മക്കളെ കൂട്ടാതെ ഹണിമൂണിന് പോയതല്ല; താര കല്യാൺ തന്റെ അമ്മയുടെ അനിയന്റെ ഭാര്യയാണ്, രാജാറാം അമ്മാവനാണ്

അടുത്തിടെ വിവാഹിതരായ താര ദമ്പതികളാണ് ക്രിസ് വേണു​ഗോപാലും ദിവ്യ ശ്രീധറും. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. മക്കളെ ഒഴിവാക്കി ദിവ്യ ശ്രീധർ ഹണിമൂണിന് പോയി എന്ന തരത്തിൽ ചില വാർത്തകൾ ഇടയ്ക്ക് പ്രചരിച്ചിരുന്നു.

ദിവ്യ ശ്രീധറിന്റെ  ആദ്യ വിവാഹത്തിലെ മക്കളും ഇപ്പോൾ ക്രിസ്സിന്റെ സംരക്ഷണയിലാണ് ഉള്ളത്. രണ്ടാനച്ഛനായല്ല സ്വന്തം പിതാവായാണ് ദിവ്യയുടെ മക്കൾ ക്രിസ്സിനെ കാണുന്നത്. വിവാഹം കഴിഞ്ഞത് മുതൽ ക്രിസ്സിനേയും ദിവ്യയേയും കുറിച്ച് നിരവധി വ്യാജ വാർത്തകൾ ഇന്റർനെറ്റിൽ പ്രച​രിക്കുന്നുണ്ട്.

അടുത്തിടെ ഇരുവരും ഹൈദരാബാദ് യാത്രയുടെ വിശേഷങ്ങൾ പങ്കിട്ടപ്പോൾ മക്കളെ ഒഴിവാക്കി ദിവ്യ ശ്രീധർ ഹണിമൂണിന് പോയി എന്ന തരത്തിൽ വരെ പ്രചരിച്ചിരുന്നു. നടി താര കല്യാണിന്റെ ഭർത്താവ് രാജാറാം ക്രിസ്സിന്റെ സഹോദരനാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ തന്റെയും ഭാര്യയുടേയും പേരിൽ പ്രചരിച്ച വ്യാജ വാർത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ക്രിസ്സും ദിവ്യയും.

‘മക്കളെ ഉപേക്ഷിച്ച് ഹണിമൂണിന് ഹരിദ്വാറിൽ പോയി എന്നൊക്കെയാണ് തങ്ങളെ കുറിച്ച് അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. തന്റെ ജീവിതത്തിൽ നാളെ എന്താണ് നടക്കാൻ പോകുന്നതെന്ന് ബാക്കിയുള്ളവരാണ് ഇപ്പോൾ പൂരിപ്പിക്കുന്നത് എന്നും ക്രിസ് വേണുഗോപാൽ കൂട്ടിച്ചേർത്തു. അത് സത്യമാണോയെന്ന് പോലും പലർക്കും അറിയില്ല.

താനും തന്റെ ഭാര്യയും കൃഷ്ണന്റെ മുന്നിൽ വെച്ച് ചുംബിച്ചത് പാപമായി പറയുന്നവരുണ്ട്. അതുപോലെ തന്റെ അമ്മാവനെ ചിലർ തന്റെ സഹോദരനാക്കി. തന്റെ അച്ഛന് മൂന്ന് മക്കളാണെന്നും പറഞ്ഞ് പരത്തി എന്നും ക്രിസ് വേണുഗോപാൽ പറയുന്നുണ്ട്. തന്റെ അച്ഛന് രാജാറാം മകനെപ്പോലെയാണ് എന്നാണ് ക്രിസ് വേണുഗോപാൽ പറയുന്നത്. തങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നവരാണ്. രാജാറാം തന്റെ അനിയനല്ല അമ്മാവനാണ് എന്നാണ് ക്രിസ് വേണുഗോപാൽ പറയുന്നത്.

താര കല്യാൺ തന്റെ അമ്മയുടെ അനിയന്റെ ഭാര്യയാണ്. അവർ തന്റെ ഡാൻസ് ടീച്ചറുമാണ്. തന്നെ മകനായിട്ടാണ് താര കല്യാൺ കാണുന്നത്. തനിക്ക് അവർ അമ്മയു‍ടെ സ്ഥാനത്താണെന്നും ക്രിസ് വേണുഗോപാൽ പറയുന്നു. താരയുടെ മകൾ സൗഭാ​ഗ്യ ക്രിസ്സിന്റെ വിവാഹ റിസപ്ഷന് കുടുംബ സമേതം പങ്കെടുത്തിരുന്നു അതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.

ഭാര്യ ഭർതൃ ബന്ധത്തെപ്പറ്റിയും ക്രിസ് വേണുഗോപാൽ ഈയൊരു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഭാര്യ പൊട്ടിയാണെന്ന് പറയുന്ന ആണുങ്ങൾ ഉണ്ട് അവർ വലിയൊരു തെറ്റിദ്ധാരണയിലാണ് എന്നാണ് ക്രിസ് പറയുന്നത്.

തന്റെ കൂടെ നിൽക്കുന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യയുടെ സ്ഥാനമാണ് കുഞ്ഞുമോൾക്ക് എന്നാണ് ഭാര്യ ദിവ്യയെ പരിഹ​സിക്കുന്നവർക്കുള്ള മറുപടിയായി ക്രിസ് വേണുഗോപാൽ പറഞ്ഞത്. തങ്ങൾ കഴിഞ്ഞ ദിവസം ഹൈദരാബാദിനാണ് പോയത്. കാരണം താൻ ഒരു വോയ്സ് ട്രെയിനറാണ്. അതിന്റെ ഭാ​ഗമായി ഹൈദരാബാദിൽ  പഠിപ്പിക്കാൻ പോയതാണ്.‍ ക്ലാസെടുക്കുന്നതിനിടയിൽ വൈകിട്ട് കുറച്ച് ഫ്രീ ടൈം കിട്ടും. അപ്പോൾ കുറച്ച് നേരം ഫാമിലിയുമായി സ്പെന്റ് ചെയ്തു അത്രമാത്രം.  അതാണ് ഹൈദരാബാദിൽ ഹണിമൂണിന് പോയെന്നു പറഞ്ഞ്  മോശം കമന്റിടുന്നവരോട് ക്രിസിന് പറയാൻ ഉള്ളത്.

തങ്ങളുടെ വീഡിയോ ഒക്കെ കാണുമ്പോൾ പലരും നിങ്ങൾക്ക് ഇത് നിർത്താറായില്ലേ എന്നൊക്കെ കമന്റിടാറുണ്ട്. തങ്ങൾ ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളു. നിർത്താറായിട്ടില്ല എന്നും ക്രിസ് വേണുഗോപാൽ പറയുന്നു. കൃഷ്ണൻ അയിലൂർ വേണു​ഗോപാൽ എന്നാണ് ക്രിസിന്റെ യഥാർത്ഥ പേര്. ദുബായിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് ക്രിസ് വേണു​ഗോപാലെന്ന് പേര് മാറ്റിയത്. അതിനുശേഷം എഴുതിയ ബുക്കെല്ലാം ക്രിസ് വേണു​ഗോപാൽ എന്ന പേരിലാണ് പബ്ലിഷ് ചെയ്തത് നിന്നും ക്രിസ് പറയുന്നു.‍

ദിവ്യയുടെ മക്കളല്ലാതെ തനിക്ക് വേറെ മക്കളില്ല എന്നും ക്രിസ് വേണുഗോപാൽ പറയുന്നു. താൻ യുഎസ്സിൽ പോയിട്ടുണ്ടെന്ന് അല്ലാതെ അവിടുത്തെ സിറ്റസണല്ലെന്നും ക്രിസ് പറഞ്ഞു. കാരണം ക്രിസ് അമേരിക്കൻ സിറ്റിസണാണെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു.