുംബവും ആഘോഷിച്ചത്. അതിനുള്ള നന്ദി രണ്ടു പെണ്മക്കൾക്കും, കൊച്ചുമക്കൾക്കും മക്കൾക്കും ഉള്ളതാണെന്നും മല്ലിക പറഞ്ഞിരുന്നു. കൊച്ചിയിലെ പൃഥ്വിയുടെ വീട്ടിൽ ആയിരുന്നു ആഘോഷം എന്നാണ് സൂചന. അതേസമയം ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഇളയകുട്ടി എന്നാണ് മല്ലികയെ മക്കൾ വിശേഷിപ്പിച്ചത്.











