ഒരു വാണിംഗ് തന്നിരുന്നെങ്കിൽ മാറ്റിയേനെ, ഇത് കുറച്ച് കൂടിപ്പോയി, കഴിക്കുന്ന ഭക്ഷണത്തിൽ വിഷം കലർത്തി; സങ്കടം താങ്ങാനാവാതെ ഗ്ലാമി ഗംഗ

ബ്യൂട്ടി വ്‌ളോഗുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മാറിയ പെൺകുട്ടിയാണ് ഗ്ലാമി ഗംഗ.  ഇപ്പോൾ തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ച ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബ്യൂട്ടി വ്ലോഗർ ഗ്ലാമി ഗംഗ. തന്റെ വീട്ടിലെ പൂച്ചകളുടെ തുടര്‍ച്ചയായ മരണങ്ങളെക്കുറിച്ചാണ് ഗ്ലാമി ഗംഗ പുതിയ വീഡിയോയില്‍ സംസാരിക്കുന്നത്.

തന്റെ പൂച്ചകള്‍ തുടര്‍ച്ചയായി മരിച്ചു വീഴുന്നുവെന്നാണ് ഗംഗ പറയുന്നത്. ഇന്നത്തെ വീഡിയോ ഒരുപാട് ദുഖവും ചെറിയ സന്തോഷവുമുള്ളതാണ്. എനിക്ക് ഒരുപാട് പൂച്ചകളുണ്ടായിരുന്നു. രണ്ട് മൂന്ന് കൊല്ലമായി 25 പൂച്ചകള്‍ വരെ ഉണ്ടായിരുന്നു. പൂച്ചകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ഒരാഴ്ചയായി എന്റെ പൂച്ചകള്‍ തുടർച്ചയായി മരിക്കുകയാണ് എന്നാണ് ഗ്ലാമി ഗംഗ പറയുന്നത്.

ഇതുവരെ അഞ്ച് പൂച്ചകള്‍ മരിച്ചുവെന്നും അസുഖമൊന്നും ഉണ്ടായിരുന്നില്ല. ആരോ വിഷം വച്ചതാണെന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പൂച്ച മരിച്ചു കിടക്കുന്നതാണ് കാണുക എന്നാണ് ഗ്ളാമി ഗംഗ പറയുന്നത്. ആരാണ് വിഷം വച്ചതെന്ന് അറിയാം. പക്ഷെ പറയാന്‍ തെളിവുകളൊന്നുമില്ലയെന്നും ശല്യം ആയതു കൊണ്ട് വിഷം വച്ചതാകാമെന്നാണ് ആളുകൾ പറയുന്നത്.

പക്ഷെ ഇതുവരെ എന്റെ പൂച്ചകള്‍ ആരുടേയും വീട്ടില്‍ കയറി മോഷ്ടിക്കുകയൊന്നും ചെയ്തിട്ടില്ലയെന്നും ഒരു വാണിംഗ് തന്നിരുന്നുവെങ്കില്‍ തങ്ങള്‍ മാറ്റിയേനെയെന്നും തങ്ങൾ പേടിച്ചിട്ട് കഴിഞ്ഞ ദിവസമൊന്നും ഉറങ്ങിയിട്ടേയില്ലയെന്നും ഗംഗ പറയുന്നു. മിണ്ടാപ്രാണികളാണ്. അവര്‍ക്ക് അറിഞ്ഞൂടാ, ഭക്ഷണത്തില്‍ വിഷം വെച്ച് ഇങ്ങനെ കൊല്ലരുത്.

എവിടേലും വല്ല ഹോട്ടലിന്റെ അടുത്ത് കൊണ്ട് പോയി കളഞ്ഞോളൂ എന്നും ഗംഗ പറയുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ വിശന്നിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ വിഷമുണ്ടെങ്കില്‍ ഒന്ന് ആലോചിച്ച് നോക്കൂവെന്നും കുറച്ച് മനുഷ്യപ്പറ്റ് കാണിക്കുക. ഞങ്ങള്‍ക്ക് ഇനി ഇതൊന്നും കാണാന്‍ വയ്യ. അതിനാല്‍ പൂച്ചകളെ ഒരു സംഘടനയ്ക്ക് നല്‍കുകയാണ്. എട്ട് പൂച്ചകളുണ്ട് ഇപ്പോള്‍ ഞങ്ങള്‍ക്ക്. എട്ടിനേയും കൊടുക്കുകയാണെന്നാണ് ഗംഗ പറയുന്നത്.

ഈ ദിവസം ഞാന്‍ മറക്കില്ല. മനസ് വേദനിക്കു്‌മ്പോള്‍ പാഠം പഠിക്കുമെന്ന് പറയില്ലേ, ഞങ്ങള്‍ മൂന്ന് പേരും പാഠം പഠിച്ചു. കൂടെ നിന്ന മനുഷ്യരൊക്കെ കുത്തുകയും ചതിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നേഹിച്ച് വളര്‍ത്തിയ മൃഗങ്ങള്‍ ചതിച്ചിട്ടില്ലെന്നും ഗംഗ പറയുന്നുണ്ട്.

വീഡിയോയില്‍ ഗംഗയുടെ അമ്മയേയും സഹോദരിയേയും കാണാം. തങ്ങളുടെ പൂച്ചകളെ നഷ്ടമായ സങ്കടത്തില്‍ കരയുകയാണ് അമ്മയും സഹോദരിയുമെല്ലാം. നിരവധി പേരാണ് ഗ്ലാമി ഗംഗയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ജീവനുള്ള എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹത ഉണ്ട്. ആര് എന്ത് തെറ്റ് ചെയ്താലും അവര്‍ അനുഭവിക്കും, നമ്മൾ വളർത്തുന്നവയെ പിരിയുമ്പോൾ ഉണ്ടാകുന്ന വേദന അധികഠിനം ആണ്. പ്രത്യേകിച്ച് അവർ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാകുമ്പോൾ അത് നമുക്ക് താങ്ങാവുന്നതിനപ്പുറം വേദന തരും എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

ഒരിക്കലും ഒരാളും ഇങെനെയൊന്നും ചെയ്യരുത് അവര്‍ക്കും കുടി ഉള്ള ഭൂമി ആണ് ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കണം മനുഷര്‍ക്ക് മാത്രം അല്ല ആരായാലും അവര്‍ക്കു ഉള്ള ശിക്ഷ ദൈവം കൊടുത്തോളും’ എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

ഗംഗ എടുത്ത തീരുമാനം വളരെ നല്ലതാണെന്നും ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

അതേസമയം ബ്യൂട്ടി വ്‌ളോഗുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മാറിയ പെൺകുട്ടിയാണ് ഗ്ലാമി ഗംഗ. തന്റെ ജീവിതത്തിലെ നിമിഷങ്ങളും ഗംഗ വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. താൻ പിന്നിട്ട വഴികളെ കുറിച്ചും, തനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളെ കുറിച്ചും, വേദിനിപ്പിച്ച അനുഭവങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ​ഗം​ഗ സംസാരിക്കാറുണ്ട്. അത്യന്തമായി തന്റെ സന്തോഷത്തിനാണ് എപ്പോഴും പ്രാധാന്യം നൽകുന്നത് എന്ന് ​ഗം​ഗ പറഞ്ഞിട്ടുണ്ട്.

ആരെയും വേദനിപ്പാക്കാതെയുള്ള എന്റെ സന്തോഷവും മനസ്സമാധാനവും ആണ് ഏറ്റവും പ്രധാനം.  ജീവിതത്തിൽ ഏറ്റവും അധികം അറിഞ്ഞ വേദന വിശപ്പിന്റേതാണ്. വിശപ്പാണ് എന്നെ ഏറ്റവും അധികം കരയിപ്പിച്ചത്. അത് എത്രത്തോളമാണെന്ന് പറയാൻ പറ്റില്ല.

എത്ര സങ്കടപ്പെട്ടു നിൽക്കുമ്പോഴും നല്ല ഭക്ഷണം കിട്ടിയാൽ എന്റെ മൂഡ് മാറും. എന്റെ സന്തോഷത്തിന്റെ നിയന്ത്രണം മറ്റാർക്കും ഞാൻ നൽകാറില്ല. അതെന്റെ കൈയ്യിൽ തന്നെ സുരക്ഷിതമാണ് . വിഷമം വരുമ്പോൾ ഒറ്റയ്ക്ക് യാത്ര ചെയ്തും, ഭക്ഷണം കഴിച്ചും എല്ലാം അതിൽ നിന്നും പുറത്തു കടക്കുമെന്നാണ് ഗംഗ പറഞ്ഞിട്ടുള്ളത്.

വേദന നിറഞ്ഞ കുട്ടിക്കാലവും കൗമാരവുമായിരുന്നു ഗ്ലാമി ഗംഗയുടേത്. തന്റെ അച്ഛനിൽ നിന്നും നേരിട്ട ട്രോമയെക്കുറിച്ചും ഗംഗ സംസാരിച്ചിട്ടുണ്ട്. എന്നെ ഏറ്റവും വിഷമിപ്പിച്ച ഏറ്റവും പ്രിയപ്പെട്ട പുരുഷൻ എന്റെ അച്ഛൻ ആണെന്നാണ് ​ഗം​ഗ പറഞ്ഞിട്ടുള്ളത്.  അച്ഛന്റെ മദ്യപാനം കാരണം അനുഭവിക്കേണ്ടി വന്നത് ശരിക്കും ട്രോമ തന്നെയാണ്. അതിനെ അതിജീവിച്ചുവന്ന എനിക്ക് ഇനി ജീവിതത്തിൽ എന്തും നേരിടാൻ പറ്റും എന്നതാണ് എന്റെ ധൈര്യം .

എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ അമ്മ എന്നാല്‍ മാതൃകയായിരിക്കും. അമ്മയെ പോലെ ആകണം എന്നായിരിക്കും മിക്കവരും ആഗ്രഹിക്കുക. എന്നാല്‍ താന്‍ ആഗ്രഹിച്ചത് തന്റെ അമ്മയെ പോലെ ആകരുത് എന്നായിരുന്നുവെന്നാണ് ഗംഗ മുൻപ് പറഞ്ഞത്. അമ്മയുടെ ജീവിതം തനിക്ക് പ്രചോദനമായിരുന്നുവെന്ന് പറയുന്ന ഗംഗ, അമ്മയെ പോലെ ആകാതിരിക്കാനുള്ള ശ്രമമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും പറഞ്ഞിട്ടുണ്ട് .

എവിടെ പോയാലും സ്വന്തം വീട്ടില്‍ എത്തണം എന്നായിരിക്കും മിക്കവരും ആഗ്രഹിക്കുക. വീടെന്നാല്‍ സുരക്ഷിതമായൊരു ഇടമാണ്. എന്നാല്‍ തനിക്ക് അങ്ങനെയായിരുന്നില്ല . എനിക്കൊരു പതിനാറ് വയസ്സൊക്കെ ഉള്ള കാലത്ത് മനസ്സമാധാനത്തോടെ ഉറങ്ങണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്.  അതിനാല്‍ കെഎസ്ആര്‍ടിസി ബസ്സിലോ ട്യൂഷന്‍ സെന്ററിലോ ആയിരുന്നു താന്‍ സമാധാനത്തോടെ ഉറങ്ങിയിരുന്നത്. വീട്ടിലേക്ക് പോകാന്‍ പോലും പേടിയായിരുന്നു.

മദ്യപിച്ച് വരുന്ന അച്ചന്‍ അമ്മയെ എടുത്തിട്ട് അടിക്കുമായിരുന്നു. രാവിലെ ജീവനോടെ എഴുന്നേല്‍ക്കാനാകുമോ എന്നു പോലും ഭയന്നിരുന്നു. അച്ഛന്‍ കൊല്ലുമോ എന്ന് ഭയന്ന നാളുകളായിരുന്നു അത്. രാവിലെ ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ രണ്ട് മിനിട്ട് നേരം അമ്മയെ കണ്ടില്ല എങ്കില്‍, അച്ഛന്‍ അമ്മയെ കൊന്ന് എവിടെയെങ്കിലും കുഴിച്ചിട്ടിട്ടുണ്ടാവും എന്നു പോലും പേടിച്ചിരുന്നതായി ഗംഗ മുൻപ് പറഞ്ഞു. അച്ഛന്‍ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമായിരുന്നു.

ഒരു നേരത്തെ ഭക്ഷണത്തിനോ ഉടുക്കാനുള്ള ഡ്രസ്സിനോ പോലും താനും അനിയത്തിയും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി അടിയും വഴക്കും ഒക്കെ കഴിഞ്ഞിട്ട് എഴുന്നേറ്റ് അമ്മയ്ക്ക് ഒന്നും ഉണ്ടാക്കി തരാന്‍ പോലും പറ്റില്ലായിരുന്നു. അതിനാല്‍ പലപ്പോഴും ഒന്നും കഴിക്കാതെയാണ് സ്‌കൂളില്‍ പോയിരുന്നതെന്നും പീരിയഡസ് വന്നാല്‍ ധരിക്കാന്‍ പാന്റീസ് പോലും ഉണ്ടായിരുന്നില്ലെന്നും താരം മുൻപ് തന്റെ കുട്ടിക്കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട് .

അതേസമയം പണത്തിന് വേണ്ടിയോ പ്രശസ്തിയ്ക്ക് വേണ്ടിയോ അല്ല ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും  വീഡിയോ ക്ലിക്കായ ശേഷം വീണ്ടും വീണ്ടും ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ആ​ഗ്രഹമാണ്. ക്യാമറ നോക്കി സംസാരിക്കാനും ആങ്കറിങ് ചെയ്യാനും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമ്മൾ ഒരു കാര്യം ഇഷ്ടത്തോടെ ചെയ്യുമ്പോഴാണ് അത് വിജയിക്കുന്നത് എന്നാണ് യൂട്യൂബ് ചാനൽ തുടങ്ങാനുള്ള കാരണമായി മുൻപ് ഗംഗ പറഞ്ഞത്.

ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ. പിന്നിട്ട വഴികളിൽ ഒന്നും തിരുത്തണം എന്ന് തോന്നിയ ഒരു കാര്യവും ഇല്ല. ജീവിതത്തിൽ സംഭവിച്ചതിനെല്ലാം ഒരു കാരണം ഉണ്ട് എന്നതാണ് എന്റെ വിശ്വാസം. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. പതിനഞ്ച് വർഷത്തോളം മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റാതിരുന്ന എനിക്ക് ഇന്ന് പേടിയില്ലാതെ ഉറങ്ങാൻ പറ്റുന്നുണ്ട്. എന്റെ അമ്മ കണ്ണീരില്ലാതെ ജീവിക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും കിട്ടുന്നുണ്ട്. ഇതെല്ലാം എന്റെ സന്തോഷമാണ് എന്നും ഗംഗ പറഞ്ഞിരുന്നു.