
കോളിവുഡിൽ വമ്പൻ താരപ്പോര് ആണിപ്പോൾ നടക്കുന്നത്. നടൻ ധനുഷിനെതിരെ കഴിഞ്ഞ ദിവസമാണ് രൂക്ഷ വിമർശനവുമായി നയൻതാര രംഗത്ത് വന്നത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങൾ തമ്മിലുളള തർക്കമാണ് മറനീക്കി പുറത്ത് വന്നത്.
ധനുഷ് നിർമിച്ച് നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നയൻതാര അഭിനയിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ നയൻതാരയുടെ മാര്യേജ് ഡോക്യൂമെന്ററി ആയ ‘നയന്‍താര ബിയോണ്ട് ദ ഫെയരിടേലിൽ’ ഉപയോഗിച്ചതിന് ൩ സെക്കന്റ് വീഡിയോക്ക് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് ലീഗൽ നോട്ടീസ് അയച്ചിരുന്നു .

പണത്തിനപ്പുറം ധനുഷ് പക തീർക്കുകയാണെന്ന് നയൻതാര തുറന്നടിച്ചു. പൊതുവേദികളിൽ കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്നും നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിലൂടെ വിമർശിച്ചു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ധനുഷ്. ഡോക്യുമെന്ററിയിൽ നിന്നും ‘നാനും റൗഡി താനി’ലെ സീനുകൾ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ധനുഷ് ഉറച്ച് നിൽക്കുകയാണ്. ഇത് സംബന്ധിച്ച് നടന്റെ വക്കീൽ നയൻതാരയ്ക്ക് ലീഗൽ നോട്ടീസ് അയച്ചിട്ടുമുണ്ട്.
24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ നിന്നും താൻ നിർമിച്ച സിനിമയിലെ ദൃശ്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യക്കുമെതിരെയുള്ള നിയമനടപടി എടുക്കുമെന്നും ഇതിൽ മാത്രം ഒതുങ്ങില്ലെന്നുമുള്ള മുന്നറിയിപ്പ് ധനുഷിന്റെ കത്തിൽ ഉണ്ടെന്നാണ് പുറത്തു വരുന്ന റിപോർട്ട്.

വരും ദിവസങ്ങളിൽ ഈ വിവാദം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്. അതേസമയം നെറ്റ്ഫ്ലിക്സിൽ നയൻതാരയുടെ ഡോക്യുമെന്ററി റിലീസ് ചെയ്തിരിക്കുകയാണ്. തന്റെ സിനിമ ജീവിതത്തെ കുറിച്ച് സുശീൽ മീഡിയ പറഞ്ഞതിലും അപ്പുറമുള്ള സത്യങ്ങൾ നയൻതാര ഡോക്യൂമെന്ററിയിൽ തുറന്നു പറയുന്നു .
എന്നാൽ ധനുഷിനൊപ്പം അഭിനയിച്ച നടിമാരടക്കം നയൻതാരയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. പക്ഷെ നയൻതാരയെ വിമർശിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. കാരണം നിറമാതാക്കളെ ബുദ്ധിമുട്ടിക്കുന്ന നടിയാണ് നയൻതാര എന്നുള്ള ഒരു പേര് മീഡിയയിലൂടെ നയൻതാരയ്ക്ക് ജനമനസുകളിൽ ഉണ്ട് . പല സഹപ്രവർത്തകരും നയൻതാരയുടെ നിബന്ധനകൾ കാരണം ഉള്ള ബുദ്ധിമുട്ടുകൾ തുറന്നു . പറഞ്ഞിട്ടുമുണ്ട് .
നാനും റൗഡി താന്‍ എന്ന സിനിമ 6 കോടി ബഡ്ജറ്റിൽ ചിത്രീകരിക്കാൻ ആയിരുന്നു പ്ലാൻ . എന്നാൽ നയൻതാരയും വിഘ്നേഷും കാരണം ഷൂട്ടിംഗ് നീട്ടിക്കൊണ്ടുപോയി . ചിത്രം 16 കോടി രൂപയ്ക്കാണ് പുറത്തിറങ്ങിയത് .
കോപ്പിറൈറ്റ് വിഷയം മാത്രമല്ല ഇവർക്കിടയിലെ പ്രശ്നമെന്നത് വ്യക്തമാണ്. പത്ത് വർഷത്തോളമായി നീളുന്ന ഈഗോ പ്രശ്നമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പല തവണ അഭ്യര്‍ത്ഥിച്ചിട്ടും നാനും റൗഡി താനില്‍ നിന്നുള്ള ദൃശ്യങ്ങളോ പാട്ട് പോലുമോ തങ്ങളുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല എന്നും നയൻതാര ചൂണ്ടി കാണിച്ചു.











