പ്രതീക്ഷകൾ തകർത്ത് കങ്കുവ; തീയേറ്ററിൽ നിന്നും ആളുകൾ ഇറങ്ങി പോകുന്നു 

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രമാണ് കങ്കുവ. സൂര്യ ഒന്നിലധികം വേഷങ്ങളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ എത്തിയ ചിത്രത്തിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു.

റിലീസിന് മുന്‍പ് വലിയ പ്രതീക്ഷയുണ്ടായിരുന്ന ചിത്രം നവംബര്‍ പതിനാലിന് അതായത് ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം പോരാ സംവിധാനവും തിരക്കഥയും മോശം എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം.

‘ഒട്ടും ലോജിക്കില്ലാതെ എന്തൊക്കെയോ കാട്ടി കൂട്ടി വെച്ചിരിക്കുന്നു. ഫുൾ ലാഗ് ആണ് എന്നൊക്കെയുള്ള അഭിപ്രായങ്ങ്ൾ വരുന്നുണ്ട്. പടം എൻഗേജിങ് ആണെന്ന് പറയുന്നവരും ഉണ്ട് ‘.

തമിഴില്‍ നിര്‍മ്മിച്ച ഈ സിനിമയുടെ പ്രൊമോഷന് കേരളത്തിലെത്തിയ സൂര്യ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വെളുപ്പിന് തിയേറ്ററുകളില്‍ ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരുന്നു. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണവും പുറത്ത് വന്നിരിക്കുകയാണ്.

 

ആദ്യ പ്രതികരണം വരുമ്പോള്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് കങ്കുവയ്ക്ക് ലഭിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് വിഷ്വല്‍സ് ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായി ഒന്നും പ്രേഷകനോട് സിനിമക്ക് പറയാനില്ല എന്നതാണ് പരക്കെയുള്ള പ്രേക്ഷകരുടെ പ്രതികരണം. തീയേറ്ററിലിരുന്നു ഉറങ്ങുകയായിരുന്നു എന്നുള്ള പ്രതികരണം അറിയിക്കുന്ന പ്രേക്ഷകരെയും തീയേറ്ററിന്‌ മുന്നിൽ കാണാം. ചിത്രം തുടങ്ങിയപ്പോള്‍ മുതല്‍ ഏതെങ്കിലും ഒരു പോയിന്റില്‍ പ്രേക്ഷകനെ സിനിമയിലേക്ക് കണക്ട് ചെയ്യിപ്പിക്കുമെന്ന പ്രതീക്ഷയും കങ്കുവ’  തെറ്റിച്ചു എന്നും അഭിപ്രായമുണ്ട്.

അങ്ങനൊരു സാധനമേ സ്‌ക്രിപ്റ്റില്‍ ഇല്ല, സെക്കന്റ് ഹാഫ് സഹിച്ചിരിക്കാന്‍ നല്ല പാട് പെടേണ്ടി വരും, ഒരുപാട് പ്രതീക്ഷയുമായി പോയി ഒന്നുമില്ലാതെ തിരിച്ചു പോരേണ്ടി വന്ന നിരാശ മാത്രം ബാക്കി…

ഒരുപാട് നാളുകള്‍ക്ക് ശേഷം സൂര്യയുടെ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന തീയറ്റര്‍ റിലീസ് ആണ് കങ്കുവ. പ്രതീക്ഷകള്‍ക്ക് വിപരീതമായി ശരാശരിക്കും താഴെ നില്‍ക്കുന്ന മാസ്സ് ചിത്രമാണ് കങ്കുവ. എന്നാൽ ഒരു സ്ത്രീ പ്രേക്ഷക പറയുന്നത് സൂര്യ പൊളിച്ചു നല്ല ഒരു എൻട്രിയാണ് എന്നൊക്കെയാണ്.

ശിവ എന്ന സംവിധായകന്റെ സ്ഥിരം പാസം ചേരുവയുള്ള മാസ്സ് ചിത്രമാണിത്. ഒരു തരത്തിലും ഗൂസ്ബുംസ് ഒന്നും നല്‍കാത്ത, ഇമോഷണല്‍ കണക്ട് ഒട്ടും ഇല്ലാത്ത സൂര്യയുടെ മോശം ചിത്രമാണ്. ഇത്രയും പ്രതീക്ഷയില്‍ വന്ന ചിത്രം ഒരു മേഖലയിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല എന്നും അഭിപ്രായമുണ്ട്. തീയേറ്ററിൽ നിന്നും പ്രേക്ഷകർ ഇറങ്ങി പോകുന്ന അവസ്ഥയാണ് എന്നും അഭിപ്രായമുണ്ട്.

ഫാന്‍ ഷോ ആയിട്ട് പോലും കയ്യടിക്കാന്‍ സാധിക്കാതെ പോയത് തന്നെ സിനിമയുടെ നിലവാരത്തെ സൂചിപ്പിക്കുന്നു. സൂര്യയുടെ ഇരട്ട വേഷത്തില്‍ പഴയകാലം നന്നായിരുന്നു. എന്നാല്‍ പുതിയ കാലത്തെ സൂര്യ നല്ല വെറുപ്പിക്കല്‍ ആയിരുന്നു. രൂപത്തിലും ഭാവത്തിലും ഒക്കെ. പഴയ സൂര്യ ആക്ഷന്‍ സീനുകളില്‍ ഒക്കെ അടിപൊളി ആയിരുന്നു. കുട്ടിയായി അഭിനയിച്ച അഭിനേതാവ് മോശമാക്കിയില്ല.

നായിക ദിഷ പടാനിയും നല്ല ബോര്‍ ആയിരുന്നു. ബോബി ഡിയോളിന് ഹൈപ്പിനൊത്ത് ഒരു ടെറര്‍ ഫീല്‍ കൊടുക്കാൻ സാധിച്ചില്ല. കാമിയോ ആയി വന്നയാളും പ്രതീക്ഷിച്ച ഇമ്പാക്ട് ഉണ്ടാക്കിയില്ല എന്നതാണ് സത്യം.

തിരക്കഥ തന്നെയാണ് പാളിയത്. മേക്കിങ് ശൈലിയും വിഎഫ്എക്‌സും കുഴപ്പമില്ല. അത്യാവശ്യം ഗ്രാന്‍ഡ് ആയി എടുക്കാന്‍ ശിവയ്ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അതിനൊത്ത മാസ്സ് ഒന്നും നല്‍കാന്‍ എവിടെയും പടത്തിന് കഴിയുന്നില്ല.

പഴയ കാലം ഒക്കെ എടുത്ത് വെച്ചിരിക്കുന്നത് നല്ല വിഷ്യുല്‍സാണ്. പക്ഷേ കഥാപാത്രത്തോട് തോന്നേണ്ട ഒരു മമതയോ സ്‌നേഹമോ ഒന്നും ഉണ്ടാക്കാന്‍ കഥയ്ക്ക് കഴിഞ്ഞിട്ടില്ല. DSP ചെയ്ത ബിജിഎം വര്‍ക്ക് കൊള്ളാം. ‘മന്നിപ്പ്’ എന്നൊരു പാട്ട് നല്ല കിടിലന്‍ ആണ്. ക്യാമറ വര്‍ക്കും മോശമില്ല. ആകെ മൊത്തത്തില്‍ ഇത്രയും നാള്‍ കാത്തിരുന്ന ഒരു ചിത്രം എന്ന നിലയില്‍ ശരാശരിക്കും താഴെയാണ് അനുഭവം. പ്രേക്ഷകനെ ഒരു ഹൈ എത്തിക്കുന്ന തരത്തില്‍ മാസ്സ് ഉണ്ടാക്കാന്‍ പടത്തിന് കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ഒരു ക്ലാസ്സ് രീതിയില്‍ അടുപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമില്ല. അങ്ങനെ മറ്റൊരു ശോകം ഫസ്റ്റ് ഡേ അനുഭവം എന്നാണ് ചില പ്രേക്ഷകർ പറയുന്നത്.