
സോഷ്യൽ മീഡിയയിൽ സജീവമായ നടിയാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ ഈ വർഷം ഇതുവരെ കടന്നുവന്ന നല്ലതും ചീത്തയുമായ സാഹചര്യങ്ങളിൽ പകർത്തിയ ചിത്രങ്ങൾ ഐശ്വര്യ ലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ കൂടി പങ്കിട്ടിരുന്നു.
അതിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രവും പൊട്ടിക്കരയുന്ന ഒരു ഫോട്ടോയുമുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോകൾക്ക് പിന്നിലെ സാഹചര്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കഴിഞ്ഞ ന്യൂ ഇയറിന് ആശുപത്രിയിൽ ചികിത്സ തേടി പോയതിന് പിന്നിലെ കാരണം ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്.
ഒന്നാം തിയ്യതി ആയതുകൊണ്ട് തന്നെ ആശുപത്രിയിൽ പോകാൻ മടിയായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. താൻ ഇടയ്ക്കിടയ്ക്ക് കരയുന്നുണ്ടെന്ന കാര്യം ഈ വർഷമാണ് താൻ മനസിലാക്കിയത് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. കരയുന്ന ഒരു ഫോട്ടോ മാത്രമെ താൻ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുള്ളു. പക്ഷെ കരയുന്ന സമയത്തെല്ലാം താൻ ഫോട്ടോ എടുത്ത് വെച്ചിരുന്നു.

അതുകൊണ്ട് തന്നെ എന്ന്, എങ്ങനെ, എപ്പോൾ കരഞ്ഞുവെന്ന് തനിക്ക് അറിയാമായിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. അക്കാദമിക്കലി ഡോക്ടർ ആണ് ഐശ്വര്യ ലക്ഷ്മി. തന്റെ ആരോഗ്യാവസ്ഥകളെപ്പറ്റിയും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. തനിക്ക് വല്ലാത്ത മൈഗ്രെയ്നുണ്ട്. ഈ വർഷം ന്യൂ ഇയർ ദിവസം താൻ മൈഗ്രെയ്ൻ കൂടി ആശുപത്രിയിലായിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
പക്ഷെ അന്നേ ദിവസം ആശുപത്രിയിൽ പോകാൻ തനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. കാരണം ഒന്നാം തിയ്യതി ആരെങ്കിലും ഹോസ്പിറ്റലിൽ വരികയാണെങ്കിൽ ഇത് തലേദിവസം പാർട്ടി ചെയ്തത് കൂടി പോയതു കൊണ്ട് അസുഖം വന്നയാളാണെന്ന ചിന്ത എല്ലാവർക്കും വരും എന്നും ഐശ്വര്യയുടെ ലക്ഷ്മി പറയുന്നുണ്ട്.
ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് അങ്ങനെ ആളുകൾ ചിന്തിക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. പിന്നെ താൻ ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് ഒന്നാം തിയ്യതി താനും ആശുപത്രിയിൽ പോയാൽ അവിടെയുള്ള ഡോക്ടേഴ്സും ഇങ്ങനെ വിചാരിക്കുമോയെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നു. ഇതൊക്കെയാണല്ലോ നമ്മുടെ പേടി എന്നും ഐശ്വര്യ ലക്ഷ്മി ചൂണ്ടി കാണിക്കുന്നു.
താൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ന്യൂ ഇയർ സെലിബ്രേഷനുണ്ടായിരുന്നു. അവർ ലൗഡ് സ്പീക്കർ വെച്ചിരുന്നു. ഒരു പരിപാടിയുമില്ലാതെ താൻ അന്ന് ഒറ്റയ്ക്ക് അപ്പാർട്ട്മെന്റിൽ ഇരിക്കുകയാണ്. ലൗഡ് സ്പീക്കർ സൗണ്ട് ട്രിഗറായപ്പോൾ തനിക്ക് മൈഗ്രെയ്ൻ വന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി ഇതിനു വിശദീകരണമായി പറയുന്നത്.

പണ്ട് മുതൽ മൈഗ്രെയ്നുണ്ട് തനിക്ക്. 2023ൽ അത് കൂടി വന്നു. മെഡിറ്റേഷൻ പഠിക്കാൻ പോയിട്ടും അവിടെ ഇരിക്കാൻ തനിക്ക് പറ്റുന്നില്ലായിരുന്നു. ലൗഡ് സ്പീക്കർ അവിടെയും ഉണ്ടായിരുന്നു. മൈഗ്രെയ്ൻ കൂടിയതിന് ശേഷം എല്ലാ ദിവസവും ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥയിൽ വരെ താൻ എത്തി എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു .
അന്ന് ന്യൂയിയറിനു തലേന്ന് ഡിസംബർ 31ന് തനിക്ക് മൈഗ്രെയ്ൻ വന്ന് തുടങ്ങിയപ്പോൾ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ പോകാൻ തന്നെ ഉപദേശിച്ചിരുന്നു. ഡോക്ടമാരും മറ്റ് സ്റ്റാഫും എന്ത് ചിന്തിക്കുമെന്ന് കരുതി താൻ പോകാൻ തയ്യാറായില്ല. പക്ഷെ ഒന്നാം തിയ്യതി ആയപ്പോൾ തനിക്ക് മൈഗ്രെയിൻ കൂടി വന്നു. മിറ്റിങ്ങ് അടക്കം എല്ലാമുണ്ടായിരുന്നു. അവസാനം ആശുപത്രിയിൽ പോയി അവിടെ എട്ട് മണിക്കൂറോളം താൻ അഡ്മിറ്റായി കിടന്നു എന്നും ഐശ്വര്യ പറയുന്നു.
അന്ന് അവിടെ തനിക്കൊപ്പം പഠിച്ച ഒരു കുട്ടി കാഷ്യാലിറ്റിയിൽ ഡോക്ടറായിരുന്നു. അവൾ എടുത്ത തന്റെ ഫോട്ടോയാണ് അന്ന് താൻ പോസ്റ്റ് ചെയ്ത ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ എന്നും ഐശ്വര്യ ലക്ഷ്മി പറയുകയാണ്. സ്ട്രെസ്, പേഴ്സണൽ ലൈഫില പ്രശ്നങ്ങൾ എല്ലാമായിരുന്നു തന്റെ മൈഗ്രെയ്ന് പിന്നിലെ കാരണം എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.
അതേസമയം തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗ് രംഗത്ത് നിന്നാണ് തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തുന്നത്. 2017ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകൻ ആയ അൽത്താഫ് സലിം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ആണ് ഐശ്വര്യ ലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രം. ശേഷം ഐശ്വര്യ ലക്ഷ്മി ആഷിക് അബു ചിത്രം മായാനദിയിലാണ് നായികയായത്. ഐശ്വര്യ ലക്ഷ്മിയുടെ പേര് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നത് ടോവിനോ നായകൻ ആയെത്തിയ മായാനദി എന്ന സിനിമയിലെ മാത്തന്റെ അപ്പു ആയെത്തിയ ഐശ്വര്യയുടെ കഥാപാത്രത്തെ ആയിരിക്കും.

പിന്നീട് വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡെ, ആക്ഷൻ, ജഗമേ തന്തിരം, കാണെക്കാണെ തുടങ്ങിയ സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. നടി, മോഡൽ എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഐശ്വര്യ ലക്ഷ്മി. സിനിമാ ജീവിതം തുടങ്ങും മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ അടക്കം പരസ്യങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു ഐശ്വര്യ. പരസ്യ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് ചോദിച്ചാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യയുടെ മറുപടി.
സിനിമയിൽ എത്തിയിട്ട് അഞ്ച് വർഷമെ ആയിട്ടുള്ളൂവെങ്കിലും തെന്നിന്ത്യ മുഴുവൻ തന്റെ സാന്നിധ്യം എത്തിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് മലയാളവും തമിഴും കടന്ന് തെലുങ്കിൽ അടക്കം താരം സജീവമാണിപ്പോൾ.
ഐശ്വര്യ തന്റെ കരിയറിലെ ഏറ്റവും നല്ല കാര്യമായി പറയാറുള്ളത് മണിരത്നം സിനിമയായ പൊന്നിയൻ സെൽവനിൽ ഭാഗമാകാൻ കഴിഞ്ഞുവെന്നതാണ്. സിനിമയിലേക്ക് എത്തുന്ന എല്ലാ അഭിനേതാക്കളുടേയും സ്വപ്നമാണ് മണിരത്നം സിനിമയിൽ ഭാഗമാകുക എന്നത്. തഗ്ലൈഫ് എന്ന കമൽഹാസൻ സിനിമയാണ് ഇനി ഐശ്വര്യരുടേതായി റിലീസിനെത്താനുള്ളത്. നടി മാത്രമല്ല അഭിനേതാവ് കൂടിയായ താരം അമ്മു, സായിപല്ലവി നായിക വേഷത്തിൽ എത്തിയ ഗാർഗി തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളിൽ ഒരാളുമായിരുന്നു. ദുൽഖർ സൽമാൻ നായകൻ ആയ കിങ് ഓഫ് കൊത്തയാണ് അവസാനം മലയാളത്തിൽ ഐശ്വര്യ ലക്ഷ്മി നായികയായി റിലീസ് ചെയ്ത ചിത്രം. ഷറഫുദീൻ നായകനായി എത്തുന്ന ഹല്ലോ മമ്മി’ ആണ് മലയാളത്തിൽ ഐശ്വര്യയുടെ പുതുതായി റിലീസിനെത്തുന്ന ചിത്രം .











