ധനുഷിനെ കർമ്മ തത്വം ഓർമപ്പെടുത്തി നയൻ‌താര

Dhanush Nayanthara Conflict

നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

ഇപ്പോൾ നയൻ‌താര കർമ്മ തത്വത്തെ അടിസ്ഥാനമാക്കി കുറിച്ച പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് .താൻ ഏതു തന്നെ ചെയ്താലും അത് തിരികെയെത്തുക തന്നെ ചെയ്യും എന്ന കർമ്മ വാക്യമാണ് താരം കുറിക്കുന്നത് .ധനുഷും നയൻതാരയും തമ്മിലുള്ള സ്പർദ്ധ നിലനിൽക്കെയാണ് താരം ഇങ്ങെനെ കുറിച്ചത് എന്നതിനാണ് പ്രസക്തി .നയൻ‌താര ഒളിഞ്ഞും തെളിഞ്ഞും ധനുഷ് എന്ന നടനെ തന്നെയാണ് പറയുന്നത് എന്ന് വ്യക്തമാണ് .

ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷിന്‍റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നയൻതാരയ്ക്ക് നോട്ടീസ് അയച്ചു. നയൻതാര, വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

Nayanthara Remembering Karma Quote
Nayanthara remembering karma quote

നയന്‍താരയ്ക്കെതിരെ ധനുഷ് കോടതി വഴി നിയമനടപടി തുടങ്ങിയതിന് പിന്നാലെ ഔദ്യോഗികമായി നയന്‍താര പ്രതികരിച്ചിരുന്നില്ല. അതേ സമയം നേരത്തെ ധനുഷ് അയച്ച വക്കീല്‍ നോട്ടീസിന് നയന്‍താര നല്‍കിയ മറുപടി ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്.

പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെ വക്കീൽ വക്കീൽ നോട്ടീസിന് മറുപടി നൽകിയത്. നയൻതാരയെയും വിഘ്‌നേഷിനെയും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്‍റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നല്‍കിയിരിക്കുന്നത്. ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ ബിഹൈന്‍റ് ദ സീന്‍ രംഗങ്ങള്‍ അല്ലെന്നാണ് നയന്‍താര വാദിക്കുന്നത്.